Latest Updates
-
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാസ്തു പ്രകാരം പേഴ്സെങ്കില് ധനലാഭം വരും
വാസ്തു പ്രകാരം പേഴ്സെങ്കില് ധനലാഭം വരും
പണം ലഭിയ്ക്കാന്‍ വേണ്ടി പല വഴികള്‍ നോക്കുന്നവരാണ് നാം പൊതുവേ. ഇതിന് വിശ്വാസങ്ങളും ആചാരങ്ങളും കര്‍മങ്ങളുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരും.
വാസ്തുവിന് പലരും ജീവിതത്തില്‍ പ്രധാനമായ സ്ഥാനം നല്‍കിയിട്ടുണ്ട്. സ്ഥലം വാങ്ങുന്നതില്‍ മുതല്‍ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതിനും വീട്ടിലെ മുറികള്‍ക്കുമെല്ലാം വാസ്തു പ്രകാരം ഏറെ പ്രാധാന്യവുമുണ്ട്.
പണത്തിന്റെ കാര്യമെടുത്താല്‍ പേഴ്സ് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പണവും പേഴ്സുമായി ഏറെ ബന്ധവുമുണ്ട്. പണം സൂക്ഷിയ്ക്കുന്ന പേഴ്സിന്റെ കാര്യത്തിലും വാസ്തു ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പേഴ്സിന്റെ കാര്യത്തില്‍ വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ലക്ഷ്മീദേവിയുടെ ഫോട്ടോ
പണം ലക്ഷ്മീദേവിയുടെ കടാക്ഷമാണെന്നാണ് വിശ്വാസം. പണം വരണമെങ്കില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം വേണം. പേഴ്സില്‍ ലക്ഷ്മീദേവിയുടെ ഫോട്ടോ വയ്ക്കുന്നത് പണം വരാന്‍ നല്ലതാണ്.

മുതിര്‍ന്നവര്‍ നല്കുന്ന പണം
മുതിര്‍ന്നവര്‍ നല്കുന്ന പണം, പ്രത്യേകിച്ചും സമ്മാനമായോ കൈനീട്ടമായോ തരുന്നത് പഴ്സില്‍ സൂക്ഷിയ്ക്കുന്നത് പണം വരാന്‍ വാസ്തു പറയുന്ന ഒരു വഴിയാണ്. എത്ര ആവശ്യമുണ്ടെങ്കിലും ഈ പണം ചെലവാക്കരുത്.

ഒരു സില്‍വര്‍ കോയിന്
ഒരു സില്‍വര്‍ കോയിന് പേഴ്സില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം പണം വരാന്‍ സഹായിക്കുന്ന ഒന്നാണ്. പക്ഷേ അതിനു മുന്‍പ് ഇത് ലക്ഷ്മീദേവിയ്ക്കു പൂജിയ്ക്കേണ്ടതും അത്യാവശ്യമാണ്. ഇതിനു ശേഷമാണ് ഇതു പേഴ്സില്‍ വയ്ക്കേണ്ടത്.

അരി മണികള്‍
പേപ്പര്‍ കൊണ്ട് ചെറിയൊരു പായ്ക്കറ്റുണ്ടാക്കി. ഇതില്‍ 21 അരി മണികള്‍ വച്ച് ഇത് പേഴ്സില്‍ വയ്ക്കുന്നതു നല്ലതാണ്. ഇത് അമിത ചിലവ് ഒഴിവാക്കാന്‍ സഹായിക്കും. ലക്ഷ്മീദേവിയ്ക്കു പൂജിച്ച അരി മണികളെങ്കില് കൂടുതല്‍ നല്ലതാണ് .

ആലില
ആലില പഴ്സില്‍ വയ്ക്കുന്നത് പണം വരാന്‍ നല്ലതാണ്. ഇത് പേഴ്സില്‍ വയ്ക്കുന്നതിനു മുന്‍പ് ഗംഗാജലം കൊണ്ടു കഴുകണം. ഇതില്‍ കുങ്കുമം കൊണ്ട് ശ്രീ എന്നെഴുതുകയും വേണം. ഇത് പഴ്സില്‍ വയ്ക്കുക. ഇത് ഉണങ്ങുമ്പോള്‍ മറ്റൊരു ആലില ഇതേ രീതിയില്‍ വയ്ക്കണം.

ചോക്ലേറ്റ്, മൗത്ത് ഫ്രഷ്നര്‍
ചോക്ലേറ്റ്, മൗത്ത് ഫ്രഷ്നര്‍ തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പേഴ്സില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ദോഷം ചെയ്യും. ഇതുപോലെ ബില്ലുകളും ഗുണികകളും മരുന്നിന്റെ കുറിപ്പടികളും പേഴ്സില്‍ വയ്ക്കരുത്.

ഇരുമ്പിന്റെ വസ്തുക്കളൊന്നും തന്നെ
ഇരുമ്പിന്റെ വസ്തുക്കളൊന്നും തന്നെ പേഴ്സില്‍ സൂക്ഷിയ്ക്കരുത്. ഇത് വാസ്തു പ്രകാരം പ്രകാരം ദോഷം വരുത്തും.

കുടുംബഫോട്ടോ
കുടുംബഫോട്ടോ പലരും പേഴ്സില്‍ വയ്ക്കുന്നതു പതിവാണ്. എന്നാല്‍ ഇത് വാസ്തു പ്രകാരം ദോഷം വരുത്തുന്ന ഒന്നാണ്. പണവും കുടുംബ ബന്ധങ്ങളും കൂട്ടിക്കലര്‍ത്തരുതെന്ന് ശാസ്ത്രമാണ് ഇതിനു പുറകില്‍.



Click it and Unblock the Notifications