Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
അശോകത്തിന്റെഇല വാതിലില്‍: ഐശ്വര്യം പടികടന്നു വരും
ഐശ്വര്യത്തിന് വാതില്‍ തുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വാസ്തുശാസ്ത്രപ്രകാരം
ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും പല വിധത്തില്‍ നമ്മുടെ കഷ്ടപ്പാടുകളും പ്രശ്നങ്ങളും അനുഭവിക്കുന്നു. ഐശ്വര്യസമ്പൂര്‍ണമായ ജീവിതമാണ് എല്ലാവരുടേയും ആഗ്രഹം. എല്ലാവരുടേയും ഐശ്വര്യവും നന്മയും ആരംഭിയ്ക്കുന്നത് വീട്ടില്‍ നിന്നാണ്. സാമ്പത്തികമായും ഐശ്വര്യപരമായും എല്ലാം ഉന്നതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് വീടിന്റെ പൂമുഖത്ത് നിന്നാണ്. വീട്ടിലും കുടുംബത്തിലും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിച്ചാല്‍ മതി.
വീടിന്റെ പൂമുഖത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഐശ്വര്യത്തെ വീട്ടിലേക്ക് കൊണ്ട് വരും. ഇത് ജീവിതത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു. എന്തൊക്കെ കാര്യങ്ങളാണ് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്യേണ്ടത് എന്ന് നോക്കാം. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഐശ്വര്യം പടി കേറി വരും എന്ന് മനസ്സിലാക്കാവുന്നതാണ്.

ഗ്ലാസ് പാത്രത്തില്‍
ഗ്ലാസ് പാത്രത്തില്‍ വെള്ളം നിറച്ച് വെക്കുന്നത് എന്തുകൊണ്ടും ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനായി വീടിന്റെ പൂമുഖത്ത് ഒരു ഗ്ലാസ്സ് കണ്ടൈനറില് വെള്ളം നിറച്ച് ഫ്രഷ് പൂക്കളുമായി വെയ്ക്കാം. ഈ പൂക്കള്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതിന് കാരണമാകും. ഐശ്വര്യം പടി കേറി വരുന്നു.

അശോകത്തിന്റെ ഇലകള്‍
പൂജക്ക് ഉപയോഗിക്കുന്ന ഇലകളാണ് അശോകത്തിന്റെ. ഇത് വീട്ടില്‍ വേണ്ട രീതിയില്‍ ചെയ്താല്‍ അത് എല്ലാ വിധത്തിലും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. അശോകത്തിന്റെ ഇലകള്‍ കൊണ്ടോ മാവിന്റെ ഇലകള്‍ കൊണ്ടോ ഉള്ള മാലകള്‍ വീടിന് പൂമുഖത്ത് കെട്ടിയിടുന്നത് വീട്ടില്‍ ഐശ്വര്യം നിറയ്ക്കും.

വലിയ വാതില്‍
വലിയ വാതില്‍ വീട്ടിലെ പൂമുഖത്ത് ഉണ്ടാവുന്നത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടു വരാന്‍ സഹായിക്കും. അതുകൊണ്ട് പ്രധാന വാതില്‍ വലിയ വാതില്‍ ആയി നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുക.

ലക്ഷ്മീ ദേവി
സാമ്പത്തികമായ ഉന്നമനത്തിന് ലക്ഷ്മീ ദേവിയുടെ ചിത്രം വീടിനു മുന്നില്‍ വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലും ഐശ്വര്യത്തിന് വാതില്‍ തുറക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

സ്വസ്ഥിക് ചിഹ്നം
സ്വസ്ഥിക് ചിഹ്നം വീട്ടിലേക്ക് ഐശ്വര്യം കൊണ്ടു വരുന്ന ഒന്നാണ്. ഇത് ഭാഗ്യത്തെ വീട്ടിലേക്ക് കൊണ്ടു വന്ന് നിര്‍ഭാഗ്യത്തെ പടിയിറക്കുന്നു. സ്വസ്ഥിക് ചിഹ്നം എന്തുകൊണ്ടും നല്ലതാണ്.

ലക്ഷ്മീ പാദം
ചില വീടുകളുടെ പൂമുഖത്ത് ലക്ഷ്മീ പാദം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് കാണാം. ഇത് ധനത്തേയും ഐശ്വര്യത്തേയും ആകര്‍ഷിക്കും. അതും എന്തുകൊണ്ടും ഐശ്വര്യത്തിന്റെ പ്രതീകമാണ്.

ശുഭ-ലാഭ്
ശുഭ-ലാഭ് എന്ന ചിഹ്നവും വീടിന്റെ പൂമുഖത്ത് അലങ്കരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യത്തെ വിളിച്ച് വരുത്തും. പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യന്‍ വീടുകളിലാണ് ഇത്തരത്തില്‍ ശുഭലാഭ് ചിഹ്നം കാണപ്പെടുന്നത്.

ഇരുപാളികളുള്ള വാതില്‍
പൂമുഖത്തെ വാതില്‍ ഇരുപാളികള്‍ ഉള്ളതാണെങ്കില്‍ അത് ക്ലോക്കൈ്വസ് തുറക്കാന്‍ പറ്റുന്നതാണെങ്കില്‍ ഐശ്വര്യം നിറയുന്ന വീടായിരിക്കും നിങ്ങളുടേത്.



Click it and Unblock the Notifications