Latest Updates
-
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ -
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം
കിഡ്നിക്യാന്സര് ഈ മിടുക്കിക്ക് പ്രശ്നമല്ല
ക്യാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഒരുപാട് പേരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി കേള്‍ക്കാന്‍ പോവുന്നത് അല്ലെങ്കില്‍ വായിക്കാന്‍ പോവുന്നത് ക്യാന്‍സറിനോട് ധീരമായി പോരാടുന്ന ഒരു ബാലികയുടെ കഥയാണ്. എത്രയൊക്കെ വേദനയുണ്ടായിട്ടും അതെല്ലാം ഉള്ളുലൊതുക്കി സന്തോഷത്തോടെ മറ്റുള്ളവര്‍ക്കൊപ്പം ആട്ടവും പാട്ടുമായി കഴിയുന്ന ഈ മിടുക്കിയെക്കുറിച്ച് കേള്‍ക്കാം. കിഡ്നി ക്യാന്‍സര്‍ എന്ന മാരക രോഗത്തിന് അടിമപ്പെട്ടിട്ടും അതിനെയൊന്നും കൂസാതെ മറ്റുള്ളവര്‍ക്ക് വേണ്ടിയും തന്റെ സ്വന്തം സന്തോഷത്തിന് വേണ്ടിയും പാട്ടുപാടി തകര്‍ക്കുകയാണ് ഈ മിടുക്കി.
തനിക്ക് പ്രിയപ്പെട്ടവര്‍ക്കും തന്റെ കൂട്ടുകാര്‍ക്കും തനിക്കും വേണ്ടി തന്നെയാണ് ഇത്തരമൊരു സാഹസത്തിന് ഈ മിടുക്കത്തി തയ്യാറായത്. കടുത്ത വേദനകള്‍ക്കിടയിലും ഇതൊന്നും തനിക്ക് പ്രശ്നമല്ലെന്നും താന്‍ ഇതിലൊന്നും തളരില്ലെന്നും തന്നെയാണ് ഇവളുടെ നിശ്ചയദാര്‍ഢ്യം.അന്യ ഓട്ലെ എന്നാണ് ഇവളുടെ പേര്. ബാക്കി കഥകളെക്കുറിച്ച് നമുക്ക് നോക്കാം.

ആത്മവിശ്വാസത്തിന്റെ കലവറ
ആത്മവിശ്വാസത്തിന്റെ കലവറയാണ് ഈ മിടുക്കത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്ക് വേദനകള്‍ക്കിടയിലും അവള് തന്റെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

ഒറ്റ രാത്രി കൊണ്ട് വൈറലായ വീഡിയോ
ഒറ്റരാത്രി കൊണ്ടാണ് ഈ വീഡിയോ വൈറലായത്. വിവാഹത്തിന്റെ ചടങ്ങുകള്‍ക്കിടയിലാണ് ഇത്തരത്തില്‍ ഒരു ഗാനം ഇവള് പാടിയത്. ഫൈറ്റ് സോങ് എന്ന് തന്നെയാണ് ഇതിനെ ആളുകള്‍ വിശേഷിപ്പിച്ചത്.

കിഡ്നി ക്യാന്‍സര്‍
കിഡ്നി ക്യാന്‍സര്‍ എന്നുള്ള ഗുരുതരമായ അവസ്ഥക്കിടയിലും അതൊന്നും തനിക്കൊരു പ്രശ്നമല്ല എന്ന മനസ്സോടെയാണ് ഈ മിടുക്കി പാടിത്തീര്‍ത്തത്.

കീമോ വേദന
കീമോ വേദനകള്‍ക്കിടയിലും ഇത്തരത്തില്‍ ഒരു പാട്ട് വിവാഹ വേളയില്‍ പാടാന്‍ അവള്‍ക്ക് സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളായിരുന്നു ആ പാര്‍ട്ടിയിലെ താരം എന്ന കാര്യത്തില്‍ സംശയം വേണ്ടായിരുന്നു.

നിമിഷങ്ങള്‍ കൊണ്ട് വൈറല്‍
നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്. അതുകൊണ്ട് തന്നെ ഈ കുരുന്നിന്റെ പാട്ടിനെ വളരെയധികം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഗുരുതരാവസ്ഥയിലാവും മുന്‍പ്
എന്നാല്‍ ഗുരുതരാവസ്ഥയില്‍ ആവും മുന്‍പ് തന്നെ അവളുടെ രോഗം തിരിച്ചറിയാന്‍ സാധിച്ചതാണ് ഏറ്റവും അധികം പ്രശ്നങ്ങളില്‍ നിന്ന് അവളെ രക്ഷിച്ചത്. ഇപ്പോള്‍ അവളുടെ ഇടത് ഭാഗത്തെ കിഡ്നി എടുത്ത് മാറ്റിയിരിക്കുകയാണ്.



Click it and Unblock the Notifications
