For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിലെ ഏതു നിറം വേണം, രഹസ്യമുണ്ട്

|

നമ്മെക്കുറിച്ചു മറ്റുള്ളവര്‍ക്കു മാത്രമല്ല, നമുക്കു തന്നെ പലപ്പോഴും അറിയാത്ത പല കാര്യങ്ങളുമുണ്ടാകാം. ചില പ്രത്യേക സന്ദര്‍ഭങ്ങളിലാണ് ഇത് പിടി കിട്ടുകയും ചെയ്യുക. പലപ്പോഴും നമ്മുടെ മനസു തിരിച്ചറിയാന്‍ തന്നെ കഴിയാത്ത സന്ദര്‍ഭങ്ങളുമുണ്ടാകും.

ഇതുപോലെ ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ പല വഴികളും പിന്‍തുടരുന്നവരുണ്ട്. ചിലര്‍ക്കിത് ഹസ്തരേഖാശാസ്ത്രമാകും, മറ്റു ചിലര്‍ക്ക് സംഖ്യാശാസ്ത്രമാകും, ജനിച്ച തീയതി നോക്കി തീരുമാനിയ്ക്കുന്നത്, മറ്റു ചിലര്‍ ചില പേഴ്‌സണാലിറ്റി ടെസ്റ്റുകളേയും ആശ്രയിക്കുന്നവരുമുണ്ട്.

നമുക്കു നമ്മെക്കുറിച്ചു തന്നെ അറിയാന്‍ സഹായിക്കുന്ന ഒരു വഴിയാണ് താഴെപ്പറയുന്നത്. താഴെ കൊടുത്തിരിയ്ക്കുന്ന നിറങ്ങളില്‍ നിന്നും ഏതെങ്കിലും ഒരു നിറം തെരഞ്ഞെടുക്കുക. ഈ നിറം നിങ്ങളെക്കുറിച്ചു പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

മാര്‍ക് ലസ്ചര്‍ എന്ന സൈക്കോളജിസ്റ്റാണ് ഇത്തരം നിറങ്ങള്‍ നിങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്ന ഈ പരീക്ഷിണം കണ്ടെത്തിയത്. 1950ല്‍ നടത്തിയ ഈ ടെസ്റ്റില്‍ ഒരു നിറം നിങ്ങളുടെ ചിന്തകളേയും മൂഡിനേയുമെല്ലാം ഏതു വിധത്തില്‍ സ്വാധീനിയ്ക്കുന്നുവെന്നും ഇത് എപ്രകാരമാണ് നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിയ്ക്കുന്നതെന്നും കണ്ടെത്തിയത്. ഇതെക്കുറിച്ചറിയൂ,

വെള്ള, പിങ്ക്, നീല

വെള്ള, പിങ്ക്, നീല

വെള്ള, പിങ്ക്, നീല എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ഇതിലുള്ളത്. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, നിങ്ങള്‍ക്കു തോന്നുന്ന ഒരു നിറം തെരഞ്ഞെടുക്കുക. ഇതു നിങ്ങളെക്കുറിച്ചു പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.

വെള്ള

വെള്ള

ആദ്യത്തെ നിറം, അതായത് വെള്ളയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ന്യൂട്രല്‍ നിറങ്ങളോട് ആകര്‍ഷണമുള്ളയാളെന്ന് അര്‍ത്ഥം. ഈ നിറത്തോട് താല്‍പര്യമുള്ളവരെങ്കില്‍ പൊതുവേ ഉദാസീനതയുള്ളവരാകും. അത്ര സന്തോഷമില്ലാത്ത ചില ആളുകള്‍. തങ്ങള്‍ ഏതോ കുഴിയില്‍ പെട്ടുപോയെന്നും ഇവിടെ നിന്നും കര കയറാന്‍ സാധിയ്ക്കില്ലെന്നും കരുതുന്ന ചിലര്‍. ഇതിനുള്ള വഴികള്‍ അറിയാത്ത ചിലര്‍.

വെള്ള

വെള്ള

ഈ നിറം തെരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും ഡിപ്രനിലും സന്തോഷകരമല്ലാത്ത മനോഭാവത്തിലും ജീവിക്കുന്നവരാകും. ഉത്കണ്ഠയും ഉള്ള ചിലരാകും ഇക്കൂട്ടര്‍. തങ്ങളെക്കുറിച്ചു തന്നെ ആത്മവിശ്വാസം കുറഞ്ഞ ചിലര്‍. തങ്ങളെക്കുറിച്ചു തന്നെ വിലയില്ലാത്ത ചിലരും. എന്നാല്‍ അതേ സമയം മറ്റുള്ളവര്‍ ഇത്തരക്കാരെ വില വയ്ക്കുന്നവരും ഇവരെക്കുറിച്ചു നല്ലതു കരുതുന്നവരുമാകും.

റോസ്

റോസ്

ബി അഥവാ റോസ് നിറമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇവര്‍ വയലറ്റ് എന്ന നിറമവുമായി കൂടുതല്‍ അടുത്തവരാകും. ധാരാളം ദിവാസ്വപ്‌നം കാണുന്ന, സന്തോഷിയ്ക്കുന്ന പ്രകൃതമുള്ളവരാകും, ഇക്കൂട്ടര്‍. റൊമാന്റിക്കായ ഇക്കൂട്ടര്‍ പ്രണയിക്കുന്നവര്‍ക്ക് പ്രണയം കനിഞ്ഞു നല്‍കുന്നവരുമാകും.

റോസ്‌

റോസ്‌

എന്നാല്‍ അതേ സമയം ഇക്കൂട്ടര്‍ യഥാര്‍ത്ഥമല്ലാത്ത പല സ്വപ്‌നങ്ങളും മനസില്‍ കൊണ്ടു നടക്കുന്നവരാകും. എന്നാല്‍ നടക്കില്ലെന്നു കരുതി സ്വപ്‌നം കാണുന്നതോ പ്രതീക്ഷിയ്ക്കുന്നതോ ഉപേക്ഷിയ്ക്കാത്ത ചിലരാകും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും സ്വപ്‌നലോകത്തേയ്ക്ക് ഓടിയൊളിയ്ക്കുന്ന ചിലര്‍. ഭാവനകളും സര്‍ഗാത്മകതയും കൂടുതലുള്ളവരാകും, ഇവര്‍.

സി

സി

സി അഥവാ നീല നിറമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വളരെ സെന്‍സിറ്റീവായ കൂട്ടരെയാണ് ഇത് സൂചിപ്പിയ്ക്കുന്നത്. പെട്ടെന്ന് ദുഖവും സന്തോഷവും ഇതുപോലുള്ള വികാരങ്ങളും വരുന്ന ഒരാള്‍. ദയയുള്ള, മൃദുസ്വഭാവമുള്ള ഒരാള്‍.

നീല

നീല

ആത്മീയതയോട് താല്‍പര്യമുള്ളവരാകും, ഇക്കൂട്ടര്‍. വളരെ ശാന്തരായ, നിശബ്ദരായ, മൃദു വ്യക്തിത്വമുള്ളവരും. സന്തോഷവും ആത്മീയമായ ഉള്‍വെളിച്ചവും തേടുന്നവരും. എന്നാല്‍ ആര്‍ക്കും എതിരു നില്‍ക്കാതെ, നേര്‍ക്കു നേര്‍ നില്‍ക്കാതെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരും. ഇതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇത്തരക്കാര്‍ക്കു സമാധാനപരമാകും.

Read more about: pulse life
English summary

This Scientific Test Will Reveal Your Personality

This Scientific Test Will Reveal Your Personality, read more to know about,
Story first published: Friday, May 18, 2018, 16:30 [IST]
X
Desktop Bottom Promotion