Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
വൃശ്ചികമാസത്തില്‍ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം
നാടെങ്ങും ശരണം വിളികള്‍ മാത്രം മുഴങ്ങുന്ന ഒരു മാസമാണ് വൃശ്ചിക മാസം. ഭക്തരായ ഓരോ വ്യക്തികളും അയ്യപ്പസ്വാമിയായി മാറുന്ന മാസമാണ് വൃശ്ചികമാസം. വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം കുറിക്കുന്നതും വൃശ്ചിക മാസത്തിലൂടെയാണ്. എന്നാല്‍ വൃശ്ചിക മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെ ദോഷങ്ങളും ഗുണങ്ങളും ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ജീവിതത്തില്‍ ലഭിക്കുന്നത്. സമയവും കാലവും മാറി വരുന്നത് അനുസരിച്ച് നക്ഷത്രഫലവും മാറിവരുന്നുണ്ട്.
വൃശ്ചിക മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ അല്‍പം സൂക്ഷിക്കണം എന്ന് നോക്കാം. ഈ രാശിക്കാര്‍ അല്‍പം ശ്രദ്ധ ഈ മാസം നല്‍കിയാല്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാം. അപകടത്തെ മുന്നില്‍ കണ്ട് മുന്‍കരുതലുകള്‍ എടുത്താല്‍ അത് ഉണ്ടാവാന്‍ പോവുന്ന പ്രശ്‌നത്തിന്റെ ആഴം കുറക്കുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ ഇത്തരത്തില്‍ ഈ മാസം അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവണം എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരാണ് നിങ്ങളെങ്കില്‍ വൃശ്ചികമാസത്തില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം മനോദുഖത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കേസുകള്‍, വഴക്കുകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഈ നക്ഷത്രക്കാരില്‍ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ത്തിക
പണമിടപാടുകളില്‍ ചതി പറ്റാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ആണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യണം. നിയമപരമായ കാര്യങ്ങളില്‍ പോലും വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നതിനുള്ള സാധ്യത ഈ മാസത്തില്‍ ഉണ്ടാവുന്നു. മാത്രമല്ല മൂത്രാശയ രോഗങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യത ഈ മാസത്തില്‍ ഉണ്ടാവുന്നു.

രോഹിണി
ശാരീരികമായ അവസ്ഥകള്‍ അല്‍പം മോശമായിരിക്കും. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കിലും പല ദിക്കുകളില്‍ നിന്നും അംഗീകാരം ലഭിക്കുമെങ്കിലും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് അത് വിപരീത ഫലം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പല വിധത്തിലുള്ള തിരിച്ചടികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. യാത്രയും അലച്ചിലും വര്‍ദ്ധിക്കുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രത്തില്‍ ഉള്ളവര്‍ക്ക് അല്‍പം മുന്‍കോപം ഈ മാസത്തില്‍ കൂടുതലായിരിക്കും. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ജോലി നഷ്ടപ്പെടുന്നതിന് വരെ പലപ്പോഴും കാരണമാകുന്നുണ്ട്. നിശ്ചയിച്ച യാത്രകളില്‍ പലതും മുടങ്ങുന്നതിനുള്ള സാധ്യത ഉണ്ട്. ശാരീരികമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. യാത്രകള്‍ക്ക് അവസരം ലഭിക്കുമെങ്കിലും അപകടങ്ങള്‍ക്കുള്ള സാധ്യതയും വളരെയധികം ശ്രദ്ധിക്കണം.

ഉത്രം
ഉത്രം നക്ഷത്രക്കാരും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ വരെ തിരിച്ചടി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മംഗള കര്‍മ്മങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതോടൊപ്പം തന്നെ ദു:ഖം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഈ മാസത്തില്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അമിത സന്തോഷത്തിലേക്ക് നടക്കുമ്പോള്‍ ദു:ഖം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ത്വക്ക് രോഗങ്ങള്‍, അലര്‍ജി എന്നിവക്കുള്ള സാധ്യതയെല്ലാം വളരെ കൂടുതലാണ്.

ചോതി
ചോതി നക്ഷത്രക്കാരായവരിലും അല്‍പം ശ്രദ്ധിക്കണം. ദൈവാനുഗ്രഹം ഉണ്ടാവുന്നത് കൊണ്ട് തന്നെ പല പ്രതിസന്ധികളും ഒഴിഞ്ഞ് പോവുന്നു. വാഹനാപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പഴയ സൗഹൃദം പുതുക്കമെങ്കിലും തെറ്റിദ്ധാരണകള്‍ കാരണം അതില്‍ വിള്ളലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടത്തിലേക്ക് ഈ മാസം നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് മുന്‍കോപം തന്നെയാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഉണ്ടാക്കുന്നു. അലച്ചിലും തൊഴില്‍ പ്രശ്‌നങ്ങളും എല്ലാം നിങ്ങളെ വൃശ്ചിക മാസത്തില്‍ എത്തിക്കുന്നു. ആരോഗ്യത്തിനും ഈ മാസം വില്ലന്‍ തന്നെയാണ്. പനി, വാതസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് വൃശ്ചികമാസം എങ്ങനെയുണ്ടാവാം എന്ന് നോക്കാം. ചെറിയ കാര്യങ്ങളില്‍ പോലും തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം അലച്ചില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കരുത്. ഇത് പലപ്പോഴും നിങ്ങളെ പ്രശ്‌നങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയദികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധക്കുറവ് കാരണം തൊഴിലില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന്

അവിട്ടം
എടുത്ത് ചാടിയുള്ള പ്രവൃത്തികള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങള്‍ക്ക് പിന്നീട് ദു:ഖിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നു. ആരോഗ്യപരമായി അല്‍പം ശ്രദ്ധിക്കണം. അപകടം, ശസ്ത്രക്രിയ, വീഴ്ച എന്നിവയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും പൊതുവേ അത്ര വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുകയില്ല.



Click it and Unblock the Notifications











