For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവ് ആദ്യമായി മുലയൂട്ടി

മുലപ്പാലില്ലാത്ത സ്ത്രീകളില്‍ ചെയ്യാറുള്ള ഹോര്‍മോണ്‍ ചികില്‍സയാണ് ഇവരില്‍ നടത്തിയത്

By Lekshmi S
|

മുപ്പത് വയസ്സുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവ് തന്റെ കുഞ്ഞിനെ മുലയൂട്ടി റെക്കോഡിട്ടു. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവ് മുലയൂട്ടുന്നത്. ഹോര്‍മോണ്‍ ചികിത്സ അടക്കമുള്ള വിവിധ ചികിത്സകളുടെ ഫലമായി അവര്‍ ദിവസവും 227 ഗ്രാം പാല്‍ ഉത്പാദിപ്പിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ചികിത്സയ്ക്കാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ടെസ്റ്റോസ്‌റ്റെറോണ്‍, പ്രോജെസ്‌റ്റെറോണ്‍ തുടങ്ങിയവയെ നിര്‍വ്വീര്യമാക്കുന്ന സ്പിറൊനോലാക്ടോണ്‍ ഉള്‍പ്പെടെ ചികിത്സയില്‍ ഉപയോഗിച്ചു. ഇതിലൂടെ അവരുടെ സ്തനങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയില്‍ എത്തി. ഇതിനായി ശസ്ത്രക്രിയ നടത്തേണ്ടിവന്നില്ലെന്നും എടുത്തുപറയേണ്ടതാണ്.

aa

യുവതിയുടെ പങ്കാളിക്ക് അഞ്ചരമായം ഗര്‍ഭമുളളപ്പോഴാണ് അവര്‍ മൗണ്ട് സിനായി സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മെഡിസിന്‍ അന്‍ഡ് സര്‍ജറിയില്‍ ചികിത്സ തേടിയത്. പങ്കാളിക്ക് മുലയൂട്ടാന്‍ താത്പര്യമില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

aa

ആറ് ആഴ്ച ധാരാളം

പ്രസവശേഷം സ്ത്രീകളില്‍ പാല്‍ ഉത്പാദനത്തിന് സഹായിക്കുന്നത് പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇത് ക്രിത്രിമമായി ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ ഡോമ്പെരിഡോണ്‍ എന്ന മരുന്നാണ് പകരം ഇവര്‍ ഉപയോഗിച്ചത്. ഇത് പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയില്‍ ഇത്തരം ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. ഇതോടൊപ്പം ഈസ്ട്രജന്‍, പ്രോജെസ്‌റ്റെറോണ്‍, സ്പിറോനോലാക്ടേന്‍ തുടങ്ങിയ ഹോര്‍മോണുകളും പതിവാക്കി. മാത്രമല്ല ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് സ്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്തു.

aa

ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പാല്‍ ഉത്പാദനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പാലിന്റെ അളവ് പ്രതിദിനം 227 ഗ്രാമായി ഉയര്‍ന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ ആദ്യ ആറാഴ്ച മുലയൂട്ടാനായി. ഈ സമയം കുഞ്ഞിന്റെ വളര്‍ച്ച തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തു. ആറ് ആഴ്ചയ്ക്ക് ശേഷം മുലപ്പാലിനൊപ്പം പാല്‍പ്പൊടി ഉള്‍പ്പെടെയുള്ളവയും കൊടുക്കാന്‍ തുടങ്ങി.
aa

പാര്‍ശ്വഫലങ്ങള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവ് മുലയൂട്ടുന്നത് ആദ്യമായാണ് വൈദ്യശാസ്ത്ര ലോകം സ്ഥിരീകരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ഇത്തരം നിരവധി അവകാശവാദങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും അവയുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചികിത്സയും സ്തനങ്ങളുടെ ഉത്തേജനവും കൊണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ മാതാക്കള്‍ക്ക് മുലയൂട്ടാന്‍ കഴിയുമെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ചികിത്സ എത്രത്തോളം സുരക്ഷിതമാണെന്ന് വ്യക്തമായാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് ചികിത്സയുടെ പ്രയോജനം ലഭ്യമാക്കാന്‍ കഴിയൂ.

ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവിന്റെ മുലപ്പാലിന്റെ ഗുണമേന്മയോ ഘടകങ്ങളോ ഇതുവരെ വിലയിരുത്തിയിട്ടില്ല. അതിനാല്‍ ഇത് കൂടുതല്‍ ആളുകള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ മാഡെലിന്‍ ഡ്യുറ്റെഷ് പറയുന്നു. പാല്‍ കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല.

മാഡെലിനും ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവാണ്. അവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നത് പങ്കാളിയാണ്. കുഞ്ഞിന് മുലയൂട്ടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് മാഡെലിന്‍ പറഞ്ഞു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മുലയൂട്ടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മാതാവാകാന്‍ ഇല്ലെന്നാണ് അവരുടെ അഭിപ്രായം.

English summary

Transgender Woman Able To Breastfeed

The transgender woman went to doctors when her partner was five months pregnant. She said her partner did not want to breastfeed the couple’s child, so she hoped to take on the responsibility.
X
Desktop Bottom Promotion