Latest Updates
-
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം
വീട്ടില്‍ സമ്പത്തു വര്‍ദ്ധിയ്ക്കാന്‍ ഇവ പരീക്ഷിയ്ക
സമ്പത്തും പണവുമെല്ലാമാണ് മിക്കവാറും പേര് ജീവിതത്തില്‍ പ്രധാനമായി കാണുന്നത്. ഇതിന്റെ പുറകേയുള്ള നെട്ടോട്ടമെന്നു വേണമെങ്കില്‍ പറയാം.
പണം കൊണ്ട് ജീവിതത്തില്‍ കാര്യങ്ങള്‍ നേടാന്‍ സാധിയ്ക്കുമെങ്കിലും സന്തോഷവും സമാധാനവുമൊന്നും നേടാനാകില്ലെന്നു പലര്‍ക്കും അറിയാം. എങ്കിലും പണത്തിനു പുറകേയാണ് ഭൂരിഭാഗത്തിന്റേയും ഓട്ടം.
പണം വാരാന്‍ വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയുമെല്ലാം കൂട്ടു പിടിയ്ക്കുന്നവരുമുണ്ട്. ഇതിനായി വാസ്തു പോലുള്ള വഴികളും ഫെംഗ്ഷുയി പോലുള്ള വഴികളും മറ്റു വിശ്വാസങ്ങളും മുറുകെപ്പിടിയ്ക്കുന്നവരും ധാരാളമാണ്.
ഇത്തരം വാസ്തു, ഫെംഗ്ഷുയി എന്നിവ പണം നേടാന്‍ പറയുന്ന ചില വിദ്യകളുണ്ട്. ചില പ്രത്യേക കാര്യങ്ങള്‍. വീടിനുള്ളിലും പുറത്തുമെല്ലാം ഇവ പ്രാവര്‍ത്തികമാക്കുന്നത് ഗുണങ്ങള്‍ നല്‍കുമെന്നാണ് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നത്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

മണിപ്ലാന്റ്
വീട്ടില്‍ മണിപ്ലാന്റ് വച്ചു പിടിപ്പിയ്ക്കുന്നത് പണം വരാനുള്ള നല്ലൊരു വഴിയാണെന്ന് ഫെംഗ്ഷുയി പറയുന്നു. ഇത് നല്ല രീതിയില്‍ പരിപാലിയ്ക്കുകയും വേണം. മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ. മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക.

അക്വേറിയം
അക്വേറിയം പണമുണ്ടാക്കാന്‍ സഹായിക്കുന്ന വാസ്തുവിദ്യയാണെന്നു പറയാം. വീടിന് ഐശ്വര്യവും ഊര്‍ജവുമുണ്ടാകും. ഇതിലെ വെള്ളം വൃത്തിയായിരിയ്ക്കണം. മീനുകള്‍ ആരോഗ്യമുള്ളവയായിരിയ്ക്കണം.ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

മാവില, ആലില
മാവില, ആലില എന്നിവ വീടിന്റെ പ്രവേശനകവാടത്തില്‍ വയ്ക്കുന്നത് വീട്ടില്‍ ലക്ഷ്മീദേവിയെ ക്ഷണിച്ചു വരുത്തുവാന്‍ സഹായിക്കുന്നുവെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കാം.

പക്ഷികള്‍ക്ക്
പക്ഷികള്‍ക്ക് ധാന്യമണികള്‍ നല്‍കുന്നത് നല്ലതാണ്. ഇവയ്ക്കായി വെള്ളം വച്ചു കൊടുക്കുന്നതും നല്ലതു തന്നെ, എന്നാല്‍ പ്രാവിന്റെ കൂടും വവ്വാലിന്റെ വരവുമൊന്നും ഐശ്വര്യത്തിന് നല്ലതല്ല. ഇത് ദോഷങ്ങള്‍ വരുത്തുന്ന ചിലതാണ്.

കീറിയ പേഴ്സുകള്‍
കീറിയ പേഴ്സുകള്‍ ധനനഷ്ടമുണ്ടാക്കുന്നുവെന്നു വാസ്തു പറയുന്നു. വാസ്തുപ്രകാരം നോട്ടുകള്‍ മടക്കി വയ്ക്കുന്നതും ധനഷ്ടമുണ്ടാക്കും. ഇതുപോലെ പേഴ്സില്‍ കാര്‍ഡുകളോ ലൈസന്‍സോ ഒന്നും തന്നെ പാടില്ല. പ്രത്യേകിച്ചും കടം സൂചിപ്പിയ്ക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍. ഇതുപോലെ പേഴ്സ് ഒഴിഞ്ഞിരിയ്ക്കാനും പാടില്ല. അല്പം പണം, ഒരു ഒറ്റരൂപയെങ്കിലും ഇതില്‍ വേണം.

വാസ്തുദോഷങ്ങള്‍ നീക്കാന്‍
പല വീടുകള്‍ക്കും വാസ്തുദോഷങ്ങളുണ്ടാകും. പ്രത്യേകിച്ചു നാം വാസ്തു നോക്കി പണിയിപ്പിക്കാത്ത, അല്ലെങ്കില്‍ പണിത ശേഷം വാങ്ങുന്ന വീടുകള്‍ക്ക്. ഇവിടെ ധനഷ്ടവും പ്രശ്നങ്ങളുമുണ്ടാകുന്നതും സാധാരണയാണ്ഇതിനുള്ള പരിഹാരം ഉദയസൂര്യന് അഭിമുഖമായി ഒരു ചെമ്പു പാത്രത്തില്‍ വെള്ളം വയ്ക്കുന്നതാണ്. വാസ്തുദോഷങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കും.

വായില്‍ കോയിനുള്ള തവള
കുബേരന്റെ രൂപം വടക്കു ദിക്കില്‍ വയ്ക്കുന്നതാണ് പണമുണ്ടാകാന്‍ നല്ലത്. തെക്കുദിക്കില്‍ വയ്ക്കരുത്. ഇത് ധനഷ്ടമുണ്ടാക്കും. ഇതുപോലെ വായില്‍ കോയിനുള്ള തവള വീടിന്റെ പ്രധാന വാതിലിനു സമീപത്തായി ഉള്ളിലേയ്ക്കു നോക്കുന്ന വിധത്തില്‍ വയ്ക്കുക.

മയില്‍പ്പീലി
പണം വച്ചിരിയ്ക്കുന്നിടത്ത്, അതായത് അലമാരയിലോ ലോക്കറിലോ ഒരു മയില്‍പ്പീലി വയ്ക്കുന്നത് ധാരാളം സമ്പത്തുണ്ടാകാന്‍ സഹായിക്കുമന്നു പറയാം.ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തോടെ സൂക്ഷിച്ചിരിയ്ക്കുന്ന മയില്‍പ്പീലി ഒരിക്കലും അലങ്കാരവസ്തുവിന്റെ ഗണത്തില്‍ കൈകാര്യം ചെയ്യരുത്. ഇത് വളരെ പ്രധാനമാണ്.



Click it and Unblock the Notifications