Latest Updates
-
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം!
വീട്ടിലെ സ്ത്രീ ചെയ്താല്‍ ധനലാഭം ഫലം
നാം പൊതുവെ വിശ്വസിയ്ക്കുന്ന വാസ്തു ശാസ്ത്രം സ്ത്രീയുടെ ചില പ്രത്യേക ചെയ്തികളെക്കുറിച്ചും
ഒരു വീടിന് ഐശ്വര്യവും ഭാഗ്യവുമാകുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് സ്ത്രീകള്‍. പ്രത്യേകിച്ചും ഗൃഹനാഥ. വീടിന്റെ വിളക്കാണ് സ്ത്രീയെന്നു പറയും. ഇതുപോലെ വീട്ടിലെ ലക്ഷ്മിയും. വീട്ടില്‍ നല്ല സ്ത്രീയെങ്കില്‍ ഐശ്വര്യവും ഭാഗ്യവുമെല്ലാം നമ്മെ തേടി വരുമെന്നാണ് വിശ്വാസം. ഇതില്‍ നിന്നു തന്നെ വീട്ടിലെ സ്ത്രീകളുടെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാണ്.
വീട്ടില്‍ ഒരു സ്ത്രീ ഉണ്ടായാല്‍ പോര, ഐശ്വര്യ കാരണമായ പെണ്ചെയ്തികളും വേണം. സ്ത്രീകള്‍ ചില കാര്യങ്ങള്‍ ചില പ്രത്യേക രീതിയില്‍ ചെയ്യുന്നതു ഭാഗ്യവും അല്ലെങ്കില്‍ നിര്‍ഭാഗ്യവുമാണ് ഫലം.
വീടിന് ഐശ്വര്യവും സമ്പത്തും വരാന്‍ ചില പ്രത്യേക രീതിയില്‍ സ്ത്രീകള്‍ കാര്യങ്ങള്‍ ചെയ്യുന്നതു നല്ലതാണ്. അല്ലെങ്കില്‍ ദുര്ഭാഗ്യവും ധനനഷ്ടവുമാണ് ഫലം.
നാം പൊതുവെ വിശ്വസിയ്ക്കുന്ന വാസ്തു ശാസ്ത്രം സ്ത്രീയുടെ ചില പ്രത്യേക ചെയ്തികളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. വീട്ടില്‍ ഐശ്വര്യം വരാനും ദാരിദ്ര്യം പടി കടത്താനുമുളള വഴികള്‍.

വീട് അടിച്ചു തുടച്ചിടുന്നത്
വീട് അടിച്ചു തുടച്ചിടുന്നത് വൃത്തിയ്ക്കു മാത്രമല്ല, ഐശ്വര്യത്തിനും നല്ലതാണ്. ഇത്തരം വീടുകളിലേ ലക്ഷ്മീദേവി വസിയ്ക്കൂ എന്നു വേണം, പറയാന്‍. രാവിലെ സൂര്യോദയത്തിനു മുന്‍പു തന്നെ ഗൃഹനാഥ വീട് അടിച്ചു തുടച്ചു വൃത്തിയാക്കി ഇടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. അല്ലെങ്കില്‍ ഐശ്വര്യക്കേടും ദാരിദ്ര്യവുമാണ് ഫലമായി ലഭിയ്ക്കുക.

വീട് വൃത്തിയാക്കിയാലുടനെ
വീട് വൃത്തിയാക്കിയാലുടനെ സ്ത്രീ കുളിയ്ക്കുകയും വേണം. അതായത് കുളിയ്ക്കുന്നതിനു മുന്‍പായി തന്നെ വൃത്തിയാക്കാന്‍ കഴിയണമെന്നര്‍ത്ഥം. കുളിച്ച ശേഷം അടിച്ചു തുടയ്ക്കുന്നത് നല്ലതല്ല.
അല്ലാത്തപക്ഷം ദാരിദ്ര്യങ്ങളും ദുര്ഭാഗ്യങ്ങളുമെല്ലാമുണ്ടാകും.

വീട്ടിലെ അടുക്കളയ്ക്ക്
വീട്ടിലെ അടുക്കളയ്ക്ക് നാം പ്രധാന സ്ഥാനം മാത്രമല്ല, പുണ്യസ്ഥാനം കൂടി നല്‍കുന്നുണ്ട്.
വീട്ടിലെ പാചകം ഭഗവാന് പാചകം ചെയ്യുന്നതിനു സമാനമാണ്. അതായത് ഭഗവാനുളള നൈവേദ്യമെന്നര്ത്ഥം.
ഇതുകൊണ്ടുതന്നെ കുളിച്ച ശേഷം മാത്രം അടുക്കളയില്‍ കയറുക.ഭക്ഷണമുണ്ടാക്കുക. ഇത് ഭക്ഷണത്തിന്റെ വൃത്തിയ്ക്കും ഏറെ നല്ലതാണ്.

പൂജ
ഭക്ഷണശേഷമല്ല, കുളിച്ചു വന്നയുടന്‍ പൂജ ചെയ്യുന്നതാണ് നല്ലത്. രാവിലെ കുളിച്ച് പൂജയ്ക്കു ശേഷം അടുക്കളയില്‍ കയറാം
പൂജയ്ക്കു ശേഷം മാത്രം, പ്രത്യേകിച്ചു ലക്ഷ്മീദേവിയ്ക്കു പ്രസാദം നേദിച്ച ശേഷം മാത്രം സ്ത്രീ ഭക്ഷണം കഴിയ്ക്കുക. അല്ലെങ്കില്‍ ലക്ഷ്മീദേവിയുടെ കോപമാണ് ഫലം.

മുടി
സന്ധ്യാ സമയത്തോ രാത്രിയിലോ സ്ത്രീ മുടി ചീകരുതെന്ന് പണ്ടുള്ളവര്‍ പറയും. ഇത് ഐശ്വര്യക്കേടാണ്.സ്ത്രീ സന്ധ്യാസമയത്തിനു ശേഷം മുടി ചീകുന്നത് ലക്ഷ്മീദേവിയെ ദേഷ്യത്തിലാക്കുമെന്നാണ് വാസ്തു പറയുന്നത്.

വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്ഭാഗ്യം വരുത്തും.വീട്ടിലെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിച്ചിരിയ്ക്കുന്നതുമെല്ലാം വാസ്തു പ്രകാരം നല്ലതല്ലെന്നാണ് പറയുക. ഇത് വീടിന് ദുര്ഭാഗ്യം വരുത്തും.സന്തോഷമായി, ശാന്തമായി ഇരിയ്ക്കുന്ന സ്ത്രീ ലക്ഷ്മിയ്ക്കു തുല്യമാണ്.

മുതിര്‍ന്നവരെ ബഹുമാനിച്ച്
മുതിര്‍ന്നവരെ ബഹുമാനിച്ച് വീട്ടുകാരുമായി സന്തോഷത്തോടെ സഹവര്‍ത്തിത്വത്തോടെ വേണം, വീട്ടമ്മ കഴിയേണ്ടത്. ഇതുപോലെ മറ്റു കുടംബാംഗങ്ങള്‍ സ്ത്രിയ്ക്ക് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കുകയും അവളുടെ സന്തോഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. സ്ത്രീ സന്തോഷമായിരിയ്ക്കുന്ന വീട് ഐശ്വര്യ സൂചകം കൂടിയാണ്.



Click it and Unblock the Notifications