Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സാമ്പത്തികം നന്നാക്കും ഉപ്പു,മഞ്ഞള്‍ക്കിഴി
സാമ്പത്തികം നന്നാക്കും ഉപ്പു,മഞ്ഞള്‍ക്കിഴി
സാമ്പത്തികം നന്നാക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനായാണ് മിക്കവാറും പേരും പാടു പെടുന്നതെന്നു വേണം, പറയാന്‍, സാമ്പത്തികം ഇല്ലാത്തവര്‍ക്ക് ഉണ്ടാക്കാന്‍, ഉള്ളവര്‍ക്ക് കൂടുതല്‍ ഉണ്ടാക്കാനും നില നിര്‍ത്താനും.
വിശ്വാസങ്ങളെ മറ പിടിച്ചു പണമുണ്ടാക്കാനും ദുര്ഭാഗ്യം നീക്കാനും പണമുണ്ടാക്കാനുമെല്ലാം ശ്രമിയ്ക്കുന്നവരുണ്ട്. ഇതിനു വേണ്ടിയുള്ള സാധനങ്ങളില്‍ ചില അടുക്കളക്കൂട്ടുകളും പെടുന്നു.
അടുക്കളയിലെ മഞ്ഞളും ഉപ്പുമെല്ലാം സാമ്പത്തിക അഭിവൃദ്ധിയ്ക്കും നെഗറ്റീവ് ഊര്‍ജം തീര്‍ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നെറ്റിയില്‍ മഞ്ഞള്‍ കുറിയായി
നെറ്റിയില്‍ മഞ്ഞള്‍ കുറിയായി തൊടുന്നവരുണ്ട് ഇത് സൗഭാഗ്യം വരാന്‍ സഹായിക്കുന്നവെന്നതാണ് ഒന്ന്. ഇത് കരിയര്‍ സംബന്ധമായ ഉയര്ച്ചകള്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ്.

സാമ്പത്തികത്തിന്
സാമ്പത്തികത്തിന് ലക്ഷ്മീ ദേവി സഹായിക്കണമെന്നാണ് പൊതുവേ പറയുക. ലക്ഷ്മീ ദേവിയ്ക്ക് മഞ്ഞളും കുങ്കുമവും സമര്‍പ്പിയ്ക്കുന്നതും ഈ പൂജാദ്രവ്യങ്ങള്‍ കൊണ്ടു പൂജകളുണ്ടെങ്കില്, അതായത് കുങ്കുമാര്‍ച്ചന പോലുള്ളവ ചെയ്യുന്നതും നല്ലതാണ്. പ്രത്യേകിച്ചു വെള്ളിയാഴ്ചകളില്‍.

മഞ്ഞള്‍ വെള്ളത്തുണിയില്‍ കിഴിയായി
മഞ്ഞള്‍ വെള്ളത്തുണിയില്‍ കിഴിയായി കെട്ടി വീട്ടിലെ വൃത്തിയുള്ള ഭാഗത്തു വയ്ക്കുന്നത് വീട്ടില്‍ ഭാഗ്യം വരാന്‍ ഏറെ നല്ലതാണ്.ഇതു പൂജിച്ച ശേഷം വയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്.

വീടിന്റെ മുന്‍വാതിലിനു സമീപം
വീടിന്റെ മുന്‍വാതിലിനു സമീപം മഞ്ഞള്‍ കിഴി കെട്ടിയിടുന്നത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും നെഗറ്റീവ് ഊര്‍ജം കളയാനും വീട്ടില്‍ ഐശ്വര്യം നിറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.

മഞ്ഞള്‍ ചെറിയ കഷ്ണങ്ങളാക്കി ഉണക്കി കയ്യില്‍ കെട്ടുന്നത്
മഞ്ഞള്‍ ചെറിയ കഷ്ണങ്ങളാക്കി ഉണക്കി കയ്യില്‍ കെട്ടുന്നത് നല്ല ഭാഗ്യത്തിനും സാമ്പത്തിക ഉന്നതിയ്ക്കും സഹായിക്കും. ഇത് നെഗറ്റീവ് എനര്‍ജികളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.

ബിസിനസ് അഭിവൃദ്ധിയ്ക്കും
ബിസിനസ് അഭിവൃദ്ധിയ്ക്കും ഇത് ഏറെ നല്ലതാണ്. ഇതിനായി മഞ്ഞത്തുണിയില്‍ മഞ്ഞള്‍ കിഴി കെട്ടി പൂജിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതു കടബാധ്യതകള്‍ തീര്‍ക്കാനും സഹായിക്കും.

ഉപ്പും
മഞ്ഞള്‍ പോലെ ഉപ്പും നെഗറ്റീവ് ഊര്‍ജം നീക്കാനും സാമ്പത്തിക ഉന്നമനത്തിനുമെല്ലാം സഹായിക്കും. വീട്ടിലും ജോലിസ്ഥലത്തും ഓഫീസിലുമെല്ലാം ഭാഗ്യം വരാന്‍ ഉപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഇവിടെ വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും സഹായിക്കും.

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട്
ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം. ഇതു വീട്ടില്‍ ഭാഗ്യം നല്‍കും. നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കും.

ഉപ്പിട്ട വെള്ളം
ഉപ്പിട്ട വെള്ളം ഗ്ലാസില്‍ നിറച്ചു വയ്ക്കുക. നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നിയിടത്തു വേണം, വയ്ക്കാന്‍. ഇതു പിറ്റേന്ന് എടുത്തു കളയാം. ഇത് ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണയോ ചെയ്യുന്നതു നെഗറ്റീവ് ഊര്‍ജം നീക്കിക്കളയാന്‍ സഹായിക്കും.

ഡൈനിംഗ് ടേബിളില്‍
ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്. നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.

ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കും
ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉപ്പു നല്ലതാണ്. അല്പം കല്ലുപ്പെടുത്ത് ചെമ്പു പാത്രത്തില്‍ ഇട്ട് അസുഖമുള്ളയാള്‍ കിടക്കുന്ന മുറിയില്‍ വയ്ക്കുന്നതു നല്ലതാണ്.



Click it and Unblock the Notifications
