പെണ്ണിന്റെ ചുണ്ടു തുടിച്ചാല്‍ ആ ലക്ഷണം...

Posted By:
Subscribe to Boldsky

നമ്മുടെ ശരീരഭാഗങ്ങള്‍ തുടിയ്ക്കുന്നതും ചൊറിയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇതിന് പല കാരണങ്ങളുമുണ്ടാകും.

എന്നാല്‍ ശരീരഭാഗങ്ങള്‍ നോക്കി ലക്ഷണം പറയുന്ന ഒരു ശാസ്ത്രശാഖ നമുക്കുണ്ട്. സാമുദ്രികശാസ്ത്രമെന്നു പറയാം.

സാമുദ്രികശാസ്ത്ര പ്രകാരം ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ ചൊറിയുന്നതോ തുടിയ്ക്കുന്നതോ ചില പ്രത്യേക സൂചനങ്ങള്‍ നല്‍കുന്നു. നമുക്കു സംഭവിയ്ക്കാന്‍ പോകുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍. ഇതെക്കുറിച്ചറിയൂ,

പുരുഷന്റെ ശരീരത്തിന്റെ ഇടതുഭാഗം

പുരുഷന്റെ ശരീരത്തിന്റെ ഇടതുഭാഗം

പുരുഷന്റെ ശരീരത്തിന്റെ ഇടതുഭാഗം തുടര്‍ച്ചയായി ചൊറിയുകയോ തുടിയ്ക്കുയോ ചെയ്യുന്നത് ചീത്തവാര്‍ത്ത വരുന്നുവെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്. ഇത് മരണവാര്‍ത്തയോ ഇതുപോലുളള മോശം വാര്‍ത്തകളോ ആകാം.

പുരുഷന്റെ വലതു ഭാഗം

പുരുഷന്റെ വലതു ഭാഗം

പുരുഷന്റെ വലതു ഭാഗം തുടിയ്ക്കുന്നത് നല്ല വാര്‍ത്തയാണ് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ഇടംഭാഗം തുടിയ്ക്കുന്നതോ ചൊറിയുന്നതോ നല്ലതും വലതുഭാഗം മോശവുമാണ്.

ആളുകളുടെ നെറ്റി

ആളുകളുടെ നെറ്റി

ആളുകളുടെ നെറ്റി തുടര്‍ച്ചയായി ചൊറിയുന്നത് അല്ലെങ്കില്‍ നെറ്റി തുടിയ്ക്കുന്നത് പണസംബന്ധമായ നേട്ടങ്ങള്‍ വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇടയ്ക്കിടെ ചൊറിയുന്നുവെങ്കില്‍ സന്തോഷകരമായ എന്തൊക്കെയോ വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഇടംകണ്ണു തുടിച്ചാല്‍

ഇടംകണ്ണു തുടിച്ചാല്‍

ഇടംകണ്ണു തുടിച്ചാല്‍ നല്ല വാര്‍ത്ത കേള്‍ക്കുമെന്നു ലക്ഷണം പറയുന്നു. വലംകണ്ണു തുടിച്ചാല്‍ സ്വപ്‌നങ്ങള്‍ സത്യമാകുമെന്നുമാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

വലംകണ്ണു

വലംകണ്ണു

വലംകണ്ണു തുടര്‍ച്ചയായി തുടിയ്ക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിയ്ക്കുന്നു. ആരോഗ്യം ശരിയല്ലെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

കവിള്‍

കവിള്‍

കവിള്‍ തുടിയ്ക്കുന്നതു വളരെ ചുരുക്കമാണ്. എന്നാല്‍ ഇതു സംഭവിയ്ക്കുകയാണെങ്കില്‍ ഇത് ഉടന്‍ തന്നെ ധാരാളം പണം ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. നല്ല കാര്യങ്ങള്‍ വരുന്നുവെന്ന സൂചനയും ഇതു നല്‍കുന്നു.

ചുണ്ടു തുടിച്ചാല്‍

ചുണ്ടു തുടിച്ചാല്‍

ചുണ്ടു തുടിച്ചാല്‍ നഷ്ടസൗഹൃദങ്ങള്‍ തിരിച്ചു കിട്ടുമെന്നാണ് സൂചന. പുതിയ കൂട്ടുകാരേയും ലഭിയ്ക്കുമെന്ന് ഈ ലക്ഷണം സൂചിപ്പിയ്ക്കുന്നു.

ഷോള്‍ഡര്‍ ഭാഗം

ഷോള്‍ഡര്‍ ഭാഗം

ഷോള്‍ഡര്‍ ഭാഗം തുടിച്ചാല്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നാണ് സൂചന. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുണ്ടാകും. ജോലിയില്‍ പ്രൊമോഷന്‍ പോലുള്ളവയും പ്രതീക്ഷിയ്ക്കാം.

കൈത്തലം

കൈത്തലം

കൈത്തലം തുടിയ്ക്കുന്നുവെങ്കില്‍ ഇത് വലിയൊരു പ്രശ്‌നം വരുന്നുവെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്. വരാനിരിയ്ക്കുന്ന ഏതെങ്കിലും പ്രശ്‌ന, ദുരന്തസൂചനയെന്നു പറയാം.

വിരലുകള്‍

വിരലുകള്‍

വിരലുകള്‍ തുടിയ്ക്കുന്നത് പഴയ സൗഹൃദമോ പ്രണയമോ കണ്ടുമുട്ടുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പഴയകാല ഓര്‍മകളിലേയ്ക്ക പോകാനുളള അവസരമെന്നു പറയാം.

English summary

What Does Itching And Twitching In Body Parts Mean

What Does Itching And Twitching In Body Parts Mean, Read more to know about
Story first published: Monday, March 19, 2018, 14:24 [IST]