Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പണത്തിന് വേദിക് ആസ്ട്രോളജി പ്രകാരം ഇതു ചെയ്യൂ
പണത്തിന് വേദിക് ആസ്ട്രോളജി പ്രകാരം ഇതു ചെയ്യൂ
ആസ്ട്രോളജി അഥവാ ജ്യോതിഷം ഒരു ശാസ്ത്രശാഖ തന്നെയാണ്. ശാസ്ത്രത്തിലൂടെ കാര്യങ്ങള്‍ വിവരിയ്ക്കുന്ന ഒന്നാണിത്.
ആസ്ട്രോളജിയ്ക്കു പല വകഭേദങ്ങളുമുണ്ട്. ഇതിലൊന്നാണ് വേദിക് ആസ്ട്രോളജി. വേദിക് ആസ്ട്രോളജിയില്‍ തന്നെ പല വകഭേദങ്ങളും വരുന്നു. ഇതില്‍ ഒന്നാണ് ലാല്‍ കിതാബ് എന്നറിയപ്പെടുന്ന ഒന്ന്.
ലാല്‍ കിതാബില്‍ പല കാര്യങ്ങള്‍ക്കും പരിഹാരമുണ്ട്. ധനാഗമത്തിനും പല വഴികള്‍ ലാല്‍ കിതാബില്‍ പറയുന്നുണ്ട്.
ലാല്‍ കിതാബ് പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് ധനമുണ്ടാകാന്‍ സഹായിക്കുന്നു.

വെള്ളം നിറച്ച ഇരുമ്പ് പാത്രം
ദിവസവുമുള്ള ധനവരവു വര്‍ദ്ധിപ്പിയ്ക്കാന്‍ കിടക്കുമ്പോള്‍ തലയ്ക്കു സമീപം ഒരു വെള്ളം നിറച്ച ഇരുമ്പ് പാത്രം വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം പുറത്തേയ്ക്കൊഴുക്കി കളയുക.ഇത് സാമ്പത്തികത്തെ സഹായിക്കും.

പശുവിന്
ഗവണ്മെന്റില് നിന്നും ധനം ലഭിയ്ക്കാന്‍ തടസമുണ്ടാകുമ്പോള്‍ ലാല്‍ കിതാബ് പ്രകാരം ഞായറാഴ്ച ദിവസങ്ങളില്‍ ഒന്നേകാല്‍ കിലോ ഗോതമ്പുകൊണ്ട് ചപ്പാത്തിയുണ്ടാക്കി പശുവിന് കൊടുക്കുക.

രാത്രി കിടക്കുമ്പോള്‍
പുതുതായുള്ള വരുമാനവഴിയോ വസ്തുസംബന്ധമായോ ധനനഷ്ടം വരുന്നുവെങ്കില്‍ ശനിയാഴ്ച തലയിണയ്ക്കിടയില്‍ രാത്രി കിടക്കുമ്പോള്‍ ഇരുമ്പുദണ്ഡു വയ്ക്കുക. പിറ്റേന്നു രാവിലെയിത് ആല്‍മരത്തിനു ചുവട്ടില്‍ വയ്ക്കണം. ഇത് അടുപ്പിച്ച് 40 ദിവസം ചെയ്യണം.ഇത് സാമ്പത്തികത്തെ സഹായിക്കും.

കണ്മഷി
കാര്‍ഡ്, വായ്പ സംബന്ധമായ ധനനഷ്ടമെങ്കില് മാസത്തിലെ ആദ്യ ശനിയാഴ്ച ഒരു കൂടു കണ്മഷി ചതുപ്പായ നിലത്തു കുഴിച്ചിടുക.ആരും കാണാതെ ഇതു ചെയ്താലേ ഗുണമുണ്ടാകുവെന്നു പറയാം

നെയ് വിളക്കു തെളിയ്ക്കുക
ലാല്‍ കിതാബ് പ്രകാരം ദീപാവലി ദിവസം മുതല്‍ 40 ദിവസം തുടര്‍ച്ചയായി നഗ്നപാദത്തോടെ ക്ഷേത്രത്തില്‍ പോയി ഒരു നെയ് വിളക്കു തെളിയ്ക്കുക, ലക്ഷ്മീദേവിയോടു പ്രാര്‍ത്ഥിയ്ക്കുക. മധുരം നിവേദിയ്ക്കുക, നല്ല സുഗന്ധമുള്ള ചന്ദനത്തിരികള്‍ കത്തിയ്ക്കുക. പണവും സമൃദ്ധിയുമുണ്ടാകും.

ശര്‍ക്കര
ലാല്‍ കിതാബ് പ്രകാരം ശര്‍ക്കര വഴി ചെയ്യാവുന്ന ഒന്നുണ്ട്.ബിസിനസ് വിജയത്തിന് വീട്ടില്‍ നിന്നും ഇതിനായി പുറപ്പെടുന്നതിനു മുന്‍പ് അല്പം ശര്‍ക്കര കഴിയ്ക്കുക. ഉദാഹരണത്തിന് കടയാണ് ബിസിനസെങ്കില്‍ ദിവസവും പോകുന്നതിന് മുന്‍പായി ശര്‍ക്കര കഴിയ്ക്കാം. ഇത് സ്ഥിരമായി ചെയ്യണം.

നാളികേരം
അധ്വാനപ്രകാരം പണം നേടാകാനുന്നില്ലെങ്കില് ദീപാവലി ദിവസം മുതല്‍ തുടങ്ങിഒരു നാളികേരം ഒഴുകുന്ന വെള്ളത്തില്‍, അതായത് പുഴയിലോ നദിയിലോ 44 ദിവസം തുടര്‍ച്ചയായി ഇടുക. ലക്ഷ്മീപൂജ ചെയ്തു ലക്ഷ്മീമന്ത്രമുരുവിടുക. ഗുണമുണ്ടാകും



Click it and Unblock the Notifications
