Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
നിങ്ങളുടെ ഇന്നത്തെ ഫലം നേട്ടമോ കോട്ടമോ?
നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് മുന്‍കൂട്ടി അറിയാന്‍ ആഗ്രഹമില്ലേ? ഇത്തരത്തില്‍ നമ്മുടെ ദിവസത്തെ മുഴുവന്‍ ഫലവും മുന്‍കൂട്ടി അറിയാന്‍ തോന്നുന്നവര്‍ രാശിഫലം വായിക്കൂ. അത് നിങ്ങളില്‍ എങ്ങനെയെല്ലാം ഇന്നത്തെ ദിവസത്തെക്കുറിച്ച് വ്യക്തമാക്കുന്നു എന്ന് നോക്കാം. ഓരോ ദിവസത്തേയും ഫലം വ്യത്യസ്ത തരത്തിലായിരിക്കും. ഓരോ ദിവസവും നിങ്ങള്‍ക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം,
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിങ്ങള്‍ക്ക് എന്താണെന്ന് നോക്കാം. അതിനായി സൂര്യ രാശികള്‍ ഓരോന്നും ഏതൊക്കെ ദിശയില്‍ സഞ്ചരിക്കുമെന്നും ഏതൊക്കെ അവസ്ഥകള്‍ അതിന്റെ ഫലമായി നിങ്ങള്‍ക്കുണ്ടാവും എന്നും നോക്കാം. ഓരോ ദിവസത്തേയും ഫലം അനുസരിച്ച് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ആശയക്കുഴപ്പത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ പോവുന്നു. ഇത്തരം അവസ്ഥകളില്‍ ഏത് കാര്യവും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്ത് തീര്‍ക്കാന്‍. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്ന്. എന്നാല്‍ പുറത്ത് പോവുമ്പോള്‍ അപകടം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക. അല്ലെങ്കില്‍ അത് അപകടം ക്ഷണിച്ച് വരുത്താവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതുവേ നല്ലതായിരിക്കും. മുടങ്ങിക്കിടക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും കഴിയുന്നു. വീട്ടില്‍ അനൂകൂലമായ കാലാവസ്ഥയായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുമെങ്കിലും അതിനെയെല്ലാം പരിഹരിക്കാവുന്നതിന് വളരെ നല്ല ദിവസമായിരിക്കും ഇന്ന്. വിവാഹകാര്യത്തില്‍ പലപ്പോഴും പോസിറ്റീവ് ആയ തീരുമാനം എടുക്കുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ഭഗവത്ഗീതയില്‍ പറയുന്നത് പോലെ സംഭവിക്കാന്‍ പോവുന്നതെല്ലാം നല്ലതിനെന്ന് വിചാരിക്കുക. ആരോഗ്യപരമായ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. പൊതുവേ സന്തേഷമുള്ള ദിവസമായിരിക്കും ഇന്നത്തേത്. എന്നാല്‍ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ അത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുകയില്ല.

കര്‍ക്കിടകം രാശി
പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ പ്രശ്നമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നു. സൗഹൃദങ്ങള്‍ക്കായി ദിവസം ചിലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. അല്ലെങ്കില്‍ പല സൗഹൃദങ്ങളും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷമായിരിക്കും. ഒരു കാരണവശാലും നിങ്ങള്‍ക്ക് മോശം പേര് കേള്‍ക്കേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഒരു ആശ്വാസം കാണുന്ന ദിവസമായിരിക്കും ഇന്നത്തേത്.

ചിങ്ങം രാശി
കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. ഏത് കാര്യത്തിനും വ്യക്തമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ഇന്നത്തെ ദിവസം നിങ്ങളെ സഹായിക്കുന്നു. വ്യക്തമായ തീരുമാനങ്ങള്‍ ഏത് കാര്യത്തിനും എടുക്കാന്‍ സാധിക്കും.

കന്നി രാശി
നിങ്ങളെ പലപ്പോഴും നിസ്സാര കാര്യങ്ങള്‍ വളരെയധികം അലട്ടുന്നു. പല മോശം വാര്‍ത്തകളും ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിസംബന്ധമായി നല്ല ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ അത് ജീവിതത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കണം.

തുലാം രാശി
സാമ്പത്തികപരമായ കാര്യങ്ങള്‍ക്ക് വളരെ അനുയോജ്യമായ ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും സാമാന്യ ബുദ്ധി അനുസരിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. ജീവിതത്തില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളുടേയും തീരുമാനം എടുക്കുന്നതിന് ഇന്നത്തെ ദിവസം നിങ്ങളെ സഹായിക്കുന്നു.

വൃശ്ചികം രാശി
ഉദ്യോഗത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ സ്ഥാനമാറ്റത്തിന് വഴിയൊരുക്കുന്നു. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുടുംബ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികപരമായി അത്ര പ്രശ്നം ഉണ്ടാവാത്ത ദിവസമായിരിക്കും ഇന്ന്.

ധനു രാശി
അവസരങ്ങള്‍ പലതും നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ വന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടും. സാമ്പത്തികപരമായി പൊതുവേ നല്ല ദിവസമായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് അല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം.

മകരം രാശി
ഉദ്യോഗത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് തുടക്കം കുറിക്കാന്‍ ഇന്നത്തെ ദിവസം സാധിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
സാമ്പത്തികപരമായി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ക്ക് അല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രതിസന്ധികള്‍ നിരവധിയാണ്.

മീനം രാശി
മീനം രാശിക്കാരില്‍ അല്പം നേട്ടമുണ്ടാക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. കാര്യങ്ങള്‍ക്ക് തടസ്സമൊന്നും ഉണ്ടാവാതെ മുന്നോട്ട് പോവുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം.



Click it and Unblock the Notifications
