Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിങ്ങളുടെ കയ്യില്‍ നക്ഷത്രചിഹ്നമെങ്കില്.........
ഇത്തരം വിശ്വാസങ്ങളിലൊന്നാണ് കൈ രേഖ നോക്കി ഫലം പറയുന്ന ഒന്ന്.
എത്ര പുരോഗമിച്ചുവെന്നു പറഞ്ഞാലും നമ്മളെല്ലാം ഇപ്പോഴും മുറുകെപ്പിടിയ്ക്കുന്ന ചില വിശ്വാസങ്ങളുണ്ട്. ഇതിനെ അന്ധവിശ്വാസമെന്നും അതല്ല, വാസ്തവമുള്ളവയാണെന്നു കരുതുന്നവരുമുണ്ട്.
ഇത്തരം വിശ്വാസങ്ങളിലൊന്നാണ് കൈ രേഖ നോക്കി ഫലം പറയുന്ന ഒന്ന്. ഹസ്തരേഖാശാസ്ത്രം പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്ര ശാഖയുമാണ്.
കൈരേഖകള്‍ ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം സൂചിപ്പിയ്ക്കുന്നു. കൈ രേഖ മാത്രമല്ല, കയ്യില്‍ ചില പ്രത്യേക അടയാളങ്ങളുമുണ്ടാകും. ഓരോരുത്തരുടെ കയ്യിലെ രേഖകളും അടയാളങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.
കയ്യില്‍ കാണപ്പെടുന്ന ചില പ്രത്യേക അടയാളങ്ങള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ്. ഇതെക്കുറിച്ചറിയൂ,

ത്രികോണാകൃതിയിലുള്ള അടയാളങ്ങള്‍
ചിലരുടെ കയ്യില്‍ ത്രികോണാകൃതിയിലുള്ള
അടയാളങ്ങള്‍ കാണപ്പെടാറുണ്ട്.ഒരു വ്യക്തിയുടെ സവിശേഷമായ കഴിവിനെ സൂചിപ്പിക്കുന്നതാണ് ഇത്. നിങ്ങളുടെ കൈപ്പത്തിയില്‍ ത്രികോണാകൃതിയുള്ള അടയാളമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയവും പ്രശസ്തിയും ലഭിക്കും എന്നാണ് അര്‍ത്ഥം.

ത്രിശൂലത്തിന്റെ ആകൃതി
കയ്യില്‍ ത്രിശൂലത്തിന്റെ ആകൃതിയും ചിലരിലുണ്ടാകും. ശിവന്റെ ത്രിശൂലത്തെ സൂചിപ്പിയ്ക്കുന്ന ഇത്തിന്മയില് നിന്ന് സംരക്ഷിക്കുന്ന ശിവന്റെ ത്രിശൂലം പോലെ തന്നെ നിങ്ങളെ ഏറെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും. നിങ്ങള്‍ക്ക് അവയെ എല്ലാം നേരിടാനുള്ള കരുത്തുണ്ടാകും.

നക്ഷത്ര ചിഹ്നമുണ്ടായിരിയ്ക്കും
ചിലരുടെ കൈപ്പത്തിയില്‍ നക്ഷത്ര ചിഹ്നമുണ്ടായിരിയ്ക്കും. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നവരെ സൂചിപ്പിയ്ക്കുന്ന ഒന്നാണിത്.

കയ്യില്‍ ചന്ദ്രക്കല
കയ്യില്‍ ചന്ദ്രക്കലയുള്ളവര് നല്ല അറിവുള്ളവരാകും. പല കാര്യങ്ങളും മുന്‍കൂട്ടി കാണുന്ന

ഈ അടയാളം
ഈ അടയാളം കൈപ്പത്തിയിലുണ്ടെങ്കില് ജീവിതത്തിലെ തടസ്സങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും. ഇതുണ്ടെങ്കില്‍ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. നേര്‍രേഖ പോലെയുള്ള അടയാളമാണിത്.

അഴികള്‍
ചിലരുടെ കയ്യില്‍ അഴികള്‍ പോലുള്ള അടയാളങ്ങള്‍ കാണാം.കയ്യില്‍ അഴികള്‍ പോലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകുമെന്നാണ് സൂചന

കുരിശ് അടയാളം
കൈപ്പത്തിയിലുള്ള കുരിശ് അടയാളം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കും എന്നാണ് വിശ്വാസം. നിങ്ങള്‍ക്ക് കരുത്തും അധികാരവും ലഭിക്കുകയും ജീവിതത്തെ അനായാസമായി നേരിടുകയും ചെയ്യും.

മിസ്റ്റിക് ക്രോസ്സ്
മിസ്റ്റിക് ക്രോസ്സ് അടയാളം നിങ്ങളുടെ കൈപ്പത്തിയിലുണ്ടെങ്കില് നിങ്ങള്‍ ആത്മീയതയിലേക്കും മത വിശ്വാസത്തിലേക്കും തിരിയും. നിങ്ങള്‍ക്ക് ആത്മാവ് സംബന്ധിച്ച് കടുത്ത വിശ്വാസം ഉണ്ടായിരിക്കുകയും മറ്റുള്ള ആളുകളെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യും.

ഡയമണ്ട്
കൈപ്പത്തിയില്‍ ഡയമണ്ട് ആകൃതിയിലുള്ള ചിഹ്നമുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വ്യത്യസ്ഥ വഴികള്‍ കണ്ടെത്താന്‍ ഇഷ്ടപ്പെടുന്ന ആളായിരിക്കും. കൂടാതെ പരീക്ഷണങ്ങളിലേര്‍പ്പെടാന്‍ താല്പ്പര്യമുണ്ടായിരിക്കുകയും ചെയ്യും. നിങ്ങള്‍ എപ്പോഴും സാഹസികത ഇഷ്ടപ്പെടുകയും വിജയം നേടുകയും ചെയ്യും.

ബട്ടര്‍ഫ്ളൈ
ബട്ടര്‍ഫ്ളൈ അടയാളമെങ്കില്‍ നിങ്ങള്‍ ഒരു മികച്ച ടീം ലീഡറാണെന്നും ആളുകള്‍ക്കൊപ്പം നന്നായി പ്രവര്‍ത്തിക്കുമെന്നുമാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങള്‍ സ്വതവേ ഒരു മാര്‍ഗ്ഗദര്‍ശി ആയിരിക്കുകയും മറ്റുള്ളവരെ അറിവ് നേടാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
