Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
പണം വരാന്‍ ലക്കി ബാംബൂ വഴികള്‍
ചൈനീസ് ശാസ്ത്രസാഖയായ ഫെംഗ്ഷുയി പൊതുവേ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ശാസ്ത്രശാഖയാണ്. ഇതു പ്രകാരമുള്ള പലതും നാം നമ്മുടെ ജീവിതത്തില്‍ സ്വീകരിച്ചിട്ടുമുണ്ട്.
ഭാഗ്യവും പണവും വരാനുള്ള പല വഴികളും ഇത്തരം ഫെംഗ്ഷുയി പ്രകാരം പറയുന്നുണ്ട. ഇതുപോലെ നെഗറ്റീവ് ഊര്‍ജം അകറ്റാനും പൊസറ്റിവ് ഊര്‍ജം കൊണ്ടുവരാനുമെല്ലാം.
ധനലാഭത്തിനായി ഫെംഗഷുയി പറയുന്ന പല വിദ്യകളുമുണ്ട്. ഇതില്‍ പ്രധാപ്പെട്ട ഒന്നാണ് മണിപ്ലാന്റും ലക്കി ബംബൂവും. മണിപ്ലാന്റ് പൊതുവെ എല്ലാവര്ക്കും പരിചയമുള്ള ഒന്നാണ്.

ഇതുപോലെ ധനസമ്പാദനത്തില്‍ ഫെംഗ്ഷുയി പറയുന്ന ഒരു പ്രത്യേക വഴിയാണ് ലക്കി ബാംബൂ വിട്ടിനുള്ളില്‍ നാം വളര്‍ത്തുന്ന ചെറിയ മുളക്കൂട്ടങ്ങളാണിവ. ഇവ പല കൂട്ടങ്ങളായി ലഭിയ്ക്കും. ഒരു തണ്ടു മുതല്‍ അനേകം തണ്ടുവരെയുള്ളവ. ഇവയുടെ തണ്ടു പ്രകാരം വേണം, ഇവ ഉപയോഗിയ്ക്കാന്‍. കാരണം ഓരോ തണ്ടും ചില പ്രത്യേ കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നവയാണ്.

ലക്കി ബാംബൂ
ലക്കി ബാംബൂ 100 ശതമാനവും പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടതാണ്. മുള മരത്തേയും ഇതിനു ചുറ്റും ചുവന്ന റിബണ്‍ കെട്ടുന്നത് തീയേയും സൂചിപ്പിയ്ക്കുന്നു. ഇതു കൊണ്ടുതന്നെ ഇത് സുരക്ഷയും ബാലന്‍സും നില നിര്‍ത്താന്‍ സഹായകമാണ.് അതായത് പ്രകൃതിശക്തികളെ പ്രതിനിധാനം ചെയ്യുന്നു.

അഗ്നി
ലക്കി ബാംബൂ വെച്ചിട്ടുള്ള പാത്രത്തിലെ പാറ, ചരൽ മുതലായവ ഭൂമിയെ പ്രതിനിധീകരിയ്ക്കുന്നു. ഈ സസ്യത്തെയോ അത് വെച്ചിരിക്കുന്ന പാത്രത്തെയോ ചുറ്റി എപ്പോഴും ഒരു ചുവന്ന നാട കെട്ടിയിരിക്കും. ഇത് അഗ്നിയെയാണ് സൂചിപ്പിയ്ക്കുന്നത്.

നാണയവും
സാധാരണ ഇതില്‍ ചുവപ്പു നാടയ്ക്കൊപ്പം ഒരു നാണയവും കെട്ടാറുണ്ട്. അല്ലെങ്കിൽ പാത്രത്തിൽത്തന്നെ ഒരു ലോഹനാണയമുണ്ടായിരിക്കുകയോ ചെയ്യും. ഇത് ലോഹാംശത്തെയാണ് സൂചിപ്പിക്കുന്നത്. പഞ്ചഭൂതങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇവയ്ക്ക് പോസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ കഴിയും.

കിഴക്ക് - തെക്ക് ഭാഗമാണ്
കിഴക്ക് - തെക്ക് ഭാഗമാണ് പണത്തിന്റെയും ധനത്തിന്റെയും മേഖലയായി കണക്കാക്കുന്നത്. തെക്കുകിഴക്കു ദിശയില്‍ ലക്കി ബാംബൂ വയ്ക്കുന്നത് പണത്തിനും സമ്പദ്ലബ്ധിയ്ക്കും ഏറെ നല്ലതാണ്. ഇത് വീട്ടിലേയ്ക്കു സമ്പത്തും ലാഭവുമെല്ലാംെ കൊണ്ടുവരും.അതിനാൽ ലക്കി ബാംബൂ ആ ഭാഗത്തായി വെച്ചാൽ അത് നിങ്ങളുടെ വീട്ടില്‍ ധനലാഭമുണ്ടാക്കുമെന്നാണ് സുചന നല്‍കുന്നത്.

കിഴക്കു ദിക്കിലായി വച്ചാല്‍
ലക്കി ബാംബൂ കിഴക്കു ദിക്കിലായി വച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കുടുംബത്തിനു ലഭിയ്ക്കും.

ബാംബൂവില്‍
ബാംബൂവില്‍ ഒരു തണ്ടു മുതല്‍ അനേകം തണ്ടുകള്‍ വരെയുണ്ടാകും. ഇത് പല സൂചനകളും നല്കുന്നവയുമാണ്. ഒരൊറ്റ തണ്ടുള്ള ബാംബൂഅതിന് വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് ചെയ്യുന്നവർക്ക് സമ്മാനമായി നല്കുവാൻ അത്യുത്തമമാണിത്. വീട്ടിലും അഭിവൃദ്ധിയുണ്ടാകും.

രണ്ടു തണ്ടു ബാംബൂ
രണ്ടു തണ്ടു ബാംബൂ വയ്ക്കുന്നത് ദാമ്പത്യ, പ്രണയ ബന്ധങ്ങള്‍ക്കു നല്ലതാണ്. 2 എന്ന എണ്ണം രണ്ടു പങ്കാളികളെ സൂചിപ്പിയ്ക്കുന്നു. പ്രണയികള്‍ക്കും ദമ്പതികള്‍ക്കുമെല്ലാം സമ്മാനം നല്കാവുന്ന ഉത്തമമായ ഒന്നാണിത്.

3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍
3 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് സന്തോഷവും ആയുസും പണവും സൂചിപ്പിയ്ക്കുന്നു.

നാലു തണ്ടുള്ള ബാംബൂ
നാലു തണ്ടുള്ള ബാംബൂ വിദ്യാഭ്യാസപരമായ ഉയര്‍ച്ച നല്‍കുമെങ്കിലും പൊതുവെ അത്ര നല്ലതല്ല. ഇത് മരണം വരെ സൂചിപ്പിയ്ക്കുന്നു. നാലു തണ്ടുള്ളത് ഒഴിവാക്കുക.

6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍
6 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് ഭാഗ്യവും അഭിവൃദ്ധിയും നല്കാന് ഏറെ നല്ലതാണ്.

7 തണ്ടു ബാംബൂവെങ്കില്‍
7 തണ്ടു ബാംബൂവെങ്കില്‍ ഇത് നിങ്ങള്‍ക്കും കുടുംബത്തിനും ആരോഗ്യപരമായ ഉയര്‍ച്ചകള്‍ നല്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക ഇത് വീട്ടില്‍ വയ്ക്കാം. ഗുണമുണ്ടാകും.

8 തണ്ടാണ് ബാംപൂവെങ്കില്‍
8 തണ്ടാണ് ബാംപൂവെങ്കില്‍ അഭിവൃദ്ധിയും ഉയര്‍ച്ചയും സൂചിപ്പിയ്ക്കുന്നു.
ഗർഭധാരണസാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു. നല്ല ഭാഗ്യവും അനുഗ്രഹവും ഇത് സ്വീകരിക്കുന്നവർക്ക് ലഭ്യമാകുന്നു. ജീവിതത്തിൽ വളരെ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കുന്നവർക്കുള്ളതാണിത്. ഇത് സമ്മാനമായി നല്കുമ്പോൾ, സ്വീകരിക്കുന്ന ആൾക്ക് അയാൾ ആഗ്രഹിക്കുന്ന വിധത്തിൽ എല്ലാം ലഭിക്കട്ടെ എന്നതാണ് അര്‍ത്ഥമാക്കുന്നത്.

10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍
10 തണ്ടാണ് ലക്കി ബാംബൂവെങ്കില്‍ ഇത് പരിപൂര്‍ണത ഉറപ്പു നല്കുന്നു. ചെയ്യുന്ന കാര്യങ്ങൡ പെര്ഫെക്ഷന് എന്നു പറയാം.

11 തണ്ടുകളുള്ള ബാംബൂച്ചെടി
11 തണ്ടുകളുള്ള ബാംബൂച്ചെടി എറെ ശക്തിയുള്ളതാണ്. ധനത്തിനും ആരോഗ്യത്തിനും അഭിവൃദ്ധിയ്ക്കുമെല്ലാം ഉത്തമമാണ് ഇത്.



Click it and Unblock the Notifications
