For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശീലങ്ങളെങ്കില്‍ വീട്ടിലെ ദാരിദ്ര്യംവിട്ടുമാറില്ല

|

വീട്ടില്‍ ഐശ്വര്യം വേണമെന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ചില അശ്രദ്ധകള്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അല്ലെങ്കില്‍ ഐശ്വര്യക്കേട് വീട്ടില്‍ ഉണ്ടാക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അറിഞ്ഞ് കൊണ്ടാണെങ്കിലും അല്ലെങ്കിലും നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ വളരെ ദോഷകരമായാണ് നമ്മളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. വീട്ടില്‍ ഐശ്വര്യവും സമാധാനവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

<strong>പണം സൂക്ഷിക്കുന്ന സ്ഥലം ശരിയല്ലെങ്കില്‍ കടംപെരുകും</strong>പണം സൂക്ഷിക്കുന്ന സ്ഥലം ശരിയല്ലെങ്കില്‍ കടംപെരുകും

നമ്മുടെ ചില ശീലങ്ങളെ കൈവിട്ടാല്‍ മതി. അല്ലെങ്കില്‍ അത് ദാരിദ്ര്യത്തെ ഒരിക്കലും ഇല്ലാതാക്കില്ല. വീട്ടില്‍ പലപ്പോഴും ദാരിദ്ര്യം ഒരു കൂടിവരുന്നതും ഒരിക്കലും വിട്ടൊഴിയാതെ നില്‍ക്കുന്നതിനും കാരണം പലപ്പോഴും നമ്മുടെ ചില തെറ്റുകളാണ്. നമ്മള്‍ ചെയ്യുന്ന ഇത്തരത്തിലുള്ള ചില തെറ്റുകള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതിന് ഇവയെല്ലാം ശ്രദ്ധിക്കാം.

 കിടപ്പ് മുറിയില്‍ ടിവി

കിടപ്പ് മുറിയില്‍ ടിവി

പലരുടേയും പൊങ്ങച്ചത്തിന്റേയും ആഢംബരത്തിന്റേയും ഫലമായാണ് പലരും കിടപ്പു മുറിയില്‍ വരെ ടിവി വെക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലെ വീട്ടിനുള്ളിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി നെഗറ്റീവ് ഊര്‍ജ്ജം നിറക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് സീരിയലുകള്‍ പോലുള്ള കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന അല്ലെങ്കില്‍ സൃഷ്ടിക്കുന്ന അലോസരം പല വിധത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത്. നിങ്ങളുടെ വീട്ടിലെ സുഖകരമായ അന്തരീക്ഷത്തിന് മങ്ങലേല്‍പ്പിക്കാന്‍ പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു ശീലം ഉണ്ടെങ്കില്‍ അതൊന്ന് അല്‍പം ശ്രദ്ധിക്കാം.

സന്ധ്യക്ക് കിടന്നുറങ്ങുന്നത്

സന്ധ്യക്ക് കിടന്നുറങ്ങുന്നത്

പലരുടേയും ഇഷ്ടവിനോദങ്ങളില്‍ ഒന്നായിരിക്കും സന്ധ്യക്ക് കിടന്നുറങ്ങുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം ഇത്തരം അവസ്ഥകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത്. കാരണം ഇത് നിങ്ങളില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവിറ്റി നിറക്കുന്നു. അതിലുപരി അതുണ്ടാക്കുന്ന തളര്‍ച്ച ശരീരത്തേയും മനസ്സിനേയും ബാധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി സന്ധ്യക്കുള്ള ഉറക്കം ഒഴിവാക്കുക. കാരണം ഇത്രയും മോശം ഏര്‍പ്പാട് വേറെ ഇല്ലെന്ന് തന്നെ പറയാം. മുത്തശ്ശിമാര്‍ പറയുന്നത് പോലെ കുടുംബം നശിച്ച് പോവാന്‍ ഇത് മതി എന്ന് വെറുതേ പറയുന്നതല്ല.

വിളക്ക് തെളിക്കാതിരിക്കുക

വിളക്ക് തെളിക്കാതിരിക്കുക

സന്ധ്യക്ക് ഹിന്ദു ഭവനങ്ങളില്‍ വിളക്ക് തെളിക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ട്. എന്നാല്‍ പലരിലും അല്‍പം പുരോഗമനവാദം കടന്നു കൂടിയതോടെ സംസ്‌കാരത്തേക്കാള്‍ പ്രാധാന്യം പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നതിന് നല്‍കുന്നു. വെളിച്ചം എപ്പോഴും നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുകയും ചെയ്യുന്നു. ദാരിദ്ര്യത്തെ പടിക്ക് പുറത്താക്കി ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ വിളക്ക് തെളിക്കുന്നത് ശീലമാക്കൂ.

 മദ്യപാനം

മദ്യപാനം

മദ്യപാനം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വരെ ദോഷകരമായ ഒരു സംഗതിയാണ്. ഇതിന് കാരണവും നെഗറ്റീവ് എനര്‍ജി തന്നെയാണ്. ഇത് വഴക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ ദമ്പതികള്‍ തമ്മിലുള്ള സ്വസ്ഥത നഷ്ടപ്പെടുന്നു. ഇത് കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നു. മാത്രമല്ല വഴക്ക് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക നഷ്ടത്തിനും അപകടത്തിനും വരെ പലപ്പോഴും മദ്യപാനം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യാന്‍ ശ്രമിക്കുക.

കണ്ണാടി വെക്കുമ്പോള്‍

കണ്ണാടി വെക്കുമ്പോള്‍

കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കാണുന്ന തരത്തില്‍ കണ്ണാടി വെക്കണം. കാരണം ഇതാണ് നിങ്ങളില്‍ ഊര്‍ജ്ജം നിറക്കുന്ന ഒന്ന്. കാരണം നമുക്ക് രാവിലെ എഴുന്നേറ്റ് നമ്മളെ കാണുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു. കൂടാതെ പൊട്ടിയ കണ്ണാടികള്‍ വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് സാമ്പത്തിക നഷ്ടത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ചെയ്യുക.

കറുപ്പ് നിറം

കറുപ്പ് നിറം

കറുപ്പ് നിറം വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. കാരണം ഇത് പല വിധത്തിലും നെഗറ്റീവ് ഊര്‍ജ്ജമാണ് നമ്മളില്‍ ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം. കറുത്ത ബെഡ് ഷീറ്റ്, തലയിണ എന്നിവയെല്ലാം നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഇതെല്ലാം സാമ്പത്തിക ദാരിദ്ര്യവും ഉണ്ടാക്കും എന്ന കാര്യം സംശയിക്കേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്. വെള്ള നിറം, പിങ്ക് നിറം എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം നിറങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

പെയിന്റിംഗ്

പെയിന്റിംഗ്

വീട്ടില്‍ പെയിന്റിംഗ് വെക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം യുദ്ധം, ഭീകരത വെളിവാക്കുന്ന മറ്റ് പെയിന്റിംഗുകള്‍ എന്നിവയെല്ലാം പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജവും ദാരിദ്ര്യവും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിക്കാന്‍ കാരണമാകുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്ന തരത്തിലുള്ള ഇത്തരം മാറ്റങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍

ജോലിക്കാരില്‍ പലരുടേയും ശീലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നായിരിക്കും ഇത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ കൂട്ടിയിടുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്നുണ്ട്. അതിലുപരി അത് വീട്ടില്‍ നമുക്ക് ചുറ്റും ഒരു നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഒരിക്കലും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

English summary

Vastu Help to solve the Debts

Here are some vastu tips to clear and solve the debts read on to know more.
X
Desktop Bottom Promotion