2018 പണമുണ്ടാകാന്‍ ഈ വാസ്തു രഹസ്യം

Posted By:
Subscribe to Boldsky
2018ൽ നിങ്ങൾക്ക് സമ്പന്നനാകണോ?? ഇതാ എളുപ്പവഴികൾ | Oneindia Malayalam

പുതവര്‍ഷത്തില്‍ ധനം നല്‍കും വാസ്തു ടിപ്‌സ്

വാസ്തുവിന് ജീവിതത്തില്‍ പ്രധാന സ്ഥാനം നല്‍കുന്നവരാണ് പലരും.ഇതുകൊണ്ടാണ് വീടു പണിയുമ്പോഴും മറ്റും വാസ്തു പ്രധാനമാകുന്നതും.

ധനം സമ്പാദിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ജീവിതത്തിലെ പല ആവശ്യങ്ങളും നടക്കാനുള്ള പ്രധാന ഘടകം പണം തന്നെയാണ്. ഭൂരിഭാഗം പേരുടേയും ആഗ്രഹവുമാകും, പണമുണ്ടാക്കുകയെന്നത്.

വാസ്തുശാസ്ത്ര പ്രകാരം പല കാര്യങ്ങള്‍ക്കും പ്രതിവിധിയുമുണ്ട്. ധനാകര്‍ഷണത്തിനും വാസ്തുവില്‍ പല കാര്യങ്ങളും പറയുന്നുമുണ്ട്.

2018ല്‍ ധനം ലഭിയ്ക്കാന്‍, പണക്കാരാനാകാന്‍ വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. വളരെ ലളിതമായ ചില കാര്യങ്ങള്‍. ഇതിനെക്കുറിച്ചറിയൂ,

നെയ് വിളക്ക്

നെയ് വിളക്ക്

നെയ് വിളക്ക് പടിവാതിലില്‍ വയ്ക്കുന്നത് പണം ആകര്‍ഷിയ്ക്കാന്‍ നല്ലതാണെന്നു വാസ്തു പറയുന്നു.

മധുരം

മധുരം

വീട്ടില്‍ തയ്യാറാക്കിയ മധുരം ദൈവങ്ങള്‍ക്കു നിവേദിയ്ക്കുന്നത് പുതുവര്‍ഷത്തില്‍ പണം നേടിത്തരാന്‍ വാസ്തു നിര്‍ദേശിയ്ക്കുന്ന ഒന്നാണ്.

ഫ്രഷ് ഫ്രൂട്‌സ്

ഫ്രഷ് ഫ്രൂട്‌സ്

ഏതെങ്കിലും 5 ഫ്രഷ് ഫ്രൂട്‌സ് വീട്ടില്‍ വാങ്ങുക. ഇത് പരിശ്രമങ്ങള്‍ക്കു ഗുണമുണ്ടാകാനും പണമുണ്ടാകാനും സഹായിക്കുന്ന ഒന്നു തന്നെയാണ്.

അടുക്കളയിലേയ്ക്ക്

അടുക്കളയിലേയ്ക്ക്

അടുക്കളയിലേയ്ക്ക് ഏതെങ്കിലും പുതിയ പാത്രമോ അടുക്കള ഉപകരണമോ വാങ്ങുക. ഇത് പുതുവര്‍ഷത്തില്‍ സമ്പല്‍ സമൃദ്ധിയ്ക്കു സഹായിക്കും. അടുക്കളയിലെ ഐശ്വര്യം വീടിന്റെ ആകെയുള്ള ഐശ്വര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ആവശ്യമില്ലാത്ത സാധനങ്ങള്‍

ആവശ്യമില്ലാത്ത സാധനങ്ങള്‍

പുതുവര്‍ഷത്തിന്റെ തുടക്കത്തിലെങ്കിലും ആവശ്യമില്ലാത്ത സാധനങ്ങള്‍ എല്ലാം ഒഴിവാക്കുക. ആവശ്യമില്ലാത്ത, വിലയുള്ള സാധനങ്ങളെങ്കില്‍ ഇവ വില്‍ക്കുക.

 ഫ്രഷ് ചെടി ബാത്‌റൂമില്‍

ഫ്രഷ് ചെടി ബാത്‌റൂമില്‍

വരവിനേക്കാള്‍ ചെലവു കൂടുതലെങ്കില്‍ ഒരു ഫ്രഷ് ചെടി ബാത്‌റൂമില്‍ വയ്ക്കുക. ചട്ടിയിലാക്കി വച്ചാല്‍ മതി.

കണ്ണാടി

കണ്ണാടി

പണം വച്ചിരിയ്ക്കുന്ന ലോക്കറിന് എതിര്‍ഭാഗത്തായി ഒരു കണ്ണാടി വയ്ക്കുക. ഈ ലോക്കറോ അലമാരിയോ കണ്ണാടിയില്‍ പ്രതിഫലിയ്ക്കണം ഇത് വാസ്തു പ്രകാരം പണം വരാന്‍ സഹായിക്കും. ഇതുപോലെ പണം വച്ചിരിയ്ക്കുന്ന അലമാര വാതിലിന് അഭിമുഖമായി വരരുത്. ഇത് പണം പുറത്തേയ്ക്കു പോകുന്നതിനെ സൂചിപ്പിയ്ക്കുന്നു.

വീട്ടില്‍ ഒഴുകുന്ന ജലസ്രോതസ്

വീട്ടില്‍ ഒഴുകുന്ന ജലസ്രോതസ്

വീട്ടില്‍ ഒഴുകുന്ന ജലസ്രോതസ് പണം വരാന്‍ സഹായിക്കും. വാട്ടര്‍ ഫൗണ്ടന്‍, അക്വേറിയം എന്നിവ വയ്ക്കാം.

കോണിപ്പടിയുടെ ചുവട്ടില്‍

കോണിപ്പടിയുടെ ചുവട്ടില്‍

ചൂലും തുടയ്ക്കുന്ന സാധനങ്ങളുമൊന്നും കോണിപ്പടിയുടെ ചുവട്ടില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ധനനഷ്ടവും ഫലം. കോണിപ്പടിയ്ക്കടിയില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് ധനനഷ്ടമാണ് വരുത്തുക.

വീടിനുള്ളില്‍ ഇടുങ്ങിയ സ്ഥലമെങ്കില്‍

വീടിനുള്ളില്‍ ഇടുങ്ങിയ സ്ഥലമെങ്കില്‍

വീടിനുള്ളില്‍ ഇടുങ്ങിയ സ്ഥലമെങ്കില്‍, പ്രത്യേകിച്ചു നടക്കുന്ന വഴിയില്‍, ഇവിടെ ഒരു കണ്ണാടി തൂക്കിയിടുക. ചുവരില്‍ കണ്ണാടി തൂക്കിടിയിട്ടാല്‍ മതിയാകും.

വീടിനുള്ളില്‍ വടക്കു ഭാഗം

വീടിനുള്ളില്‍ വടക്കു ഭാഗം

വീടിനുള്ളില്‍ വടക്കു ഭാഗം കഴിവതും ഒഴിച്ചിടുക. ഇത് പണത്തെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. വരുന്ന പണം നഷ്ടപ്പെടുന്നുവെങ്കില്‍ ഏതെങ്കിലും കട്ടിയുള്ള ലോഹവസ്തു തെക്കു ഭാഗത്തു വയ്ക്കുക.

വീട്ടിലെ ഗ്ലാസ്

വീട്ടിലെ ഗ്ലാസ്

വീട്ടിലെ ഗ്ലാസ് കൊണ്ടുള്ള ഭാഗം, ജനലുകളോ വാതിലുകളോ ഒക്കെ നല്ലപോലെ തുടച്ചു വൃത്തിയാക്കി എപ്പോഴും ഇടുക. വൃത്തികേടായ ഗ്ലാസ് പണത്തിന്റെ വരവു തടയുമെന്നാണ് വിശ്വാസം.

ഗണപതി വിഗ്രഹം

ഗണപതി വിഗ്രഹം

വീ്ടിനുള്ളില്‍ ഗണപതി വിഗ്രഹം വയ്ക്കുക. ഇത് സര്‍വവിഘ്‌നങ്ങളും അകറ്റും. ഇത് വടക്കു കിഴക്കു മൂലയില്‍ വയ്ക്കുന്നത് ഒഴിവാക്കുക.

English summary

Vastu Tips To Attract Money In New Year

Vastu Tips To Attract Money In New Year, read more to know about,