Latest Updates
-
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും
പൗര്‍ണമി ദിവസം ചെയ്യൂ, പണക്കാരനാകാം.
പണമുണ്ടാക്കാന്‍ വഴികള്‍ പലതും തേടുന്നവരാണ് എല്ലാവരും. നല്ലതും ചീത്തയുമെല്ലാം. ചിലര്‍ വിജയിക്കും, ചിലര്‍ പരാജയപ്പെടും. ജ്യോതിഷരീതിയിലും പണമുണ്ടാക്കാന്‍ വഴികള്‍ തേടുന്ന പലരുമുണ്ട്. ഇതിനായി വിശ്വാസങ്ങളും പൂജകളുമെല്ലാം മുന്‍നിര്‍ത്തി പ്രവൃത്തിയ്ക്കുന്നവരുമുണ്ട്.
ഇത്തരം രീതികളില്‍ ഒന്നാണ് വേദിക് ആസ്ട്രോളജിയെന്ന വിഭാഗം. വേദിക് ആസ്ട്രോളജിയില്‍ പറയുന്ന ലാല്‍ കിതാബ് എന്നൊരു ശാഖയുണ്ട്. പേരു സൂചിപ്പിയ്ക്കുന്ന പോലെ ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ വിവരങ്ങള്‍ നല്കുന്ന ഒരു ശാഖയാണിത്. ജ്യോതിഷവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ എറെ പ്രചാരം നേടിയ ശാസ്ത്രശാഖയാണ് ഇത്.
ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് ധനം നേടാനും സാമ്പത്തികപ്രയാസങ്ങള്‍ അകറ്റാനും സഹായിക്കുമെന്നാണ് പറയുന്നത്.
വേദിക് ആസ്ട്രോളജിയിലെ ഈ ലാല്‍ കിതാബ് പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക രീതികളെക്കുറിച്ചറിയൂ, ഇവ പരീക്ഷിച്ചു നോക്കൂ,

ആലിനു താഴെ
ആലിനു താഴെ ഏതെങ്കിലും ചെടിയോ സസ്യമോ മുളച്ചു വളരുന്നുവെങ്കില്‍ ഈ ചെടി പിഴുതെടുത്ത് വീട്ടില്‍ കൊണ്ടു നട്ടു വളര്‍ത്തുക. ഇത് പണമുണ്ടാകാന്‍ സഹായിക്കും.

ഏകാദാശി
എല്ലാ ഏകാദാശി ദിവസങ്ങളിലും 9 തിരികളിട്ടു ലക്ഷ്മീദേവിയുടെ മുന്നില്‍ വിളക്കു കൊളുത്തുന്നത് നല്ലതാണ്.

ചെമ്പു നാണയം
ഒരു ചെമ്പു നാണയം ചുവന്ന തുണിയില്‍ പൊതിഞ്ഞ് വീടിന്റെ മുന്‍വാതിലിനു സമീപം കെട്ടിത്തൂക്കിയിടാം. ഇതും പണമുണ്ടാകാന്‍ നല്ലതാണ്.

വ്യാഴാഴ്ച
വ്യാഴാഴ്ച ദിവസം പാലും വെള്ളവും ചേര്‍ത്ത് തുളസിയ്ക്കൊഴിയ്ക്കുന്നത് പണമുണ്ടാക്കാനുള്ള വഴിയാണ്.

വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍
വീട്ടിലേയ്ക്കു പുറത്തു നിന്നും വരുമ്പോള്‍ ഒഴിഞ്ഞ കയ്യോടെ കടക്കരുത്. എന്തെങ്കിലും,അതായത് പൂവോ പഴമോ എന്തെങ്കിലും കയ്യിലുണ്ടാകണം.

രാവിലെ
രാവിലെ എഴുന്നേറ്റയുടന്‍ കൈകള്‍ രണ്ടും മലര്ത്തിപ്പിടിച്ചുകൂട്ടിപ്പിടിച്ച് കൈക്കുള്ളിലേയ്ക്കു നോക്കുക. പിന്നീട് ഈ കൈകള്‍ മുഖത്തു തൊടുക. കയ്യിന്റെ വിരലുകള്‍ ലക്ഷ്മീദേവിയേയും നടുഭാഗം സരസ്വതീദേവിയേയും താഴ്ഭാഗം വിഷ്ണുഭഗവാനേയും സൂചിപ്പിയ്ക്കുന്നു.

7 തരം ധാന്യങ്ങള്‍
രാവിലെ 7 തരം ധാന്യങ്ങള്‍ പക്ഷികള്‍ക്കു നല്‍കുക. ഇത് പണമുണ്ടാകാന്‍ നല്ലതാണ്.

പാലുംവെള്ളവും
പാലുംവെള്ളവും ചേര്‍ത്ത് ആല്‍മരത്തിന്റെ വേരിലൊഴിയ്ക്കുന്നത് പണമുണ്ടാകാന്‍ നല്ലതാണ്.



Click it and Unblock the Notifications
