Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
വജൈനല്‍ രഹസ്യം പെണ്ണിനുമറിയില്ല
സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ, എന്നാല്‍ പ്രസവത്തിനു വരെ ശേഷിയുള്ള ഭാഗമാണ് വജൈന. സ്ത്രീ ലൈംഗികാവയവം പുരുഷ ലൈംഗികാവയവത്തേക്കാള് ഏറെ സങ്കീര്‍ണമാണ്. ചെറിയൊരു ഭാഗം മാത്രമാണ് പുറത്തു കാണപ്പെടുന്നതും.

സ്ത്രീ വജൈനയെക്കുറിച്ച് സ്ത്രീകള്‍ക്കു പോലും അറിയാത്ത പല വസ്തുകളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

വജൈനല്‍ രഹസ്യം
സ്ത്രീയുടെ ലൈംഗികാവയവം അഥവാ വജൈനയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്തേയ്ക്കു കാണുന്നത്. കൂടുതല്‍ ഭാഗവും ഉള്ളിലേയ്ക്കായാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ സ്വകാര്യഅവയവത്തിന് സങ്കീര്‍ണതകളേറെയാണ്.

വജൈനല്‍ രഹസ്യം
വജൈനയ്ക്കുള്ളിലെ ക്ലിറ്റോറിസ് എന്ന ഭാഗമാണ് സ്ത്രീയ്ക്ക് സെക്സിനുള്ള ഉത്തേജനവും രതിമൂര്‍ഛയുമെല്ലാം നല്‍കുന്നത്. 8000 നാഡികള്‍ ഇവിടെ സംഗമിയ്ക്കുന്നുണ്ട്. പുരുഷനില്‍ ഇത് 4000 മാത്രമാണ്.

വജൈനല്‍ രഹസ്യം
ജി സ്പോട്ടാണ് സ്ത്രീകളിലെ ഓര്‍ഗാസത്തിന് കാരണമെന്ന വിശ്വാസമുണ്ട്. എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഇത്തരമൊരു ഭാഗമുണ്ടെന്ന കാര്യം ഇപ്പോഴും ശാസ്ത്രീയമായി വിശദീകരിയ്ക്കപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം.

വജൈനല്‍ രഹസ്യം
വജൈനല്‍ ഡിസ്ചാര്‍ജ് രോഗലക്ഷണമാണെന്നു കരുതുന്നവരുമുണ്ട്. ഇതും തെറ്റിദ്ധാരണ തന്നെ. വജൈനല്‍ ഡിസ്ചാര്‍ജ് ആരോഗ്യകരമായ യോനിയുടെ ലക്ഷണമാണ്. വജൈനല്‍ ഡിസ്ചാര്‍ജിന് നിറവ്യത്യാസമോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലാണ് ശ്രദ്ധിയ്ക്കേണ്ടത്.

വജൈനല്‍ രഹസ്യം
കന്യാചര്‍മം സെക്സിലൂടെയാണ് പൊട്ടുകയെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. സ്പോട്സ് പോലുള്ളവയും കഠിനമായ ശാരീരിക അധ്വാനവുമെല്ലാം ഇതിന് കാരണങ്ങളാണ്.

വജൈനല്‍ രഹസ്യം
വജൈനല്‍ ഭാഗം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നു കരുതുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ഇതു തെറ്റിദ്ധാരണയാണ്. അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് ഇട വരുത്തും. ഇവിടെ ഷേവ് ചെയ്യുന്നതും വാക്സ് ചെയ്യുന്നതുമൊന്നും നല്ലതല്ല.

വജൈനല്‍ രഹസ്യം
ഉയരക്കുറവുള്ള സ്ത്രീകളുടെ യോനിയ്ക്ക് ഇറുക്കം കൂടുതലുണ്ടാകുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇതിലും വാസ്തവമില്ല. ഉയരവും യോനിയുടെ ഇലാസ്റ്റിസിറ്റിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

വജൈനല്‍ രഹസ്യം
പ്രായമേറുമ്പോഴും ഗര്‍ഭധാരണം, പ്രസവം പോലുള്ള സമയത്തും സ്ത്രീ വജൈനയുടെ ആകൃതിയും നിറവുമെല്ലാം മാറുന്നതു സ്വാഭാവികം. ഇതെക്കുറിച്ചോര്‍ത്ത് ആശങ്ക വേണ്ട.

വജൈനല്‍ രഹസ്യം
ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷലിംഗത്തിന്റെ വലിപ്പം കൂടും. ഇതുപോലെ സ്ത്രീയുടെ വജൈനയ്ക്കും വലിപ്പം കൂടും. ഉത്തേജനമുണ്ടാകുമ്പോള്‍ സ്ത്രീ വജൈനയുടെ വലിപ്പം രണ്ടിരട്ടി കൂടും. വജൈനല്‍ ടെന്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

വജൈനല്‍ രഹസ്യം
പ്രായമേറുന്തോറും വജൈനല്‍ ദ്വാരം കൂടുതല്‍ നേര്‍ത്തതാകും, വജൈനയുടെ ആകെയുള്ള നീളവും കുറയും.പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പ്രായമേറുന്തോറും വജൈനയിലെ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നത്. പ്രത്യേകിച്ചു മെനോപോസിനടുത്ത് ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം ഏതാണ്ട് ഏറെക്കുറെ നിലയ്ക്കുമ്പോള്‍.

വജൈനല്‍ രഹസ്യം
മുഖ, ശരീര ചര്‍മം പോലെ വജൈനയിലും ചുളിവുകളുണ്ടാകും, ഇത് അയയുകയും ചെയ്യും. വജൈനയ്ക്ക് കൊളുത്തിട്ടതു പോലെ പിടിയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചു സെക്സ് സമയത്ത്.



Click it and Unblock the Notifications
