Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ധനലാഭത്തിന് വാസ്തു പ്രകാരം ലോക്കര്
ധനലാഭത്തിന് വാസ്തു പ്രകാരം ലോക്കര്
വാസ്തുവില് വിശ്വസിയ്ക്കുന്നവരാണ് നാം പലരും. സ്ഥലം വാങ്ങുന്നു മുതല് വീടു പണിയുമ്പോഴും വീട്ടില് വസ്തുക്കള് സൂക്ഷിയ്ക്കുമ്പോഴുമെല്ലാം വാസ്തു ചിട്ടകള് അനുസരിച്ചു ചെയ്യുന്നവര്. വാസ്തു ചിട്ടകള് തെറ്റിയ്ക്കുന്നത് ദോഷഫലം കൊണ്ടു വരുമെന്ന വിശ്വാസമാണ് ഇതിനു പുറകില്.
വാസ്തു പ്രകാരം നാം പലരും ധനലാഭത്തിനായി ചെയ്യുന്ന, പിന്തുടരുന്ന പല ചിട്ടകളുമുണ്ട്. വീട്ടിലെ മുറികളുടെ കാര്യത്തിലും വീട്ടുപകരണങ്ങളും കാര്യത്തിനും മാത്രമല്ല, ഇത് പ്രധാനം.
സാധാരണ പണം നാം വീട്ടില് സൂക്ഷിയ്ക്കുന്ന ഇടം അഥവാ ലോക്കറും വാസ്തു പ്രകാരം സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ചില പ്രത്യേക ചിട്ടകള് ഇതിനായി പാലിയ്ക്കണ്ടതും അത്യാവശ്യമാണ്.

വടക്കു ദിക്കില്
പണം വയ്ക്കുന്ന ഇടം, ലോക്കര് അല്ലെങ്കില് അലമാര വടക്കു ദിക്കില് വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇതാണ് ധനദേവനായ കുബേരന്റെ ദിക്കായി കണക്കാക്കപ്പെടുന്നത്.

റൂമിന്റെ ഉയരം
ലോക്കര് വയ്ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാള് കുറവാകരുത്. ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇതുപോലെ ഈ മുറി വിചിത്ര ആകൃതികളിലുളള മുറിയുമാകരുത്. ലോക്കര് വയ്ക്കുന്ന മുറിയുടെ വശങ്ങള് വീണ്ടും നീട്ടിയെടുക്കപ്പെട്ടവയാകരുത്.

ലോക്കര്
ലോക്കര് അഥവാ അലമാരി തെക്കു ദിക്കില് വയ്ക്കുക. തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് ഇത് വയ്ക്കരുത്. ലോക്കറിന്റെ ബാക്ക് വശം തെക്കു വശത്താകണം, ഇത് മുന്വശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിയ്ക്കുകയും വേണം. വടക്കു കിഴക്കു ദിശയില് ലോക്കര് വയ്ക്കുന്നത് ധന നഷ്ടമുണ്ടാക്കുമെന്നു വേണം, പറയാന്. വടക്കു കിഴക്ക്, വടക്കു പടിഞ്ഞാറ് ദിശയിലെങ്കില് അനാവശ്യ ചിലവാകും ഫലം.

ഭിത്തിയില് നിന്നും ഒരിഞ്ച് അകറ്റി
പണം വയ്ക്കുന്ന ലോക്കര് അല്ലെങ്കില് അലമാര ഭിത്തിയില് നിന്നും ഒരിഞ്ച് അകറ്റിയാകണം, ഇതു സ്ഥാപിയിക്കേണ്ടത്. വടക്കു പടിഞ്ഞാറ്, തെക്കു പടിഞ്ഞാറ് ദിശകളില് നിന്നും ഒരിഞ്ചു നീക്കി വേണം, ഇതിടാന്. മുറിയില് അധികം സ്ഥലമില്ലെങ്കില് അലമാര അഥവാ ലോക്കര് കിഴക്കു ദിക്കിലും ഇടാം.

വാതില്
ലോക്കര് വയ്ക്കുന്ന മുറിയ്ക്ക് ഒരു വാതില് മാത്രമുണ്ടാകുന്നതാണ് കൂടുതല് നല്ലത്. ഇതുപോലെ ലോക്കറിന് അല്ലെങ്കില് അലമാരിയ്ക്ക് രണ്ടുപാളികളുള്ള വാതിലും ഏറെ ഉത്തമാണെന്നു വാസ്തു പറയുന്നു.

മഞ്ഞ നിറമാണ്
ലോക്കര് അല്ലെങ്കില് പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും ഉത്തമമായി പറയുന്നത് മഞ്ഞ നിറമാണ്. ചുവരു മാത്രമല്ല, തറയും മഞ്ഞയെങ്കില് കൂടുതല് ഗുണം നല്കുമെന്നാണ് വാസ്തു പറയുന്നത്.

ബീമിനു കീഴിലുള്ള മുറികളില്
ലോക്കര് അല്ലെങ്കില് ഇതു വയ്ക്കുന്ന മുറി ബീമിനു താഴെയായി വരരുത്. ഇത് ആവശ്യമില്ലാത്ത സമ്മര്ദങ്ങള് ധനത്തിന്റെ കാര്യത്തിലുണ്ടാക്കും. ബീമിനു കീഴിലുള്ള മുറികളില് ധനം വയ്ക്കരുതെന്ന് സൂചന.

സ്വര്ണം
മൂലകളില് യാതൊരു കാരണവശാലും ലോക്കറുകളോ പണം വയ്ക്കുന്ന അലമാരിയോ പാടില്ല. ഇത് ധനലാഭത്തിനു നല്ലതല്ല. ഇതുപോലെ ലോക്കറില് സ്വര്ണം, വെളളി തുടങ്ങിയവ പടിഞ്ഞാറോ തെക്കു ദിക്കിലോ വയ്ക്കുക.

നല്ല വൃത്തി
നല്ല വൃത്തി ഈ മുറിയില് പാലിയ്ക്കേണ്ടത് അത്യാവശ്യമാണ്. ചപ്പു ചവറുകളോ വൃ്ത്തികേടുകളോ ഇതില് പാടില്ല. മാറാല കെട്ടുകയുമരുത്.

കണ്ണാടി
ലോക്കറിനു മുന്പില് ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തു പ്രകാരം ധനലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പണം ഇരട്ടിപ്പിയ്ക്കുമെന്നാണ് വിശ്വാസം. പണം ഇരട്ടിയ്ക്കാന് വാസ്തു പറയുന്ന വഴിയാണിത്.

ലക്ഷ്മീദേവി
ലോക്കറിലോ പണം വയ്ക്കുന്ന അലമാരയിലോ ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കുന്നതും ഏറെ നല്ലതാണ്. ലക്ഷ്മീദേവിയാണ് ഐശ്വര്യ, ധന ദേവതയായി കണക്കാക്കപ്പെടുന്നത്.



Click it and Unblock the Notifications
