Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ധനാകര്‍ഷണത്തിന് വാസ്തു വിദ്യകള്‍
ധനാകര്‍ഷണത്തിന് വാസ്തു വിദ്യകള്‍
വാസ്തു ശാസ്ത്രം പൊതുവേ അംഗീകരിയ്ക്കപ്പട്ട ഒന്നാണ്. വീടു പണിയില്‍ മാത്രമല്ല, വാസ്തു നോക്കാറ്. വീട്ടിലെ വസ്തുക്കളുടെ ക്രമീകരണത്തില്‍ വരെ ഇതേറെ പ്രധാനമാണ്.
വാസ്തു പ്രകാരം വീട്ടില്‍ ധനാഗമത്തിന് ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം വഴികള്‍ ചെയ്യുന്നത്, ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ടത് ധനം വന്നു ചേരാന്‍ ഏറെ സഹായകമാകും.
വാസ്തു പ്രകാരം ധനാകര്ഷണത്തിനു ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

പുറകിലേയ്ക്കുള്ള വാതിലും പ്രധാനവാതിലും
പുറകിലേയ്ക്കുള്ള വാതിലും പ്രധാനവാതിലും ഒരേ ലൈനിലെങ്കില് വരുന്ന പണവും സമൃദ്ധിയും നഷ്ടപ്പെടുമെന്നര്‍ത്ഥം. ഇതുപോലെ ഒരേ ലൈനിലെങ്കില് ഇടയ്ക്ക കര്‍ട്ടനോ മറ്റോ ഇടുക. അല്ലെങ്കില്‍ ഇതു വാതിലുകള്‍ക്കു സമീപവും ചെടികള്‍ വയ്ക്കുക.

ലാഫിംഗ് ബുദ്ധ
ലാഫിംഗ് ബുദ്ധ ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് . ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാന്‍.പ്രധാന വാതിലിനഭിമുഖമായി 30 ഡിഗ്രിയെങ്കിലും ഉയരത്തിലായി വേണം ഇതു വയ്ക്കാന്‍.ഇതൊരിയ്ക്കലും തറയിലോ ബാത്റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്.
ബുദ്ധിസവുമായി ബന്ധപ്പെട്ട ഒന്നാണ് ലാഫിംഗ് ബുദ്ധ. ഇതുകൊണ്ടുതന്നെ ബഹുമാനത്തോടെ വേണം കൈകാര്യം ചെയ്യാന്‍.പ്രധാന വാതിലിനഭിമുഖമായി 30 ഡിഗ്രിയെങ്കിലും ഉയരത്തിലായി വേണം ഇതു വയ്ക്കാന്‍.ഇതൊരിയ്ക്കലും തറയിലോ ബാത്റൂമിലോ അടുക്കളയിലോ വയ്ക്കരുത്. ടിവിയിലോ ഇലക്ട്രിക് ഉപകരണങ്ങളിലോ ഇതു വയ്ക്കരുത്.

മണിപ്ലാന്റ്
മണിപ്ലാന്റ് വാസ്തുപ്രകാരം ധനവും ഐശ്വര്യവും വരുത്തുന്ന ഒന്നാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ മണിപ്ലാന്റിനും വാസ്തു ബാധകമാണ്. മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ.വീടിനുള്ളില്‍ ഈ ചെടി വയ്ക്കുന്നത് സൗഭാഗ്യം കൊണ്ടുവരും. കുപ്പിയില്‍ വെള്ളം നിറച്ച് ഇതില്‍ വയ്ക്കാം.

ലക്കി ബാംബൂ
ഫെംഗ്ഷുയി പ്രകാരം ഭാഗ്യവും പണവും കൊണ്ടുവരുന്ന ഒന്നാണ് ലക്കി ബാംബൂ. ലക്കി ബാംബൂ പണത്തിനും ഭാഗ്യത്തിനും മാത്രമല്ല, ആരോഗ്യത്തിനും മറ്റു പല കാര്യങ്ങള്‍ക്കും സൂക്ഷിയ്ക്കാം. പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഇത് ഏറെ നല്ലതാണ.് ലില്ലി ഫാമിലിയില്‍ പെട്ട ഈ ബാംബൂ പ്ലാന്റ് വീട്ടിലും ഓഫീസിലുമെല്ലാം പൊസറ്റീവ് ഊര്‍ജത്തിനും ഭാഗ്യത്തിനുമായി ഉപയോഗിയ്ക്കാം.തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും.

കണ്ണാടി
പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിനോ അലമാരയ്ക്കോ മുന്‍പിലായി ഒരു കണ്ണാടി സ്ഥാപിയ്ക്കുക. ഇത് ധനാകര്ഷണമാര്ഗമാണ്. ഇത് വടക്കു ദി്ക്കിലേക്കായി തുറക്കണം.

കിടക്ക, കട്ടില്
എപ്പോഴും തറയില്‍ നിന്നും കിടക്ക, കട്ടില് ഒരടിയെങ്കിലും ഉയര്‍ന്നിരിയ്ക്കണം. അല്ലാത്ത പക്ഷം ധനനഷ്ടമാണ് ഫലം.

ലക്ഷ്മീദേവിയുടെ അനുഗ്രഹം
തെക്കുപടിഞ്ഞാറു ദിശയിലായി സ്റ്റോര്‍റൂം സ്ഥാപിയ്ക്കുക. ഇത് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരും.



Click it and Unblock the Notifications
