Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
വിവാഹശേഷം സ്വസ്ഥതക്കുറവോ, ഈ രാശിയാണ് പ്രശ്നം
വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളേക്കാള്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിനാണ് തുടക്കം കുറിക്കുന്നത്. വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട് സംസാരിച്ച് വിവാഹം കഴിഞ്ഞ് പിന്നീടാണ് പ്രശ്നങ്ങളുടെ തുടക്കം വരുന്നത്. എന്നാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ വലുതാക്കി അത് ബന്ധങ്ങള്‍ക്ക് വിള്ളലാക്കാതിരിക്കാന് ശ്രദ്ധിക്കണം. ജാതകവും നക്ഷത്രവും എല്ലാം നോക്കിയാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അടുത്ത മാസം മുതല്‍ തന്നെ പ്രശ്നങ്ങള്‍ക്കും പല ദമ്പതികളും തുടക്കമിടുന്നു.
എന്നാല്‍ എത്രയൊക്കെ നാളും നക്ഷത്രവും നോക്കി വിവാഹം കഴിച്ചാലും ചിലരുടെ ബന്ധങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വിവാഹം നടക്കുമ്പോള്‍ ചില രാശിക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് ദാമ്പത്യ ബന്ധത്തെ പല വിധത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത്. ബന്ധങ്ങളില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്ന രാശിക്കാര്‍ ഏതൊക്കെയെന്ന് നോക്കാം. വിവാഹം വേണ്ടായിരുന്നു എന്ന് എപ്പോഴും സങ്കടപ്പെടുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇവര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരായ സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും ഇവര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ അല്പം പാടു പെടുന്നുണ്ട്. ജീവിതത്തില്‍ തന്റെ തോളോട് ചേര്‍ന്ന് നില്ക്കുന്ന ഒരു പങ്കാളിയെ കണ്ടെത്തുക എന്നത് മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ഉണ്ടാക്കുന്ന കാര്യമാണ്. വിവാഹം എന്നതിലുപരി ഇവര്‍ക്ക് സുഹൃത്ബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇവര്‍ വിവാഹം കഴിച്ചാലും അത് വിജയത്തിലേക്ക് എത്തുന്നതിന് അല്പം പ്രതിസന്ധിയുണ്ട്. കാരണം വിജയകരമായ വിവാഹ ബന്ധം ഇവരുടെ കാര്യത്തില്‍ അല്പം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാരാണ് മറ്റൊരു കൂട്ടര്. ഇവര്‍ പ്രണയത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും എന്നാല്‍ വിവാഹമെന്ന ഒരു വ്യവസ്ഥിതിയോട് പലപ്പോഴും ഇവര്‍ മുഖം തിരിക്കാറാണ് പതിവ്. പ്രണയത്തില്‍ ആണെങ്കിലും ഒരു സീരിയസ് റിലേഷന്‍ഷിപ്പിന് ഇവര്‍ താല്‍പ്പര്യം കാണിക്കുകയില്ല. അതിനെക്കുറിച്ച് ആലോചിച്ച് ഇവര്‍ പിന്നീട് ഖേദിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വിവാഹമാണ് പോംവഴി എന്ന് പിന്നീട് ഇവര്‍ക്ക് തോന്നുന്നു. പക്ഷേ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ഇവര്‍ ചിന്തിക്കുന്നു.

കന്നി രാശി
ലിവിങ് റിലേഷന്‍ഷിപ്പിലാണ് ഇവര്‍ക്ക് താല്‍പ്പര്യം. ഒരിക്കലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ വിവാഹം പോലുള്ള കാര്യങ്ങളിലേക്ക് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. സമ്മര്‍ദ്ദത്തിന് കീഴടങ്ങി ജീവിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ സന്തോഷകരമായ ഒരു ജീവിതത്തിന് ഇവര്‍ക്ക് സാധിക്കുകയില്ല. പ്രണയത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. ഒരിക്കലും വിവാഹത്തിന് മുന്കൈയ്യെടുക്കുന്നവരായിരിക്കുകയില്ല ഇവര്‍. ഇവര്‍ക്ക് ഡേറ്റിംഗ് വളരെ സന്തോഷം തരുന്ന ഒന്നായിരിക്കും.

തുലാം രാശി
തുലാം രാശിക്കാരായവര്‍ക്കും വിവാഹത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുന്നവരായിരിക്കും. കാരണം ഭാവിയെക്കുറിച്ച് വളരെയധികം ആശങ്ക ഇവരില്‍ ഉണ്ടാവുന്നു. ഇത് വിവാഹം പരാജയപ്പെടുമോ പ്രശ്നത്തിലാവുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇത് തന്നെയാണ് പലപ്പോഴും തുലാം രാശികളില് പെട്ടവര്‍ വിവാഹത്തിന് എതിര് നില്‍ക്കുന്നത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരായവര്‍ വിവാഹം കഴിച്ചാല്‍ അത് ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ പാതകമായാണ് കണക്കാക്കുന്നത്. കാരണം വിവാഹത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകളെക്കുറിച്ച് പിന്നീട് ചിന്തിച്ച് ദു:ഖിക്കുന്നു. ജീവിതത്തിലുള്ള ഏറ്റവും മണ്ടന്‍ തീരുമാനമായിട്ടാണ് പലരും വിവാഹത്തെ കണക്കാക്കുന്നത്. എന്നാല്‍ പ്രണയവും വിവാഹവും എല്ലാം വളരെയധികം ആലോചിച്ച് തീരുമാനിക്കുന്നവരാണ്.

മകരം രാശി
മകരം രാശിക്കാരായ സ്ത്രീ ആയാലും പുരുഷനായാലും അവരും വിവാഹത്തിന് അല്പം മുഷിച്ചില് കാണിക്കുന്നവരായിരിക്കും. ഒരിക്കലും വിവാഹ ജീവിതത്തില്‍ ഇവര്‍ക്ക് വിജയയും ഐക്യവും കണ്ടെത്താന്‍ കഴിയില്ല എന്നതാണ് ഇവരുടെ പ്രത്യേകത. ഇവര്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കയില്‍ പലപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വിട്ടു പോവുന്നു. സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിവാഹം കഴിച്ചാല്‍ അത് ഒരിക്കലും വിജയത്തില്‍ എത്തുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിവാഹത്തിന് ഇവര്‍ വളരെയധികം വിമുഖത പ്രകടിപ്പിക്കുന്നു.



Click it and Unblock the Notifications