Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിചിത്ര സെക്സ് രീതിയാണ് കയ്യിലെ ഈ രേഖ
കയ്യിലെ ചില രേഖകള്‍, അവയ്ക്കുണ്ടാകുന്ന ചില പ്രത്യേക പ്രശ്നങ്ങള്‍ എന്നിവ നിര്ഭാഗ്യസൂചനയാണ്. ഇതെക്കു
കയ്യിലെ രേഖകളെ കുറിച്ചുള്ള പഠനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒന്നാണ്. കൈ നോക്കി ഫലം ചൊല്ലുന്ന ഹസ്തരേഖാ ശാസ്ത്രം പൊതുവേ ആധികാരികതയുള്ള ഒന്നാണെന്നാണ് പറയുക.
പലരുടേയും കയ്യിലെ രേഖകളും വ്യത്യസ്തങ്ങളാകും. ചിലരുടെ കയ്യില്‍ രേഖകള്‍ കുറവാകും. ചിലരില്‍ കൂടുതല്‍ രേഖകള്‍. സാധാരണ മൃദുവായ കയ്യിലും കൊച്ചുകുട്ടിഖലുടെ കയ്യിലുമെല്ലാം ഇത്തരം രേഖകള്‍ കുറവാണ്.
കയ്യില്‍ പ്രധാനപ്പെട്ട ചില രേഖകള്‍ കൂടാതെ ചെറിയ ചില രേഖകളുമുണ്ട്. തലങ്ങും വിലങ്ങും പോകുന്ന രേഖകള്‍. ചിലരുടെ കയ്യില്‍ രേഖകള്‍ കൂടാതെ ചില പ്രത്യേക അടയാളങ്ങളുമുണ്ടാകും.

കൈ നോക്കിയാല്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും മാത്രമല്ല, ഒരാളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും അറിയാനാകും. ചില പ്രത്യേക രേഖകള്‍ ഭാഗ്യം നല്കുന്നവയാണ്. ചില പ്രത്യേക രേഖകള്‍ നിര്‍ഭാഗ്യവും.
കയ്യിലെ ചില രേഖകള്‍, അവയ്ക്കുണ്ടാകുന്ന ചില പ്രത്യേക പ്രശ്നങ്ങള്‍ എന്നിവ നിര്ഭാഗ്യസൂചനയാണ്. ഇതെക്കുറിച്ചറിയൂ,

മുറിഞ്ഞാല്‍
കയ്യിലെ രേഖകളില്‍, പ്രത്യേകിച്ചും പ്രധാന രേഖകളില്‍ ഇടയില്‍ മുറിഞ്ഞാല്‍ ഇത് പൊതുവേ ദോഷമെന്നാണ് പറയുക. ഇത്തരം മുറിഞ്ഞ രേഖകള്‍ വിവാഹരേഖയിലെങ്കില് ഇതു സൂചിപ്പിയ്ക്കുന്നത് വിവാഹ ജീവിതത്തിലെ പ്രശ്നമാണ്. ഡിവോഴ്സ് വരെ സൂചന നല്കുന്നു. ഇതു പോലെ ആയുര്രേഖയിലാണ് ഇതെങ്കില്‍ അപകടങ്ങളോ ദുരന്തങ്ങളോ രോഗങ്ങളോ സൂചന നല്കുന്ന ഒന്നാണ്. ഹാര്‍ട്ട് ലൈന്‍ അഥവാ ഹൃദയ രേഖയാണ് മുറിഞ്ഞതെങ്കില്‍ ഇമോഷണല്‍ ലൈഫില്‍ നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

ഐലന്റുകള്‍
കൈരേഖയില്‍ ചെയിന്‍ സ്ട്രക്ചര്‍ ഉണ്ടാകാറുണ്ട്. അതായത് ഒന്നിനോടൊന്നു ചേര്‍ന്ന് ചെറിയ ഉയര്‍ച്ച താഴ്ചകള്‍, അഥവാ ഐലന്റുകള്‍. ഇത് വളരെ ദൗര്‍ഭാഗ്യകരമാണെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. ഇത് മോശം കാര്യങ്ങള്‍ സംഭവിയ്ക്കുമെന്നതിന്റൈ സൂചന നല്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ഹെഡ്ലൈന് അഥവാ വിധിരേഖയിലാണ് ഇതെങ്കില്‍ തലച്ചോര്‍ സംബന്ധമായ പ്രശ്നമെന്നു വേണം, പറയാന്‍.

കുന്നാകൃതി
രേഖയില്‍ ഈ കാണുന്ന ചെറിയ ഐലന്റ്, അഥവാ കുന്നാകൃതി നാശവും തടസവും സൂചിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ മറ്റൊരു ദുര്ഭാഗ്യ സൂചനയാണ്. ഹെഡ്ലൈനിലാണ് ഇത്തരം അടയാളമെങ്കില്‍ അസ്വസ്ഥനായ, ഏകാഗ്രതക്കുറവുള്ള ആളാണെന്നര്ത്ഥം. മാത്രമല്ല, ഓര്മപ്പിശകുമുണ്ടാകും. ഇത് വിധി രേഖ അഥവാ ഫേറ്റ് ലൈനിലാണെങ്കില്‍ ഇത് കരിയറിലെ തടസങ്ങള്‍ സൂചിപ്പിയ്ക്കുന്നു ഇത്തരം അടയാളങ്ങള്‍ കൂടുതല്‍ തെളിഞ്ഞതെങ്കില്‍ കൂടുതല്‍ പ്രശ്നം എന്നതാണ് സൂചന.

മറുകെങ്കില്‍
കൈപ്പത്തിയ്ക്കുള്ളില്‍ മറുകെങ്കില്‍ ഇതും നല്ല സൂചനയല്ല. ഇത് കുറവ് ഊര്‍ജത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇവ തടസങ്ങളും രോഗങ്ങളും അപകടങ്ങളുമെല്ലാം കാണിയ്ക്കുന്നുത. ഹാര്‍ട്ട് ലൈനിലാണ് ഇത്തരം മറുകെങ്കില്‍ വൈകാരിക ദുരന്തമാണ് സൂചിപ്പിയ്ക്കുന്നത്.

പ്രധാന രേഖകളില്‍ നിന്നും താഴേയ്ക്കു രേഖകള്‍ പോകുന്നുവെങ്കില്‍
പ്രധാന രേഖകളില്‍ നിന്നും താഴേയ്ക്കു രേഖകള്‍ പോകുന്നുവെങ്കില്‍ ഇതും ദുര്‍ഭാഗ്യമാണ്. പ്രത്യേക രേഖകളിലെ ഇത്തരം രേഖകള്‍ ആ രേഖ എന്തിനെയാണോ സൂചിപ്പിയ്ക്കുന്നത്, അവിടെ ദുര്ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്. ഉദാഹരണത്തിന് ആയുര്‍രേഖയില്‍ നിന്നാണ് ഇത്തരം ബ്രാഞ്ചെങ്കില് നിങ്ങളുടെ സുരക്ഷിത വലയത്തില്‍ നിന്നും പുറത്തു കടക്കാന്‍ നിങ്ങള്‍ക്കാകില്ല. എവിടെങ്കിലും തടഞ്ഞു നില്‍ക്കുമെന്നര്‍ത്ഥം. ഇതു മാത്രമല്ല, ഇതു സൂചിപ്പിയ്ക്കുന്നത് മധ്യവയസാകുമ്പോള് ആരോഗ്യ പ്രശ്നങ്ങള്‍ എന്ന തു കൂടിയാണ്.

കയ്യിന്റെ ഈ ഭാഗത്ത്
കയ്യിന്റെ ഈ ഭാഗത്ത് ഇത്തരം അടയാളമെങ്കില്‍, അതായത് ശനിയെ സൂചിപ്പിയ്ക്കുന്ന നടുവിരലിന്റെ കട ഭാഗത്തായാണ് ഈ അടയാളമെങ്കില്‍ ഇത് നല്ലതല്ല. തടവും തടസങ്ങളുമെല്ലാം സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. മറ്റുള്ളവരുടെ തീരുമാനങ്ങള്‍ അടിച്ചേല്പ്പിയ്ക്കപ്പെടുന്നു എന്നതിന്റെ സൂചന കൂടി നല്കുന്ന ഒന്നാണിത്. ജീവിതം സന്തോഷമായി ജീവിയ്ക്കാന്‍ അറിയാത്തയാള്‍ എന്നു വേണമെങ്കില്‍ പറയാം.

ബ്രാഞ്ചുകളായി
ഒരു രേഖ ഇതു പോലെ പല ബ്രാഞ്ചുകളായി മാറുന്നതിന് ടസല്‍സ് എന്നു പറയാം. ഇത് ഒരു രേഖയുടെ അടിയിലായാണ്, ഒരു രേഖ അവസാനിയ്ക്കുന്നിടത്താണ് കാണുക. ഇതും നല്ലതല്ല. ഇത്തരം രേഖ ആയുര്‍രേഖയില്‍, ഈ രേഖയുടെ അവസാനത്തായി ഇത്തരം ചെറിയ രേഖകള്‍ മുറിഞ്ഞു വരുന്നുവെങ്കില്‍ ഇത് അനാരോഗ്യ സൂചന നല്കുന്ന ഒന്നാണ്. ക്ഷീണവും ഒറ്റപ്പെടലും കൂടി ഇതു സൂചിപ്പിയ്ക്കുന്നു.

കയ്യില്‍ നെറ്റ്
കയ്യില്‍ നെറ്റ് പോലെയുള്ള അടയാളങ്ങള്‍ ഉള്ളവരുണ്ട്. അങ്ങോട്ടുമിങ്ങോട്ടും രേഖകള്‍ കൂടുതല്‍ ക്രോസ് ചെയ്യുമ്പോഴാണ് ഇത്തരം നെറ്റുകള്‍ രൂപം കൊള്ളുക. ഇത് കൈത്തലത്തില് എവിടെങ്കിലും ദുര്‍ഭാഗ്യമാണ്. തടസങ്ങളും പ്രശ്നങ്ങളും സൂചന നല്കുന്ന ഒന്നാണിത്. ഇതു കയ്യിലെ വ്യാഴ സ്ഥാനത്തെങ്കില്‍ ദാമ്പത്യത്തിലെ ഉയര്‍ച്ച താഴ്ചകളെ സൂചിപ്പിയ്ക്കുന്നു. അതായത് സമാധാനകരമായ ദാമ്പത്യമല്ലെന്നര്ത്ഥം. വിചിത്രമായ ലൈംഗിക സ്വാഭാവത്തേയും ഇതു സൂചിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
