For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവിന്റെ നീളത്തിലും ആകൃതിയിലും ചില രഹസ്യം

നമ്മുടെ സ്വഭാവത്തിനെ എങ്ങനെയെല്ലാം വിലയിരുത്തുന്നു എന്ന് നോക്കാവുന്നതാണ്

|

നാവിന്റെ നീളം അല്‍പം കൂടുതലാ എന്ന് പറഞ്ഞ് പലരേയും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം സംസാരത്തിന്റെ കണക്ക് വെച്ചാണ് പലരും അളക്കുന്നത്. കൂടുതല്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് നിനക്ക് നാവിന് അല്‍പം നീളം കൂടുതലാണ് എന്ന്. എന്നാല്‍ ഇനി ശരിക്കും നാവിന്റെ നീളം കൂടിയാല്‍ അത് നമ്മുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം. നമ്മുടെ ശാരീരിത പ്രത്യേകതകള്‍ക്ക് ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്.

ആണായും പെണ്ണായും പ്രസവിച്ചു ഈ ട്രാന്‍സ്‌ജെന്‍ഡര്‍ആണായും പെണ്ണായും പ്രസവിച്ചു ഈ ട്രാന്‍സ്‌ജെന്‍ഡര്‍

നാവിന്റെ നീളവും മൂക്കിന്റെ ആകൃതിയും വിരലിന്റെ നീളവും എല്ലാം നോക്കി നമുക്ക് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടാവും. നാവിന്റെ നീളം എന്താണ് പറയുന്നതെന്ന് നോക്കാം. ഇത് നമ്മുടെ സ്വഭാവത്തേയും വ്യക്തിത്വത്തേയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. നീളം കൂടിയ നാവുള്ളവര്‍, വീതി കൂടിയ നാവുള്ളവര്‍, നീളം കുറഞ്ഞ നാവുള്ളവര്‍ എന്നിവരെല്ലാം എന്തൊക്കെ സ്വഭാവ സവിശേഷതകള്‍ ഉള്ളവരാണെന്ന് നോക്കാം.

മെലിഞ്ഞ നാവെങ്കില്‍

മെലിഞ്ഞ നാവെങ്കില്‍

എല്ലാവര്‍ക്കും നാവിന്റെ നീളവും കനവും ഒന്നും ഒരു പോലെ ആയിരിക്കില്ല. മെലിഞ്ഞ നാവുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ശുദ്ധ ഗതിക്കാരായിരിക്കും നിങ്ങള്‍. മാത്രമല്ല ധാരാളം സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. മറ്റുള്ളവരെ വേദനിപ്പിക്കണം എന്ന ചിന്ത നിങ്ങള്‍ക്കുണ്ടാവില്ല. മാത്രമല്ല നേരേ വാ നേരേ പോ സ്വഭാവക്കാരായിരിക്കും നിങ്ങള്‍. ഇത് നിങ്ങളുടെ ഏറ്റവും നല്ല ഗുണങ്ങളില്‍ പെടുന്നതായിരിക്കും.

 ചെറിയ നാവുള്ളവര്‍

ചെറിയ നാവുള്ളവര്‍

ചെറിയ നാവുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരായിരിക്കും. മാത്രമല്ല ഏത് സാഹചര്യത്തേയും വളരെ ശാന്തമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവും. ഇതാണ് ഇവരുടെ ഏറ്റവും വലിയ സവിശേഷതയും നേട്ടവും. മറ്റൊരാളെ എതിര്‍ത്ത് സംസാരിക്കുന്നതിനുള്ള കഴിവും ഇവര്‍ക്കുണ്ടാവില്ല.

വളഞ്ഞ നാവുള്ളവര്‍

വളഞ്ഞ നാവുള്ളവര്‍

ചിലര്‍ക്ക് നാവിന് നീളമുണ്ടെങ്കിലും അല്‍പം വളവുണ്ടായിരിക്കും. ഇവര്‍ നല്ല മനസ്സുള്ളവരായിരിക്കും. എങ്കിലും എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ആവശ്യമുള്ള വ്യക്തിത്വമായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം നാവുള്ളവര്‍ക്ക് അല്‍പം ശ്രദ്ധക്കൂടുതല്‍ അത്യാവശ്യമായിരിക്കും.

നീളമുള്ള നാവുള്ളവര്‍

നീളമുള്ള നാവുള്ളവര്‍

നീളമുള്ള നാവുള്ളവര്‍ക്ക് സ്‌നേഹം മറ്റുള്ളവരെ അപേക്ഷിച്ച് കൂടിതലായിരിക്കും. പ്രത്യേകിച്ച് പങ്കാളിയോടുള്ള സ്‌നേഹം. മാത്രമല്ല ബുദ്ധിയുടെ കാര്യത്തിലും ആര്‍ക്കും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. നീളമുള്ള പെണ്ണിനെ നാവിന് നീളം കടുതലാണ് സംസാരപ്രിയരാണ് എന്ന് പറഞ്ഞ് ഒഴിവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. കാരണം പലപ്പോഴും നിങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ ഇവരായിരിക്കും.

നല്ല ചുവന്ന നാവ്

നല്ല ചുവന്ന നാവ്

നല്ല ചുവന്ന നാവുള്ളവരാണ് നിങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഓരോ സമയത്തും ഓരോ സ്വഭാവമായിരിക്കും ഇത്തരക്കാര്‍ക്ക് അതുകൊണ്ട് തന്നെ ഇത്തരക്കാരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കട്ടിയുള്ള നാവ്

കട്ടിയുള്ള നാവ്

നാവിന് കട്ടിയുള്ളവരാണെങ്കില്‍ ഇവര്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരിക്കും. ഇവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ഇടപെടാന്‍ നോക്കണം. കാരണം ഇവരുടെ ദേഷ്യം കാരണം പലപ്പോഴും പല പ്രതിസന്ധികളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ഡൈനാമിക് ഷേപ്പ്

ഡൈനാമിക് ഷേപ്പ്

ഡൈനാമിക് ഷേപ്പ് ഉള്ള നാവാണ് നിങ്ങളുടേതെങ്കില്‍ ബുദ്ധിസാമര്‍ത്ഥ്യം കൂടിയവരായിരിക്കും നിങ്ങള്‍. ഏത് കാര്യത്തിനും ബുദ്ധിപരമായി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോര്‍ കൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും.

വെളുത്ത നിറമുള്ള നാവ്

വെളുത്ത നിറമുള്ള നാവ്

നാവിനു മുകളില്‍ വെളുത്ത നിറം കാണുമ്പോള്‍ അത് നല്ലതു പോലെ നമ്മള്‍ വൃത്തിയാക്കുന്നു. എന്നാല്‍ പലപ്പോഴും ഈ വെളുത്ത നിറം എത്ര വൃത്തിയാക്കിയാലും പോവില്ല എന്നതാണ് സത്യം. വളരെ സാമൂഹ്യപരമായി കാര്യങ്ങളില്‍ ഇടപെടുന്നവരും നാണം കുണുങ്ങികള്‍ ആവാത്തവരും ആയിരിക്കും.

English summary

Tongue shape says about your personality

Did you check what your tongue speaks about your personality, take a look
X
Desktop Bottom Promotion