For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യം നീക്കാനും ധനം വര്‍ദ്ധിയ്ക്കാനും ഈ വഴി

ദാരിദ്ര്യം നീക്കാനും ധനം വര്‍ദ്ധിയ്ക്കാനും ഈ വഴി

|

നാമെല്ലാവരും ആഗ്രഹിയ്ക്കുന്നത് വീട്ടില്‍ ധനം വര്‍ദ്ധിയ്ക്കണം, ഐശ്വര്യമുണ്ടാകണം, ദാരിദ്ര്യമുണ്ടാകരുത് എന്നൊക്കെയായിരിയ്ക്കും. ഇതിനുവ വേണ്ടി വിശ്വാസങ്ങളേയും പൂജകളേയും മുറുകെപ്പിടിയ്ക്കുന്നവര്‍ കുറവല്ല.

എന്നാല്‍ പലര്‍ക്കും ഇത്തരം ഉദ്ദേശ്യം നേടാനുള്ള വഴികളില്‍ പല തടസങ്ങളും വന്നു ചേരാറുണ്ട്. വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതെ പോകാറുമുണ്ട്.

വീട്ടില്‍ ധനം വര്‍ദ്ധിയ്ക്കാന്‍, ദാരിദ്ര്യം ഇല്ലാതാകാന്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

കിഴി കെട്ടി വസ്തുക്കള്‍

കിഴി കെട്ടി വസ്തുക്കള്‍

കിഴി കെട്ടി വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഭഗവാന് സമര്‍പ്പിയ്ക്കുന്നതുമെല്ലാം സമ്പത്തു വര്‍ദ്ധിയ്ക്കാനും ഐശ്വര്യമുണ്ടാകാനുമെല്ലാം നല്ലതാണ്. ഉപ്പു കിഴി കെട്ടി വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി നീക്കാന്‍ നല്ലതാണ്. മഞ്ഞള്‍ കിഴി കെട്ടി വീട്ടില്‍ വൃത്തിയുള്ള സ്ഥലത്തു സൂക്ഷിയ്ക്കുന്നത് സാമ്പത്തിക ഉന്നതിയ്ക്കും പൊസറ്റീവ് ഊര്‍ജത്തിനും നല്ലതാണ്. ഇതുപോലെ ദിവസവും ഓരോ നാണയം നീക്കി വച്ച് ക്ഷേത്ര ദര്‍ശനത്തിനു പോകുമ്പോള്‍ കിഴി കെട്ടി ഭഗവാന് സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതാണ്.

 നിലവിളക്കു കൊളുത്തുന്നത്

നിലവിളക്കു കൊളുത്തുന്നത്

വീട്ടില്‍ രാവിലെയും വൈകീട്ടും നിലവിളക്കു കൊളുത്തുന്നത് ഏറെ നല്ലതാണ്. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയും. ധനലാഭവും ഐശ്വര്യവും വന്നു ചേരും. നിലവിളക്കു കൊളുത്തുമ്പോള്‍ ശുദ്ധി അത്യാവശ്യം. ഇരട്ടത്തിരിയിട്ടു കത്തിയ്ക്കുക. മണ്‍ചിരാതില്‍ വിളക്കു വയ്ക്കുന്നതും ഏറെ ന്ല്ലതാണ്. നെയ് വിളക്ക് പടിവാതിലില്‍ വയ്ക്കുന്നത് പണം ആകര്‍ഷിയ്ക്കാന്‍ നല്ലതാണെന്നു വാസ്തു പറയുന്നു.

ശ്രീചക്രം

ശ്രീചക്രം

വീട്ടില്‍ ശ്രീചക്രം വയ്ക്കുന്നതും വീട്ടിലേയ്ക്കു കടക്കുന്ന പടിവാതിലില്‍ ലക്ഷ്മീദേവിയുടെ കാല്‍പാദം എന്ന സങ്കല്‍പ്പത്തില്‍ രണ്ടു പാദങ്ങള്‍ പതിയ്ക്കുന്നതും നല്ലതാണ്. ഇത്തരം ചെറിയ പാദങ്ങള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതുപോലെ സ്വാസ്തിക് ചിഹ്നവും വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന, ദോഷങ്ങള്‍ നീക്കുന്ന ഒന്നാണ്.

തേങ്ങ

തേങ്ങ

തേങ്ങ പൊതുവേ ഹൈന്ദവ പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ദാരിദ്ര്യം നീങ്ങാന്‍ തേങ്ങ ഉപയോഗിച്ചു ലക്ഷ്മീപൂജ നടത്തുക. പിന്നീട് ഇത് ലോക്കറിലോ ബിസിനസ് സ്ഥാപനങ്ങളിലോ വയ്ക്കാം. ഗുണമുണ്ടാകും. മുക്കണ്ണുള്ള തേങ്ങ ലക്ഷ്മീദേവിയെ സൂചിപ്പിയ്ക്കുന്നു. ഇതിനു മുന്നില്‍ നിന്നും ലക്ഷ്മീദേവിയെ പ്രാര്‍ത്ഥിയ്ക്കാം.

വീട്ടില്‍ ശനി യന്ത്രം

വീട്ടില്‍ ശനി യന്ത്രം

വീട്ടില്‍ ശനി യന്ത്രം വയ്ക്കുന്നത് ധനാകര്‍ഷണത്തിന് നല്ലതാണ്. ഇതുപോലെ സ്ഫടികത്തിന്റെ ശിവവിഗ്രഹവും നല്ലതാണ്. നടരാജ വിഗ്രഹം പൊതുവെ വീട്ടില്‍ പാടില്ലെന്നു പറയും. കാരണം ഇത് ഉഗ്രമൂര്‍ത്തിയായ ഭഗവാന്റെ ഭാവമാണ്. പണ്ടു കാലങ്ങളില്‍ ഉണ്ടായിരുന്നതുപോലെ വീടിന്റെ ഉമ്മറത്ത് വെള്ളം വയ്ക്കുന്നത് നല്ലതാണ്. കിണ്ടിയിലോ മറ്റോ ഇതു വയ്ക്കാം.

പഴ്‌സില്‍

പഴ്‌സില്‍

പഴ്‌സില്‍ ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കുന്നത് പണം വരാന്‍ നല്ലതാണ്. ഇതുപോലെ അല്‍പം ധാന്യ മണികള്‍ ഇടുന്നതും പണമുണ്ടാകാന്‍ നല്ലതാണ്. ആലില പേഴ്‌സില്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

അക്വേറിയം

അക്വേറിയം

വീട്ടില്‍ തെക്കുകിഴക്കായി മണി പ്ലാന്റ് വയ്ക്കാം. ഇത് വീടിനുള്ളില്‍ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുപോലെ ലക്കി ബാംബൂ, അക്വേറിയം, ഒഴുകുന്ന ജലസ്രോതസ് എന്നിവയെല്ലാം വീട്ടില്‍ വയ്ക്കാവുന്നവയാണ്. ഇത് ഐശ്വര്യവും ധനവും കൊണ്ടുവരും.

പണം

പണം

പണം സൂക്ഷിച്ചിരിയ്ക്കുന്നതെവിടെയോ അവിടെ ഒരു കണ്ണാടി വയ്ക്കുന്നത് പണം ഇരട്ടിയാകാന്‍ സഹായിക്കും.അതായത് പണം വച്ചിരിയ്ക്കുന്ന സ്ഥലം കണ്ണാടിയില്‍ കാണാന്‍ സാധിയ്ക്കണം. ഇങ്ങനെ നോക്കുമ്പോള്‍ ലോക്കറിന് എതിര്‍ വശത്തായി വേണം, കണ്ണാടി വയ്ക്കാന്‍. പണം സൂക്ഷിയ്ക്കുന്ന വിധത്തിലെ ലോക്കന്‍ തെക്കുമൂലയില്‍ വയ്ക്കാം. ഇത് വടക്കോട്ടു തുറക്കുന്ന വിധത്തിലായിരിയ്ക്കണം. തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്കു മൂലകളില്‍ ഇതു സ്ഥാപിക്കരുത്.

വീടിനുള്ളില്‍

വീടിനുള്ളില്‍

വീടിനുള്ളില്‍ ഇടുങ്ങിയ സ്ഥലമെങ്കില്‍, പ്രത്യേകിച്ചു നടക്കുന്ന വഴിയില്‍, ഇവിടെ ഒരു കണ്ണാടി തൂക്കിയിടുക. ചുവരില്‍ കണ്ണാടി തൂക്കിടിയിട്ടാല്‍ മതിയാകും. ഇതുപോലെ പുറത്തിങ്ങുന്ന പ്രധാന വാതിലിനു സമീപത്തായി കണ്ണാടി വയ്ക്കുക. പുറത്തിറങ്ങുന്നതിനു മുന്‍പു കണ്ണാടിയില്‍ നോക്കുന്നതു നല്ലതാണ്.

English summary

Tips To Attain Financial Gain And Remove Obstacles

Tips To Attain Financial Gain And Remove Obstacles, Read more to know about,
Story first published: Monday, June 18, 2018, 14:07 [IST]
X
Desktop Bottom Promotion