Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളുടെ കൈരേഖ മുറിഞ്ഞിട്ടുണ്ടോ,എങ്കില്‍
നിങ്ങളുടെ കൈരേഖ മുറിഞ്ഞിട്ടുണ്ടോ,എങ്കില്‍
ഹസ്തരേഖാ ശാസ്ത്രം ഒരു ശാസ്ത്രമാണ്. അതയാത് സയന്‍സ് തന്നെയാണ്. പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഇത് അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളയുന്നവരുണ്ടെങ്കിലും ഇതില്‍ പല വാസ്തവങ്ങളുമുണ്ടെന്നു വിശ്വസിയ്ക്കുന്നവരുമുണ്ട്.
പലരുടേയും കൈ രേഖകള്‍ വ്യത്യസ്തങ്ങളാണ്. ചിലരില്‍ കൂടുതല്‍ രേഖകള്‍ കാണാം, ചിലരില്‍ തെളിഞ്ഞു കാണാം. പല അടയാളങ്ങളും കൈ രേഖയിലുണ്ടാകാം. കൈ രേഖകളില്‍ തന്നെ പലപ്പോഴും അല്പ കാലങ്ങള്‍ക്കു ശേഷം വ്യത്യാസങ്ങളുമുണ്ടാകാം.
കയ്യില്‍ കാണുന്ന പ്രധാന രേഖകളില്‍ ആയുര്‍രേഖ, ഹെഡ്ലൈന് അഥവാ വിധി രേഖ, വിവാഹ രേഖ എന്നിവ പ്രധാനങ്ങളാണ്. ഇതല്ലാതെ പ്രധാനവും അപ്രധാനവുമായ ധാരാളം മറ്റു രേഖകളും കയ്യില്‍ കാണപ്പെടും.
കൈ രേഖകള്‍ ചിലരുടെ കയ്യില്‍ മുഴുമിയ്ക്കാതെ മുറിഞ്ഞു കാണപ്പെടുന്നതും സാധാരണയാണ്. ഹസ്തരേഖാ ശാസ്ത്രം പ്രകാരം ഇത്തരം മുറിഞ്ഞ കൈ രേഖകള്‍ പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
വ്യത്യസ്ത കൈ രേഖകള്‍ മുറിഞ്ഞാല്‍ ഇവ സൂചിപ്പിയ്ക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ

ആയുര്‍ രേഖ അഥവാ ലൈഫ് ലൈന്‍
ആയുര്‍ രേഖ അഥവാ ലൈഫ് ലൈന്‍ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് കുടുംബ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുമെന്ന സൂചന നല്കുന്ന ഒന്നാണ്. ആരോഗ്യപരമായും ഇത് നല്ല സൂചനയല്ല, നല്‍കുന്നത്. അപകടങ്ങളോ മുറിവുകളോ ഉണ്ടാകാമെന്ന സൂചന നല്കുന്ന ഒന്നാണിത്. വീടു മാറാനുള്ള സാഹചര്യം കൂടി ഇതു വെളിപ്പെടുത്തുന്നു.

ഹാര്‍ട്ട് ലൈന്‍ അഥവാ ഹൃദയ രേഖ
ഹാര്‍ട്ട് ലൈന്‍ അഥവാ ഹൃദയ രേഖ എന്നാണ് ഈ പ്രത്യേക രേഖ അറിയപ്പെടുന്നത്. ചിലരുടെ കയ്യില്‍ ഈ രേഖ മുറിഞ്ഞു കാണാം. ഇത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ജീവിത കാലം മുഴുവന്‍ പങ്കാളിയുമായി പ്രശ്നങ്ങളുണ്ടാകുമെന്ന സൂചന നല്കുന്ന ഒന്നാണിത്.

ഹെഡ്ലൈന് അഥവാ തലവര
ഹെഡ്ലൈന് അഥവാ തലവര എന്നാണ് ഈ രേഖ അറിയപ്പെടുന്നത്. ഇത് എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് പഠനത്തിലെ തടസങ്ങളെയാണ് കാണിയ്ക്കുന്നത്. പഠനം തടസപ്പെടുന്നതോ പഠനത്തില്‍ പുറകിലോ അങ്ങനെ എന്തു വേണമെങ്കിലും ആകാം. ഇത്തരം പ്രശ്നങ്ങള്‍ രേഖയിലെങ്കില് ഇവര്‍ക്ക് ഡിപ്രഷന് പോലുളള പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

സണ്‍ ലൈന്‍
സണ്‍ ലൈന്‍ എന്നറിയപ്പെടുന്ന രേഖയാണിത്. ഇത് മുറിഞ്ഞിട്ടുണ്ടെങ്കില്‍ ധന നഷ്ടവും മാനഹാനിയും സൂചിപ്പിയ്ക്കുന്നു. ആരോഗ്യപരമായ സൂചനകള്‍ കൂടി നല്കുന്ന ഒന്നാണിത്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രശ്നമുണ്ടാകാമെന്ന സൂചന നല്കുന്ന ഒന്നു കൂടിയാണ്.

മാര്യേജ് ലൈന്‍ അഥവാ വിവാഹ രേഖ
മാര്യേജ് ലൈന്‍ അഥവാ വിവാഹ രേഖയിലെ തടസം, അതായത് ഇത് എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് നിങ്ങള്‍ അവിവാഹിത ജീവിതം നയിക്കുമെന്നതാണ് ഒരു സൂചന. ഇത്തരം രേഖ വിവാഹം നടന്നാല്‍ തന്നെ ഇടയ്ക്കു വച്ചു ബന്ധം പിരിയാമെന്നതിന്റെ സൂചനയും നല്കുന്നു. വിവാഹ ബന്ധം നീളാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനയെന്നു വേണം, പറയാന്‍.

ട്രാവല്‍ ലൈന്‍ അഥവാ യാത്രാ രേഖ
ഈ രേഖ ട്രാവല്‍ ലൈന്‍ അഥവാ
യാത്രാ രേഖ എന്നാണ് അറിയപ്പെടുന്നത്. ഇത് മുറിഞ്ഞിട്ടുണ്ടെങ്കില്‍ യാത്രകളില്‍ എവിടെയെങ്കിലും വച്ച് മുറിവുണ്ടാകാമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. യാത്രകള്‍ ചിലപ്പോള്‍ വിജയിക്കാന്‍ വഴിയില്ലെന്നും ഇതു കാണിയ്ക്കുന്നു. ചിലപ്പോള്‍ യാത്രകളിലൂടെ നഷ്ടം സംഭവിയ്ക്കുകയും ചെയ്യും.

ഫേററ് ലൈന്‍ അഥഴാ വിധി രേഖ
ഫേററ് ലൈന്‍ അഥഴാ വിധി രേഖ എവിടെയെങ്കിലും മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇത് കരിയറില്‍ എന്തെങ്കിലും നഷ്ടമോ മാറ്റമോ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. അല്ലെങ്കില്‍ താമസിയ്ക്കുന്ന സ്ഥലം വിട്ടു പോകേണ്ടി വരുമെന്ന സൂചന നല്കുന്ന ഒന്നാണ്.



Click it and Unblock the Notifications
