അയാളെനിക്ക് അച്ഛനെപ്പോലെയായിരുന്നു, പക്ഷേ...

Subscribe to Boldsky

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് അവര്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം. പല നിയമങ്ങലും ഇതിനെതിരേ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും സമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അറിഞ്ഞ് നടക്കുന്ന ലൈംഗികാതിക്രമങ്ങളേക്കാള്‍ കൂടുതലാണ് അറിയാതെ നടക്കുന്നവയും ഒളിച്ച് വെക്കപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍.

മറ്റുള്ളവരുടെ കുടുംബത്തിലോ സഹോദരിക്കോ ഭാര്യക്കോ സംഭവിക്കുമ്പോള്‍ എല്ലാവര്‍ക്കും അത് വെറുമൊരു വാര്‍ത്ത മാത്രമായിരിക്കും. എന്നാല്‍ സ്വന്തം കുടുംബത്തിന് ഇത്തരത്തിലൊരു അനുഭവം വരുമ്പോള്‍ മാത്രമാണ് ഇതിന്റെ ആഴവും വേദനയും എത്രത്തോളമെന്ന് മനസ്സിലാക്കുന്നത്.

മാസവരുമാനം 30000, ഭാര്യമാര്‍ 3

എന്നാല്‍ സ്വന്തം അനുഭവം ഇവിടെ പുറത്ത് പറഞ്ഞിരിക്കുകയാണ് 21 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി. ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും വേണമെങ്കിലും സംഭവിക്കാവുന്നതാണ്. സ്വന്തം അച്ഛനെപ്പോലെ കരുതിയ വ്യക്തിയില്‍ നിന്നാണ് ഇത്തരത്തില്‍ വളരെ വേദനാജനകമായ ഒരു അനുഭവം ഉണ്ടായതെന്നാണ് അവള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അന്ന് സംഭവിച്ചതെന്ത്?

 കുടുംബം

കുടുംബം

എന്റെ കുടുംബം എന്ന് പറയുന്നത് വളരെ വിദ്യാസമ്പന്നരായ ഒരു കുടുംബമാണ്. മിഡില്‍ ക്ലാസ് കുടുംബമായിരുന്നത് കൊണ്ടും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞ് പോന്നത്. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പഠിപ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അച്ഛനാകട്ടെ ഏതൊരാളോടും നല്ല രീതിയില്‍ മാത്രം പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു. പക്ഷേ പലപ്പോഴും മകള്‍ കടന്നു പോയിട്ടുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അച്ഛനോട് പറയാന്‍ അവള്‍ക്ക് ഭയമായിരുന്നു.

ആദ്യമായി സംഭവിച്ചത്

ആദ്യമായി സംഭവിച്ചത്

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ലൈംഗികാതിക്രമത്തിന് വിധേയായത്. സ്വന്തം കസിന്‍ ആയിരുന്നു ലൈംഗികമായി ഉപയോഗിച്ചതും. അവന്റെ സ്പര്‍ശനത്തിലെ ചീത്ത ഉദ്ദേശം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു ഭാഗ്യം.

 മറ്റൊരു കസിനും ഇതേ അനുഭവം

മറ്റൊരു കസിനും ഇതേ അനുഭവം

മറ്റൊരു കസിനും ഇതേ തരത്തിലുള്ള അനുഭവം ഉണ്ടായി എന്നാണ് ഇതിലൂടെ പറയുന്നത്. വീട്ടില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ വണ്ടിയില്‍ വെച്ചാണ് കസിന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ഉടനേ തന്നെ മറ്റൊരാളുടെ മടിയിലേക്ക് ആ കുട്ടി മാറിയിരുന്നു. എന്നാല്‍ ശത്രുവായ മറ്റൊരു കസിന്‍ അതേ വണ്ടിയില്‍ വെച്ച് തന്നെ ഇവളുടെ ഷര്‍ട്ടിനുള്ളിലൂടെ കൈ കടത്തുകയും മറ്റും ചെയ്യുകയുണ്ടായി. എന്നാല്‍ ഇത് മോശമാണെന്ന് ആ രണ്ടാം ക്ലാസ്സുകാരിക്ക് താന്‍ കണ്ട സിനിമയില്‍ നിന്നും ടിവിയില്‍ നിന്നും മനസ്സിലായിരുന്നു.

പത്ത് വര്‍ഷത്തിനു ശേഷം

പത്ത് വര്‍ഷത്തിനു ശേഷം

ഇത് നടന്ന് ഇപ്പോള്‍ പത്ത് വര്‍ഷമായി. പത്ത് വര്‍ഷത്തിനു ശേഷംവും ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലയാണ് പരസ്പരം ഞങ്ങള്‍ രണ്ടു പേരും സംസാരിക്കാറുള്ളതെന്ന് ഇവള്‍ പറയുന്നു.

അടുത്ത അനുഭവം

അടുത്ത അനുഭവം

എന്നാല്‍ ചതിക്കുഴികള്‍ ധാരാളം വീണ്ടും ഒരുങ്ങുന്നുണ്ടായിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന ബന്ധുവില്‍ നിന്നാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. തനിക്ക് അച്ഛന്റെ സ്ഥാനത്തായിരുന്നു അയാള്‍. കുടുംബവുമായി വളരെ അടുത്ത ബന്ധമാണ അവര്‍ പുലര്‍ത്തിയിരുന്നത്.

കുട്ടികളില്ലാത്ത കാരണം

കുട്ടികളില്ലാത്ത കാരണം

അങ്കിളിന്റെയും ആന്റിയുടേയും കൂടെ നിന്നായിരുന്നു പഠനം മുഴുവന്‍. കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് മക്കളെപ്പോലെയായിരുന്നു അവര്‍. എന്നാല്‍ പത്താം ക്ലാസിലെ പരീക്ഷക്ക് ശേഷം ഒരു ദിവസം ഒറ്റക്കിരിക്കുമ്പോള്‍ അങ്കില്‍ പോണ്‍സിനിമ കാണാന്‍ ക്ഷണിച്ചതാണ് ആദ്യം നടുക്കമുണ്ടാക്കിയ ഒരു കാര്യം. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുന്‍പേ തന്നെ അയാള്‍ അവളെ കടന്നു പിടിച്ചു.

ഭയത്തോടെ പറയാതിരുന്നു

ഭയത്തോടെ പറയാതിരുന്നു

എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് ഭയന്ന് അവള്‍ പലതും അവളുടെ അച്ഛനമ്മമാരില്‍ നിന്നും മറച്ച് വെച്ചു. ഇതെല്ലാം അയാള്‍ക്കൊരു മറയാവുകയായിരുന്നു. പിന്നീട് ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കാന്‍ പറയുകയും പല വിധത്തിലുള്ള പീഢനങ്ങള്‍ അവള്‍ അനുഭവിക്കുകയും ചെയ്തു.

എംബിബിഎസ് സ്വപ്‌നം

എംബിബിഎസ് സ്വപ്‌നം

എന്നാല്‍ ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ട് വീണ്ടും പഠനത്തിന്റെത തിരക്കുകളില്‍ മുഴുകിയെങ്കിലും ഈ ഓര്‍മ്മകള്‍ അവളെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് ാത്മഹത്യാശ്രമം പോലും അവളുടെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം എല്ലാം അച്ഛനമ്മമാരോട് തുറന്ന് പറയുകയും അവരുമായുള്ള കുടുംബത്തിന്റെ എല്ലാ ബന്ധവും ഉപേക്ഷിക്കുകയും ചെയ്തു അവള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    story uncle tried to misbehave with the girl

    He Was Like A Father To Me Until The Day He Decided To Give Me 'Sex Education read on to know more
    Story first published: Wednesday, January 10, 2018, 17:36 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more