Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
നല്ല സെക്സിന് വാസ്തു ടിപ്സ് പ്രധാനം
നല്ല സെക്സിന് വാസ്തു ടിപ്സ് പ്രധാനം
വാസ്തു നമ്മുടെ ജീവിതത്തില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ടെന്നു വേണം, പറയാന്‍. വാസ്തു വീടു പണിയുമ്പോള്‍ മാത്രമല്ല, പ്രധാനം. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വാസ്തുവിന് പങ്കുണ്ട്.
ദാമ്പത്യത്തില്‍ സെക്സ് ജീവിതത്തിനും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പങ്കാളികളെ കൂടുതല്‍ അടുപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് സെക്സ്. വെറും ശാരീരിക സുഖം മാത്രമാണ് എന്നതിലുപരിയായി.
സെക്സിനെയും വാസ്തു സ്വാധീനിയ്ക്കുന്നുണ്ട്. സെക്സിനെ സഹായിക്കുന്ന വാസ്തു ടിപ്സിനെ കുറിച്ചറിയൂ

കാന്‍ഡില്‍ ലൈറ്റു വയ്ക്കുന്നത്
കാന്‍ഡില്‍ ലൈറ്റു വയ്ക്കുന്നത് ഫാംഗ്ഷുയി പ്രകാരം നല്ല സെക്സ് ജീവിതത്തിനു സഹായിക്കും. കിടപ്പുമുറിയില്‍ പല ലെവലുകളില്‍ ലൈറ്റുകളും മറ്റും വയ്ക്കുക. ഇതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്നും മാറ്റി വയ്ക്കണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നെഗറ്റീവ് ഊര്‍ജം പ്രസരിപ്പിയ്ക്കും. വാസ്തു പ്രകാരം കിടപ്പറയില്‍ ഇത് ദോഷം വരുത്തുകയും ചെയ്യും.

കിടപ്പു മുറിയില്‍
കിടപ്പു മുറിയില്‍ ധാരാളം സൂര്യപ്രകാശവും വായുവും കടക്കണം. ഇത്തരം മുറികളില്‍ വാസ്തു പ്രകാരം നല്ല ജീവിതവും ദാമ്പത്യവും സെക്സുമുണ്ടാകും. വായു സഞ്ചാരമുള്ള മുറിയാകണെന്നര്ത്ഥം.

കിടപ്പു മുറി
കിടപ്പു മുറി നല്ല വൃത്തിയായിരിയ്ക്കണം. ആവശ്യമില്ലാത്തവ ഈ മുറിയില്‍ സൂക്ഷിയ്ക്കരുത്. വിരികളും മറ്റും വൃത്തിയുളളതും നല്ലതു പോലെ വിരിച്ചിട്ടവയുമാകണം. പുതപ്പുകളും മറ്റും മടക്കി സൂക്ഷിയ്ക്കുക. ഇവയെല്ലാം വാസ്തു പ്രകാരം നല്ല സെക്സ് ജീവിതത്തിന് സഹായിക്കും.

ചുവപ്പു നിറത്തിലെ പൂക്കള്‍
ചുവപ്പു നിറത്തിലെ പൂക്കള്‍ കിടപ്പറയില്‍ വാസ്തു ഊര്‍ജം നിറയ്ക്കുന്നവയാണ്. ചുവപ്പു നിറത്തിലെ റോസാപ്പൂക്കളും ഓര്‍ക്കിഡ് പൂക്കളുമെല്ലാം വാസ്തു പ്രകാരം ഏറെ നല്ലതാണ്. ചുവപ്പ് സ്നേഹത്തിന്റെ നിറമാണ്.

നിറങ്ങള്‍ക്കും
നിറങ്ങള്‍ക്കും വാസ്തു പ്രകാരം സെക്സ് ജീവിതത്തില്‍ ഏറെ സ്ഥാനമുണ്ട്. കിടപ്പുമുറിയില്‍ നല്ല നിറങ്ങള്‍ നല്‍കാം, ചുവപ്പ്, റസ്റ്റ്, ഓറഞ്ച്, പിങ്ക്, ടെറാക്കോട്ട, ബ്രൗണ്‍, മഞ്ഞ, ഗോള്‍ഡ് നിറങ്ങള്‍ സെക്സ് ജീവിതത്തെ സഹായിക്കും. ഇത് നല്ല മൂഡുണ്ടാക്കും.

കിടപ്പുമുറിയില്‍
കിടപ്പുമുറിയില്‍ കിടക്കുമ്പോള്‍ കാണത്തക്ക വിധം കണ്ണാടി പാടില്ല. ഇത് ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഈ വിധത്തിലാണ് കണ്ണാടിയെങ്കില്‍ കിടക്കുമ്പോള്‍ ഇതില്‍ പ്രതിബിംബം കാണാത്ത വിധത്തില്‍ മൂടിയിടുക.

ക്രിസ്റ്റല്‍
ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കിയ അരയന്നങ്ങള്‍ നല്ല സെക്സ് ജീവിതത്തെ സഹായിക്കുമെന്നു പറയപ്പെടുന്നു. ഇത്തരം അരയന്നങ്ങളെ സൂക്ഷിയ്ക്കാം.



Click it and Unblock the Notifications
