For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം കളയും വാസ്തു പിഴവുകള്‍ ഇവയാണ്

പണം കളയും വാസ്തു പിഴവുകള്‍ ഇവയാണ്.

|

വാസ്തു നാം ജീവിതത്തില്‍ പ്രധാനപ്പെട്ടതായി കാണുന്ന ഒന്നാണ്. സ്ഥലം വാങ്ങുമ്പോഴും വീടു പണിയുമ്പോഴുമെല്ലാം ഇത് ഏറെ പ്രധാനമായി കരുതുന്ന ഒന്നുമാണ്. വാസ്തുവില്‍ ഉണ്ടാകുന്ന ചില പിഴവുകള്‍ നമ്മുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം.

ധനം നേടുകയെന്നത് പലര്‍ക്കും ജീവിതത്തില്‍ പ്രധാനമായും. എന്നാല്‍ ചില പ്രത്യേക വാസ്തു പിഴവുകള്‍ സാമ്പത്തിക നഷ്ടത്തിനും കഷ്ടപ്പാടുകള്‍ക്കുമെല്ലാം വഴിയൊരുക്കും.

ധനം നേടിത്തരുന്ന, നഷ്ടപ്പെടുന്ന വാസ്തുവുണ്ട്. പണം നഷ്ടപ്പെടുത്തുന്ന വാസ്തു വാസ്തു പിഴവുകള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്.

ധനം നഷ്ടപ്പെടുത്തുന്ന ചില പ്രത്യേക വാസ്തു പിഴവുകളെക്കുറിച്ചറിയൂ

 പണം കളയും വാസ്തു

പണം കളയും വാസ്തു

വീടിന്റെ വടക്കു ഭാഗമാണ് കുബേരന്റെ വാസ സ്ഥാനമെന്നാണ് വിശ്വാസം. ഈ ഭാഗം വൃത്തിയായിരിയ്ക്കണം. അടഞ്ഞ ദിക്കുമാകരുത്. അവിടെ മൂടപ്പെട്ട ദിക്കാണെങ്കില്‍ വാതിലോ ജനലോ നല്‍കുക. ഈ ഭാഗം അടഞ്ഞാല്‍ കുബേര സ്ഥാനത്തിന് ദോഷം എന്നു വേണം, പറയാന്‍. ധനം നഷ്ടപ്പെടുത്തും.

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂല

തെക്കു പടിഞ്ഞാറ് മൂലയാണ് പണവു ആഭരണങ്ങളും തുടങ്ങിയ സമ്പത്തുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സൂക്ഷിയ്ക്കാന്‍ നല്ലതെന്നു പറയപ്പെടുന്നു. ഇത് പണം വരുന്ന ദിക്കാണെന്നാണ് പൊതുവെ വാസ്തു പറയുന്നത്. ഇവിടെ ക്യാഷ് ലോക്കര്‍, അലമാര എന്നിവ വയ്കുന്നത് ഗുണം ചെയ്യും.

വീടിന്റെ അടുക്കള

വീടിന്റെ അടുക്കള

വീടിന്റെ അടുക്കള ഒരിക്കലും വീട്ടിലെ ഏറ്റവും വലിയ മുറിയാകരുത്. ഇത് വാസ്തു പിഴവാണ് സൂചിപ്പിയ്ക്കുന്നത്. പണം നഷ്ടപ്പെടുത്തുന്ന വാസ്തു പിഴവ്. അടുക്കളവടക്കു ദിശയിലെങ്കില്‍ പ്രതീക്ഷിക്കാത്ത ചെലവുകളാണ് ഫലമെന്നു പറയുന്നു തെക്കു കിഴക്കാണ് അടുക്കളയ്ക്കു പറ്റിയ ഉത്തമസ്ഥാനം.പാചകം ചെയ്യുമ്പോള്‍ തെക്കോട്ടു തിരിഞ്ഞു നിന്നു പാചകം ചെയ്യരുത്. ഇത് ധനഷ്ടത്തിനു കാരണാകുമെന്നു വാസ്തു പറയുന്നു. പടിഞ്ഞാറു ദിശയിലേയ്ക്കു തിരിഞ്ഞു നിന്നു പാചകം ചെയ്യുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരുത്തും. ഇത് പാചകം ചെയ്യുന്നയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആകാം. കിഴക്കോട്ടു തിരിഞ്ഞു നിന്നു പാചകം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

പണം

പണം

പണം സൂക്ഷിയ്ക്കുന്ന സ്ഥലമോ ലോക്കറോ പ്രധാന വാതിലിന് അഭിമുഖമായി വരരുത്. അതായത് പ്രധാന വാതിലില്‍ നിന്നാല്‍ ഇവ കാണരുത്. ഇങ്ങനെ കാണാന്‍ സാധിച്ചാല്‍, അഭിമുഖമായി വന്നാല്‍ ധനം പോകുമെന്നാണ് വാസ്തു പറയുന്നത്. പണം അടുക്കി വൃത്തിയായി വയ്ക്കുക. വലിച്ചു വാരിയിടരുത്.

കണ്ണാടി

കണ്ണാടി

പൊട്ടിയ കണ്ണാടി വീട്ടില്‍ ദൗര്‍ഭാഗ്യം വരുത്തും. ഇതില്‍ മുഖം നോക്കുന്നതും ഏറെ ദോഷമാണ്. ഇത് വീട്ടില്‍ നിന്നും ഒഴിവാക്കുക.കണ്ണാടി വടക്കു ദിക്കില്‍ വയ്ക്കുന്നതു നല്ലതാണ്. ഇതുപോലെ പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിന് ഇത് കണ്ണാടിയില്‍ കാണാന്‍ സാധിയ്ക്കുന്ന വിധത്തില്‍ കണ്ണാടി വയ്ക്കുന്നതും നല്ലതാണ്. അതായത് ലോക്കറിന് എതിര്‍വശത്തായി. വിചിത്ര ആകൃതികളിലെ കണ്ണാടി ഒഴിവാക്കുക. ഓവര്‍, സ്‌ക്വയര്‍ കണ്ണാടികള്‍ നല്ലതാണ്.

ലീക്കുളള പൈപ്പുകളും

ലീക്കുളള പൈപ്പുകളും

ധനമൂലയില്‍ ബാത്‌റൂം പാടില്ലെന്നു പറയും. ഇതു ധനനഷ്ടം വരുത്തുന്ന ഒന്നാണ്. പണം ഒഴുകിപ്പോകാന്‍ ഇട വരുത്തുന്ന ഒന്ന്. ഇതുപോലെ ലീക്കുളള പൈപ്പുകളും ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

വാസ്തു പ്രകാരം വീടിന്റെ പ്രധാന വാതില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ധനലാഭത്തിനും ധനനഷ്ടത്തിനുമെല്ലാം വഴിയൊരുക്കുന്ന ഒന്ന്.

വീട്ടിലെ പ്രധാന വാതില്‍ നല്ല വൃത്തിയുള്ളതാക്കി വയ്ക്കുക. ഇതിനു സമീപം നല്ല വെളിച്ചമുള്ള ലൈറ്റിടുക. പ്രധാന വാതിലിന്റെ വലിപ്പം മറ്റു വാതിലുകളേക്കാള്‍ വലുതാകണം. വാതില്‍ തുറക്കുമ്പോള്‍, അടക്കുമ്പോള്‍ ഒച്ച പാടില്ല. വാതിലിനു സമീപത്ത് നെയിംപ്ലേറ്റ് നല്ലതാണ്. പ്രധാന വാതിലിനു സമീപം ഉള്ളിലേക്കു കടക്കുന്നത് തടസപ്പെടുത്തുന്ന ഒന്നുമുണ്ടാകരുത്.ലക്ഷ്മീദേവിയുടെ വരവു തടസപ്പെടുമെന്നു പറയും.

Read more about: pulse vastu
English summary

Vastu Mistakes For Financial Loss

Vastu Mistakes For Financial Loss, Read more to know about,
X
Desktop Bottom Promotion