For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ വീട്ടിലെങ്കില്‍ ധനനഷ്ടം ഫലം!!

നമ്മുടെ കയ്യിലെ പണം ചോര്‍ത്തിക്കളയുന്ന ചില പ്രത്യേക വാസ്തു തെറ്റുകളുണ്ട്.

|

പണം നമ്മളെല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനു വേണ്ടിയാണ് പല കഷ്ടപ്പാടുകളും. പണമില്ലാത്തവര്‍ക്ക് പണം നേടാന്‍ ആഗ്രഹം. ഉണ്ടാക്കിയവര്‍ക്കോ, വീണ്ടും ഇരട്ടിപ്പിയ്ക്കാനും. എന്നാല്‍ പണമല്ല, ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് ആധാരമെന്നതും ഒരു സത്യം.

വാസ്തു പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം ചെലുത്തുന്നുണ്ട്. സാധാരണ വീടിന്റെ കാര്യത്തിനും സ്ഥലത്തിന്റെ കാര്യത്തിലുമെല്ലാമാണ് വാസ്തു പ്രധാനമായി വരുന്നതെങ്കിലും വാസ്തു ചെറിയ ചില കാര്യങ്ങളില്‍ പോലും വരുന്നുണ്ടെന്നതാണ് വാസ്തവം.

coconut

നമ്മുടെ കയ്യിലെ പണം ചോര്‍ത്തിക്കളയുന്ന ചില പ്രത്യേക വാസ്തു തെറ്റുകളുണ്ട്. നാം നിസാരമെന്നു കരുതുന്ന വാസ്തു തെറ്റുകള്‍. ഇത് വാസ്തുപരമായി തെറ്റാണെന്ന് അറിയാത്തതാകും, പ്രധാന കാരണം. ഇത്തരം ചില വാസ്തു തെറ്റുകളെക്കുറിച്ചറിയൂ, നമ്മുടെ കയ്യിലെ പണം ചോര്‍ത്തിക്കളയുന്ന വാസ്തു തെറ്റുകള്‍. ഇവ നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാനും ശ്രമിയ്ക്കുക.

താക്കോല്‍ ഇല്ലാത്ത ലോക്ക്

താക്കോല്‍ ഇല്ലാത്ത ലോക്ക്

താക്കോല്‍ ഇല്ലാത്ത ലോക്ക് അല്ലെങ്കില്‍ താഴുകള്‍ വാസ്തുപ്രകാരം പണനഷ്ടമുണ്ടാക്കുന്ന ഒന്നാണ്. ഇതു പണം എവിടെയെങ്കിലും തടഞ്ഞു കിടക്കുന്നുവെന്നാണ് വാസ്തു സൂചന നല്‍കുന്നത്. ഇത്തരം താക്കോലില്ലാത്ത ലോക്ക് നിങ്ങള്‍ക്കു പണത്തിനു മുട്ടു വരുത്തുമെന്നതാണ് വാസ്തവം. ഇത്തരം താഴുകള്‍, ലോക്കുകള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ പുതിയ കീ ഉണ്ടാക്കുക. ഇതുപോലെ പ്രവര്‍ത്തിയ്ക്കാത്ത ലോക്കുകളും താഴുകളും വേണ്ട. ഇതും ദോഷം വരുത്തും.

വളര്‍ച്ച മുരടിച്ച ചെടികളുണ്ടെങ്കില്‍

വളര്‍ച്ച മുരടിച്ച ചെടികളുണ്ടെങ്കില്‍

വീട്ടുമുറ്റത്തോ പിന്‍ഭാഗത്തോ വളര്‍ച്ച മുരടിച്ച ചെടികളുണ്ടെങ്കില്‍ ഇത് ധനനഷ്ടത്തെ സൂചിപ്പിക്കുന്നു. ഇത് സാമ്പത്തികമായി നിങ്ങളെ ഉയരാന്‍ അനുവദിയ്ക്കില്ല. ഇത്തരം ചെടികള്‍ ഒഴിവാക്കുക. ചെടികള്‍ വേണ്ട രീതിയില്‍ സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍

കീറിയ പേഴ്‌സുകള്‍

കീറിയ പേഴ്‌സുകള്‍

കീറിയ പേഴ്‌സുകള്‍ ധനനഷ്ടമുണ്ടാക്കുന്നുവെന്നു വാസ്തു പറയുന്നു. വാസ്തുപ്രകാരം നോട്ടുകള്‍ മടക്കി വയ്ക്കുന്നതും ധനഷ്ടമുണ്ടാക്കും. ഇതുപോലെ പേഴ്‌സില്‍ കാര്‍ഡുകളോ ലൈസന്‍സോ ഒന്നും തന്നെ പാടില്ല. പ്രത്യേകിച്ചും കടം സൂചിപ്പിയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍. ഇതുപോലെ പേഴ്‌സ് ഒഴിഞ്ഞിരിയ്ക്കാനും പാടില്ല. അല്‍പം പണം, ഒരു ഒറ്റരൂപയെങ്കിലും ഇതില്‍ വേണം.

പൊട്ടിയതും ചീത്തയായതുമായ പാത്രങ്ങള്‍

പൊട്ടിയതും ചീത്തയായതുമായ പാത്രങ്ങള്‍

പൊട്ടിയതും ചീത്തയായതുമായ പാത്രങ്ങള്‍ വീട്ടില്‍ പാടില്ല. ഇതുവാസ്തു പ്രകാരം വീടിന്റെ ഉയര്‍ച്ചയക്കു ദോഷം വരുത്തുന്ന ഒന്നാണ്. ഇതുപോലെ ഉപയോഗശൂന്യമായ പാത്രങ്ങളും ഒഴിവാക്കുക. പിടി പോയതും ചളുങ്ങിയതുമെല്ലാമായ പാത്രങ്ങള്‍ വാസ്തു പ്രകാരം ദോഷം വരുത്തുന്നവയാണ്.

കേടായ വാഹനങ്ങളും

കേടായ വാഹനങ്ങളും

കേടായ വാഹനങ്ങളും വാഹനങ്ങളുടെ ആവശ്യമില്ലാത്ത പാര്‍ട്‌സുമെല്ലാം വീട്ടില്‍ ഉണ്ടാകരുത്. ഇത് ദോഷം വരുത്തും. പണം വേണ്ട രീതിയില്‍ അല്ലാതെ കൈകാര്യം ചെയ്യാനും പണത്തിന് തടസമുണ്ടാകാനുമെല്ലാം സാധ്യതയുണ്ടാകും. ഇത്തംരം സാധനങ്ങള്‍ ഒഴിവാക്കുക.

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി

ഇതുപോലെയാണ് പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിയ്ക്കുന്നതും മുഖം നോക്കുന്നതുമെല്ലാം. ഇതെല്ലാം ദോഷങ്ങള്‍ വരുത്തുന്ന കാര്യങ്ങളാണ്. നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒന്നാണ് പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിയ്ക്കുന്നത്. ഇത് അശുഭലക്ഷണം കൂടിയാണ്.

 വ്യാജ നോട്ടുകള്‍

വ്യാജ നോട്ടുകള്‍

ഇതുപോലെ വ്യാജ നോട്ടുകള്‍, ഇത് പ്ലാസ്റ്റിക് ആയാലും ഷോ പീസായാലുമെല്ലാം ഒഴിവാക്കുക. ഇത് നെഗറ്റീവ് ഊര്‍ജം നല്‍കുന്ന ഒന്നാണ്. മാത്രമല്ല, ഇത്തരം കറന്‍സികള്‍ അനാവശ്യ ചെലവുകളുണ്ടാകാന്‍ കാരണമാകുന്നു.

കീറിയ ബാഗുകളോ

കീറിയ ബാഗുകളോ

കീറിയ പഴ്‌സുകള്‍ പോലെ കീറിയ ബാഗുകളോ പോളിത്തീന്‍ കവറുകളോ ഒന്നും വീട്ടില്‍ വയ്ക്കരുത്. ഇത് ധനനഷ്ടവും ദാരിദ്ര്യവുമെല്ലാം കൊണ്ടുവരും.

കേടായ നാളികേരവും

കേടായ നാളികേരവും

കേടായ നാളികേരവും വീട്ടില്‍ നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒന്നാണ്. ഇത് വീട്ടില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

ഇവ വീട്ടിലെങ്കില്‍ ധനനഷ്ടം ഫലം!!

ധരിച്ചു വരുന്ന ചെരിപ്പും ഷൂസും യാതൊരു കാരണവശാലും വീട്ടിനുള്ളിലേയ്ക്കു കൊണ്ടുവരരുത്. ഇതുപോലെ ഷൂസിനുള്ളില്‍ സോക്‌സ് വയ്ക്കുകയുമരുത്.ഇത് നെഗറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ്.

പണവും ആഭരണവും

പണവും ആഭരണവും

പണവും ആഭരണവും സൂക്ഷിയ്ക്കുന്ന സ്ഥലങ്ങള്‍ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിയ്ക്കണം. അല്ലെങ്കില്‍ ഇത് ദാരിദ്ര്യം കൊണ്ടുവരും.വാസ്തു പ്രകാരം ഇത് നല്ലതല്ല.

ചിലന്തിവല

ചിലന്തിവല

വീടിനുള്ളിലെ ചിലന്തിവല വാസ്തുപ്രകാരം ദോഷമാണ്. ഇത് നെഗറ്റീവിറ്റിയും ദുര്‍ഭാഗ്യവുമെല്ലാം കൊണ്ടു വരും. ഇതുപോലെ തേനീച്ചക്കൂടും നീക്കുക.

English summary

Vastu Errors That Leads to Financial Loss

Vastu Errors That Leads to Financial Loss, read more to know about,
Story first published: Thursday, May 3, 2018, 13:48 [IST]
X
Desktop Bottom Promotion