Latest Updates
-
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
വിവാഹത്തീയതി പറയും ദാമ്പത്യ വിജയം
ദാമ്പത്യ ബന്ധം എന്ന് പറയുന്നത് ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കൂടി ആഴം വര്‍ദ്ധിപ്പിക്കുന്നതാണ്. ഒരിക്കലും രണ്ട് പേര്‍ മാത്രമല്ല ഇതിലെ കണ്ണികള്‍. വിവാഹത്തോടെ രണ്ട് കുടുംബങ്ങളാണ് ഇതിലൂടെ ഒന്ന് ചേരുന്നത്. വിവാഹബന്ധം സുഖകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് പല വിട്ടു വീഴ്ചകള്‍ക്കും ഭാര്യയും ഭര്‍ത്താവും തയ്യാറാവണം. വിശ്വാസവും ഇതില്‍ പെടുന്നത് തന്നെയാണ്. സംഖ്യാ ജ്യോതിഷം അനുസരിച്ച് വിവാഹത്തിന്റെ തീയ്യതി നോക്കിയാല്‍ അറിയാം നിങ്ങള്‍ക്ക് വിവാഹ ജീവിതം വിജയമാകുമോ പരാജയമാകുമോ എന്ന കാര്യം.
സംഖ്യാശാസ്ത്രത്തിന് നമ്മുടെ നാട്ടില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പക്ഷേ സംഖ്യാശാസ്ത്രത്തെ എങ്ങനെ ജീവിതവുമായി ബന്ധപ്പെടുത്തണം എന്ന് പലര്‍ക്കും അറിയില്ല. ജനനത്തീയതി വെച്ചാണ് നമ്മുടെ ജന്മസംഖ്യ കണ്ടെത്തുന്നത്. എന്നാല്‍ ഇനി വിവാഹത്തീയതി നോക്കി നമുക്ക് ദാമ്പത്യ ജീവിതം സന്തോഷകരമാണോ അല്ലയോ എന്ന് മനസ്സിലാക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. നിങ്ങളുടെ വിവാഹത്തീയത് 27-05-2018 ആണെങ്കില്‍ നിങ്ങളുടെ സംഖ്യ എന്ന് പറയുന്നത് 7 ആണ്. ഇത് കണക്കാക്കാന്‍ 2+7+5+2+0+1+8 എന്നാണ് കണക്കാക്കേണ്ടത്. ഇത് കൂട്ടി വരുമ്പോള്‍ 25 ആണ് കിട്ടുന്നത്. ഈ ഇരുപത്തഞ്ചിനെ 2+5 എന്ന കണക്കില്‍ കൂട്ടേണ്ടതാണ്. ഇത് 7 എന്നാണ് കിട്ടുന്നത്. ഇതാണ് നിങ്ങളുടെ സംഖ്യ.

ഒന്നെങ്കില്‍
നിങ്ങള്‍ക്ക് കൂട്ടിക്കിട്ടിയ സംഖ്യ ഒന്നാണോ? എന്നാല്‍ ജീവിതകാലം മുഴുവന്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍ എന്നാണ് പറയുന്നത്. എത്രയൊക്കെ വഴക്കിട്ടാലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം രണ്ട് വാക്കുകള്‍ക്കപ്പുറം നിലനില്‍ക്കില്ല ഇവരുടെ കാര്യത്തില്‍. പ്രണയ വിവാഹമാണെങ്കിലും അല്ലെങ്കിലും ജീവിതത്തില്‍ പ്രണയത്തിന് മാത്രം ഒരു കുറവും ഉണ്ടാവില്ല എന്നതാണ് സത്യം.

രണ്ടെങ്കില്‍
നിങ്ങളുടെ വിവാഹദിനവും ജന്മസംഖ്യയും രണ്ടാണെങ്കില്‍ സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ മുതിര്‍ന്നവരുടെ വാക്കിന് വില കൊടുക്കുന്ന സ്വഭാവം ഇവര്‍ക്ക് കുറവായിരിക്കും. ഇത് കുടുംബത്തില്‍ വഴക്കുകളും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നതിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

മൂന്നെങ്കില്‍
നിങ്ങളുടെ വിവാഹ ദിനവും ജന്മസംഖ്യയും മൂന്നെങ്കില്‍ പരസ്പര വിശ്വാസം തന്നെയായിരിക്കും ജീവിതത്തില്‍ ഏറ്റവും വലുത്. നല്ല കുടുംബ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുക. അതുകൊണ്ട് തന്നെ വിവാഹം കഴിച്ചു പോയി എന്ന് ഒരിക്കലും ഇവര്‍ക്ക് പശ്ചാത്തപിക്കേണ്ടി വരില്ല. കാരണം അത്രക്ക് സന്തോഷത്തിലായിരിക്കും ഇവരുടെ ജീവിതം എന്നത് തന്നെ കാര്യം.

നാലെങ്കില്‍
വിവാഹ ദിനവും ജന്മസംഖ്യയും നാലെങ്കില്‍ ഇവര്‍ പരസ്പര വിശ്വാസമുള്ളവരായിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും പങ്കാളിക്ക് താങ്ങും തണലുമായി ജീവിക്കുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ ഒരിക്കലും തോല്‍വി അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല എത്ര വലിയ പ്രതിസന്ധികളേയും ഒരുമിച്ച് നിന്ന് നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു.

അഞ്ചെങ്കില്‍
ജന്മസംഖ്യ അഞ്ചെങ്കില്‍ ഇവര്‍ക്ക് കുടുംബത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കുടുംബം കഴിഞ്ഞേ ഇവര്‍ക്ക് എന്തും ഉള്ളൂ. ഏത് പ്രതിസന്ധി വന്നാലും കുടുംബത്തെ കൈ വിടാത്തവരായിരിക്കും ഇവര്‍.

ആറെങ്കില്‍
നിങ്ങളുടെ സംഖ്യ ആറെങ്കില്‍ ഇവര്‍ക്ക് ശാന്തിയും സമാധാനവും വളരെയധികം കൂടുതലായിരിക്കും. ജീവിതത്തില്‍ പലപ്പോഴും എത്ര വലിയ വെല്ലുവിളികളും ഏറ്റെടുക്കുന്ന പങ്കാളികളായിരിക്കും ഇവര്‍. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.

ഏഴെങ്കില്‍
നിങ്ങളുടെ ജന്മസംഖ്യ ഏഴെങ്കില്‍ ഇത്തരക്കാര്‍ വിവാഹ ജീവിതം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടു പോവേണ്ട ഒന്നാണ്. കാരണം തുടക്കത്തില്‍ സന്തോഷത്താലാണെങ്കിലും ഒരിക്കലും ജീവിതത്തില്‍ പിന്നീട് ഇത് ഉണ്ടാവണമെന്നില്ല. കാരണം അത്രക്ക് പ്രതിസന്ധി ഘട്ടത്തിലൂടെയായിരിക്കും ഇവര്‍ മുന്നോട്ട് പോവുക.

എട്ടെങ്കില്‍
നിങ്ങളുടെ ജന്മസംഖ്യ എട്ടെങ്കില്‍ ഇവര്‍ ലൈംഗിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. എന്നും അതോടൊപ്പം തന്നെ വിശ്വാസമാണ് ജീവിതത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം എപ്പോഴും ഉണ്ടാവുന്നു.

ഒന്‍പതെങ്കില്‍
നിങ്ങളുടെ സംഖ്യ ഒന്‍പതെങ്കില്‍ വളരെയധികം വിശ്വാസികളായിരിക്കും നിങ്ങള്‍. മാത്രമല്ല വിവാഹ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. ആത്മീയ കാര്യങ്ങളിലും വളരെയധികം വിശ്വാസമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ദൈവീക സാന്നിധ്യത്തിന് പ്രാധാന്യം കൊടുത്ത് ചെയ്യുന്നവരായിരിക്കും.



Click it and Unblock the Notifications











