സ്വയംഭോഗ സമയത്തെ ബീജം, ആ രഹസ്യം

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്വയം ലൈംഗികസുഖം തേടുന്ന സ്ത്രീ പുരുഷ സ്വഭാവമാണെന്നു വേണം, പറയാന്‍. ഇതു തെറ്റെന്നും അല്ലെന്നും ഒക്കെ പൊതുവായി പറയപ്പെടുന്നു. ഇതു തെറ്റാണെന്നും അല്ലെന്നുമെല്ലാം ഉള്ള ചിന്താഗതികള്‍ ഉള്ളവരുമുണ്ട്.

ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. മിതമായ തോതില്‍ ചെയ്താല്‍ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. അനാരോഗ്യകരമായാല്‍ പല ദോഷങ്ങളും വരുത്തുകയും ചെയ്യും.

സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉള്‍പ്പെടുകയും ചെയ്യും.സ്വയംഭോഗത്തെക്കുറിച്ചുള്ള ചില ധാരണകളെക്കുറിച്ചറിയൂ,

സ്വയംഭോഗം

സ്വയംഭോഗം

എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. 57 ശതമാനം പുരുഷന്മാര്‍ മാത്രമാണ് റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നത്. ബാക്കിയുള്ളവര്‍ ഈ വിഭാഗത്തില്‍ പെടുന്നവരല്ല. ഇതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും. സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണ്. പുരുഷന്മാരുടെ കാര്യത്തില്‍ 57ല്‍ ബാക്കിയുള്ള ശതമാനം പുരുഷന്മാരില്‍ സ്വയംഭോഗം ചെയ്യാത്തവരും ചിലപ്പോള്‍ മാത്രം ചെയ്യുന്നവരുമെല്ലാം ഉള്‍പ്പെടുന്നു.

വൈബ്രേറ്ററുകള്‍

വൈബ്രേറ്ററുകള്‍

വൈബ്രേറ്ററുകള്‍ സാധാരണ സ്ത്രീകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതിന് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്.

സ്വയംഭോഗം മിതമായി, ആരോഗ്യകരമായി ചെയ്യുന്നത്

സ്വയംഭോഗം മിതമായി, ആരോഗ്യകരമായി ചെയ്യുന്നത്

സ്വയംഭോഗം മിതമായി, ആരോഗ്യകരമായി ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ പെയിന്‍ കില്ലര്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. എന്നാല്‍ അമിതമായാല്‍ ദോഷങ്ങളേറെ വരുത്തുന്ന ഒന്നും.

 ശരിയായ രീതിയില്‍

ശരിയായ രീതിയില്‍

സ്വയംഭോഗം ശരിയായ രീതിയില്‍ ചെയ്യേണ്ടത് അത്യാവശ്യം. അല്ലാത്തപക്ഷം ഇത് ലിംഗത്തിന്റെ ആരോഗ്യത്തിനു വരെ ദോഷകരമാണ്. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ലിംഗത്തിനു വരെ മുറിവേല്‍ക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. കാരണം ലിംഗം വളരെ മൃദുവായ ഒരു അവയവമാണ്. സ്വയംഭോഗം കാഠിന്യമുള്ള രീതിയിലെങ്കില്‍ ലിംഗത്തിന് മുറിവേല്‍ക്കുന്നതും സാധാരണയാണ്.

ബീജങ്ങളുടെ അളവ്

ബീജങ്ങളുടെ അളവ്

സ്വയംഭോഗ സമയത്തും സാധാരണ സെക്‌സ് സമയത്തും ക്ലൈമാക്‌സില്‍ നടക്കുന്ന പ്രക്രിയ സ്ഖലനമാണ്. എന്നാല്‍ സ്ഖലനത്തിന്റെ ഫലത്തില്‍ വ്യത്യാസമുണ്ടെന്നു വേണം, പറയാന്‍. സ്ഖലനത്തിലൂടെ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവ് സാധാരണ സെക്‌സിലൂടെ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവില്‍ നിന്നും കുറവായിരിയ്ക്കും. അതായത് സാധാരണ സെക്‌സിലൂടെയാണ് കൂടുതല്‍ ബീജം പുറന്തള്ളപ്പെടുന്നതെന്നു ചുരുക്കം.

ഏതു പ്രായത്തിലെ പുരുഷനെങ്കിലും സ്ത്രീയെങ്കിലും

ഏതു പ്രായത്തിലെ പുരുഷനെങ്കിലും സ്ത്രീയെങ്കിലും

ഏതു പ്രായത്തിലെ പുരുഷനെങ്കിലും സ്ത്രീയെങ്കിലും സ്വയംഭോഗം ചെയ്യുന്നുവെന്നാണ് റിസര്‍ച്ചുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇതിന് പ്രായപരിധിയില്ല. സെക്‌സ് താല്‍പര്യം പോലെ ചെയ്യുന്നവെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ചും പ്രായമേറുമ്പോള്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കില്ലെന്ന ആത്മവിശ്വാസക്കുറവുള്ളവര്‍ സ്വയം സെക്‌സ് സുഖം നേടാന്‍ ചെയ്യുന്ന ഒരു ഉപായമാണിത്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ ലൈംഗിക ബന്ധത്തില്‍ താത്‌പര്യം തോന്നാറില്ലെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ പതിവായി സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ സമയം ലൈംഗിക ബന്ധത്തില്‍ തുടരാന്‍ കഴിയും. അതായത്‌ ശീഘ്രസ്‌ഖലനം നിങ്ങളെ അലട്ടില്ല.അമിതമായിസ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ ലൈംഗിക ബന്ധത്തില്‍ താത്‌പര്യം തോന്നാറില്ലെന്ന്‌ പറയാറുണ്ട്‌

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ലെന്ന ധാരണ സമൂഹത്തില്‍ പ്രബലമാണ്‌. പെണ്‍കുട്ടികള്‍ ഇക്കാര്യത്തെ കുറിച്ച്‌ സംസാരിക്കുക പോലും ചെയ്യാറില്ലെന്നതിനാല്‍ ഈ വിശ്വാസത്തിന്‌ ബലം കൂടുന്നു. പെണ്‍കുട്ടികളും സ്വയംഭോഗം ചെയ്യാറുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം.

English summary

Unknown Facts About Masturbation

Unknown Facts About Masturbation, read more to know about
Story first published: Thursday, May 10, 2018, 13:55 [IST]