Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
തള്ളവിരല്‍ നോക്കിയാലറിയാം നിങ്ങളുടെ വിധി
എല്ലാവരുടേയും വിരലിന്റെ നീളം ഒരു പോലെയായിരിക്കില്ല. വിരലിന്റെ നീളം മാത്രമല്ല വിരലിലെ രേഖകളും നഖവും എല്ലാം വ്യത്യസ്തം തന്നെയായിരിക്കും. എന്നാല്‍ തള്ളവിരല്‍ നോക്കി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. തള്ളവിരലിലെ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. തള്ളവിരല്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ തള്ളവിരലിനെ ഒന്നു ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.
തലച്ചോറിലെ സെറിബ്രല്‍ കോര്‍ട്ടെക്‌സ് നിയന്ത്രിക്കുന്നതില്‍ പല വിധത്തിലുള്ള പങ്ക് തള്ളവിരല്‍ വഹിക്കുന്നുണ്ട്. തള്ളവിരലിന് ജീവിതത്തില്‍ വളരെ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ ധൈര്യത്തിന്റേയും സ്വാധീനത്തിനേയും എല്ലാം നമുക്ക് തള്ളവിരല്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തൊക്കെയാണ് തള്ളവിരല്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം. നമ്മുടെ വിധിയെപ്പോലും മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നു തള്ളവിരല്‍ നോക്കി. എങ്ങനെയെന്ന് നോക്കാം.

മൂന്ന് ഭാഗങ്ങള്‍
വിരലിന് മൂന്ന് ഭാഗങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തെ ഭാഗം നിങ്ങളില്‍ നിങ്ങളെടുക്കുന്ന തീരുമാനത്തെ സ്വാധീനിക്കുന്നു. രണ്ടാമത്തെ ഭാഗം നിങ്ങളുടെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ഭാഗം നിങ്ങളുടെ ബന്ധത്തെ സൂചിപ്പിക്കുന്നു. ഇതെല്ലാം അനുസരിച്ച് തള്ളവിരല്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

വിരലിന്റെ ആദ്യത്തെ ഭാഗം
നിങ്ങളുടെ തള്ളവിരലിന്റെ ആദ്യത്തെ ഭാഗം നോക്കിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. നിങ്ങളുടെ വ്യക്തിത്വത്തേയും മറ്റു പല കാര്യങ്ങളും മനസ്സിലാക്കുന്നതിന് സഹായിക്കുന്നു
വിരലിന്റെ ആദ്യഭാഗം അല്‍പം വികസിച്ചത് ആണെങ്കില്‍ നിങ്ങള്‍ സ്വയം പ്രചോദനം ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായിരിക്കും. മാത്രമല്ല ജീവിതത്തില്‍ ഏത് പ്രതിസന്ധിയേയും നിങ്ങള്‍ സ്വയം പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് കഴിയുന്നു. പക്ഷേ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നിങ്ങളുടെ നേട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് നിങ്ങളുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നതിന് കാരണമാകുന്നു.

വിരലിന്റെ ആദ്യത്തെ ഭാഗം
എന്നാല്‍ നിങ്ങളുടെ വിരലിന്റെ ആദ്യഭാഗം ചെറുതാണെങ്കില്‍ നിങ്ങള്‍ വളരെ വീക്കായിരിക്കും. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ എല്ലാവരും സ്വന്തം കാര്യത്തില്‍ അല്‍പം വീക്കാണെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ വളരെയധികം ആക്ടീവ് ആയിട്ട് ഇടപെടുന്നവരായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ പല വിധത്തിലുള്ള അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

വിരലിന്റെ ആദ്യത്തെ ഭാഗം
വിരലിന്റെ ആദ്യഭാഗം മറ്റ് ഭാഗങ്ങളുടെ അതേ വലിപ്പം തന്നെയാണെങ്കില്‍ നിങ്ങള്‍ വളരെയധികം വിശാലമനസ്‌കരായിരിക്കും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. അല്ലെങ്കില്‍ അത് ഏത് വിധത്തിലും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്കും പലപ്പോഴും വലിയ വില കൊടുക്കേണ്ട അവസ്ഥ വരും. മാത്രമല്ല ജീവിതത്തിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടി വരും.

വിരലിന്റെ രണ്ടാം ഭാഗം
വിരലിന്റെ രണ്ടാംഭാഗത്തിലും ഉണ്ട് പ്രത്യേകത. വിരലിന്റെ രണ്ടാം ഭാഗത്ത് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ വളരെ ഇന്റലിജന്റ് ആയിരിക്കും. മാത്രമല്ല ഏത് കാര്യത്തിനും വളരെയധികം മുന്നിട്ടിറങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ഓരോ കാര്യങ്ങളും ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നു ഇത്. മാത്രമല്ല ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുമെങ്കിലും അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും അല്‍പം ഉണ്ടായിരിക്കും.

വിരലിന്റെ രണ്ടാം ഭാഗം
വിരലിന്റെ രണ്ടാം ഭാഗം അല്‍പം ചെറുതാണെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ബുദ്ധിമുട്ടുകളെക്കാള്‍ പലപ്പോഴും അല്‍പം നേട്ടങ്ങളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. കാരണം ഇവര്‍ നല്ല നേതാക്കളായിരിക്കും. പക്ഷേ മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ ഇവര്‍ക്ക് കഴിയില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുമെങ്കിലും ദീര്‍ഘവീക്ഷണം ഇല്ലാത്തതിനാല്‍ അത് പലപ്പോഴും നിങ്ങളെ അബദ്ധത്തില്‍ കൊണ്ട് ചെന്ന് ചാടിക്കുന്നു. അതുകൊണ്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

വിരലിന്റെ രണ്ടാം ഭാഗം
വിരലിന്റെ രണ്ടാംഭാഗം മറ്റ് ഭാഗങ്ങളുടേത് സമാനമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇത് പലപ്പോഴും നിങ്ങളിലെ ലോലമനസ്സിനെയാണ് കാണിക്കുന്നത്. ഏത് കാര്യത്തിനും മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. ഇത് ഇവരെ പലപ്പോഴും അല്‍പം ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

വിരലിന്റെ മൂന്നാം ഭാഗം
നിങ്ങളുടെ തള്ളവിരലിന്റെ മൂന്നാം ഭാഗവും ശ്രദ്ധിക്കേണ്ടതാണ്. വ്യാഴത്തിന്റെ കേന്ദ്രമണ്ഡലമാണ് ഈ സ്ഥലം എന്ന കാര്യം നിങ്ങളോര്‍ക്കണം. തള്ളവിരലിന്റെ മൂന്നാം ഭാഗം വലുതാണെങ്കില്‍ പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തള്ളവിരലില്‍ ഈ മാറ്റമുള്ളവര്‍ അല്‍പം ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ഓരോ കാര്യങ്ങളും ശ്രദ്ധിക്കണം.

വിരലിന്റെ മൂന്നാം ഭാഗം
വിരലിന്റെ മൂന്നാം ഭാഗം ചെറുതെങ്കില്‍ സുഹൃത്തുക്കളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുതിയ സുഹൃത്തുക്കള്‍ ധാരാളം നിങ്ങള്‍ക്ക് ഉണ്ടാവുമെങ്കിലും അതില്‍ ഏതൊക്കെയാണ് ആത്മാര്‍ത്ഥതയുള്ളവര്‍ എന്ന് തിരിച്ചറിയുന്നതില്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. പല കാര്യങ്ങള്‍ക്കും ഡിപ്രഷന്‍ ഉണ്ടാവും എന്ന കാര്യവും നിങ്ങള്‍ അറിയേണ്ടതാണ്. അല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഡിപ്രഷനിലേക്ക് പോവാതെ ഇരിക്കാന്‍ നിങ്ങള്‍ തന്നെ ശീലിക്കണം.

വിരലിന്റെ മൂന്നാം ഭാഗം
വിരലിന്റെ മൂന്നാം ഭാഗം സാധാരണ വിരലുകളുടെ നീളം തന്നെയാണെങ്കിലും ഇത്തരക്കാര്‍ക്ക് അല്‍പം തലക്കനം കൂടുതലായിരിക്കും. പലപ്പോഴും നേതാവാകുന്നതിനുള്ള സാധ്യത ഇവരില്‍ വളരെയധികം കാണപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്‍പം ശ്രദ്ധ മതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്.



Click it and Unblock the Notifications











