For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിച്ച തീയതി നിങ്ങളുടെ ഭാവി പറയും

ജനിച്ച തീയതി നിങ്ങളുടെ ഭാവി പറയും

|

ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്ന ഒന്നുണ്ട്. നമ്പറുകള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളവയാണെന്ന കാര്യമാണ് ഇത് കാണിയ്ക്കുന്നത്.

നാമോരോരുത്തര്‍ക്കും പ്രത്യേകമായ ചില നമ്പറുകളുണ്ട്. ജനിച്ച തീയതിയും ഇതില്‍ പെടുന്നതാണ്. ജനിച്ച തീയതി ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

അക്കങ്ങളെല്ലാം കൂട്ടിയെടുത്ത് 10ല്‍ താഴെയുള്ള അക്കങ്ങളാക്കി നോക്കിയാണ് ഇതു കണ്ടു പിടിയ്‌ക്കേണ്ടത്. ഉദാഹരണത്തിന് മാര്‍ച്ച് 20, 1950 ആണെങ്കില്‍ കൂട്ടേണ്ടത് താഴെപ്പറയുന്നു. 3+ 20 +1950= 1976 1+ 9 +7 +3= 20 2+ 0 =2 ഇവിടെ തീയതിയായി എടുക്കേണ്ടത് 2 ആണ്. ഇപ്രകാരം നിങ്ങളുടെ ഡേറ്റ് ഓഫ് ബര്‍ത് കണക്കുകൂട്ടി നിങ്ങളുടെ വ്യക്തിത്വം കണ്ടെത്തൂ,

1

1

1 ആണ് സംഖ്യയെങ്കില്‍ പുതിയ ഐഡിയകള്‍ കൊണ്ടു വരുന്ന, അത് പ്രാവര്‍ത്തികമാക്കുന്ന തരക്കാരായിരിയ്ക്കും. 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നവരുമാണ്. കഠിനാധ്വാനികളായ ഇവര്‍ നല്ല നേതൃ പാടവമുള്ളവരുമാകും. വിശ്വസിയ്ക്കാവുന്ന, സത്യസന്ധത ഏറെയുള്ള ഇവര്‍ പെട്ടെന്നു തന്നെ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിയ്ക്കുന്നവരുമാണ്.

അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് കാര്‍ക്കശ്യമുള്ളവരെന്ന പേരു കേള്‍ക്കുകയും ചെയ്യും.

2

2

2 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ നയതന്ത്രജ്ഞരായിരിയ്ക്കും.2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നവരാണ്. മറ്റുള്ളവരെക്കുറിച്ചു ചിന്തിയ്ക്കുന്ന, അവരെ മനസിലാക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍. വളറെ ഭാഗ്യമുള്ള ആളുകളാണ് ഇവര്‍. പെട്ടെന്നു തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉണ്ടാക്കാന്‍ സാധിയ്ക്കുന്ന ഗണത്തില്‍ പെടുന്നവരുമാണ് ഇവര്‍. ഒറ്റയ്ക്കാകാന്‍ താല്‍പര്യപ്പെടാത്ത ഇവര്‍ കൂട്ടുകാര്‍ക്കു പ്രാധാന്യം കൊടുക്കുന്നവരുമായിരിയ്ക്കും.

3

3

3 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ വളരെ റൊമാന്റിക്കും മറ്റുള്ളവരെ പെട്ടെന്നാകര്‍ഷിയ്ക്കുന്ന വിഭാഗത്തില്‍ പെടുന്നവരുമായിരിയ്ക്കും. 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു. വളരെ ആഗ്രങ്ങളുള്ള, പ്രായത്തേക്കാള്‍ കവിഞ്ഞ ബുദ്ധിയുള്ള കൂട്ടരാകും, ഇവര്‍. സ്വതന്ത്ര ചിന്താഗതിയുള്ള ആളുകളായിരിയ്ക്കും, ഈ തീയതിയില്‍ ജനിച്ചവര്‍. മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിയ്ക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവര്‍.

4

4

4 എന്ന അക്കം വരുന്നവര്‍ യാഥാസ്ഥിതികരായിരിയ്ക്കും. 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവര്‍ ജീവിതത്തില്‍ വളരെ തിരക്കുള്ളവരാകും. ചിന്തിച്ചിരിയ്ക്കാതെ പ്രവര്‍ത്തിയ്ക്കാന്‍ താല്‍പര്യപ്പെടുന്ന തരക്കാരാകും, ഇവര്‍. എന്നാല്‍ തങ്ങള്‍ ചിന്തിയ്ക്കുന്ന വിധത്തില്‍ ആളുകള്‍ എത്തിച്ചേരാതിരുന്നാല്‍ ഇവര്‍ ക്രൂരന്മാരുമാകും. എല്ലാ കാര്യങ്ങളിലും ചിട്ടകളും അടുക്കും ആഗ്രഹിയ്ക്കുന്നവര്‍. ചിലപ്പോള്‍ കാര്‍ക്കശ്യക്കാരാകന്ന ഇവര്‍ പ്രകൃതിയെ സ്‌നേഹിയ്ക്കുന്നവരാകും.

5

5

5ല്‍ പെടുന്നവര്‍ റിസ്‌കെടുക്കാനും പുതിയ കാര്യങ്ങള്‍ പരീക്ഷിയ്ക്കാനും താല്‍പര്യപ്പെടുന്നവരാകും. 5, 14, 23 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നവരാണ്. സര്‍ഗാത്മകത കൂടുതലുള്ള തരക്കാരാണ് ഇവര്‍. പുതിയ കാര്യങ്ങള്‍ ചെയ്യുവാന്‍ താല്‍പര്യമുളളവരുമാണ്. കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു നടപ്പാക്കാന്‍ കഴിയുന്നവരുമാണ്, ഇവര്‍. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിയ്ക്കാതെ പല കാര്യങ്ങളില്‍ ഒരേ പോലെ ശ്രദ്ധിയ്ക്കുന്നവര്‍. അല്‍പം എടുത്തുചാട്ടം കൂടുതലുള്ളവരെന്നു പറയാം.

6

6

6ല്‍ വരുന്നവര്‍ കുടംബബന്ധങ്ങള്‍ക്കേറെ വില കൊടുക്കുന്നവരാകും. 6, 15, 24 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നവരാണ്. ബാലന്‍സും ഐക്യവും എല്ലായിടത്തും സൂക്ഷിയ്ക്കുന്ന തരക്കാരാകും, ഇവര്‍. എപ്പോഴും മററുളളവരെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്ന തരക്കാരുമാകും, ഇവര്‍

അവരുടെ പ്രവൃത്തികള്‍ അവരുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും. മറ്റുള്ളവര്‍ക്കു പരിഗണനയും സഹായവും നല്‍കുന്ന വിഭാഗത്തില്‍ പെടുന്നവര്‍.

7

7

7 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ മറ്റുള്ളവരെ ചോദ്യം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നവരാണ്. 7, 16, 25 വിഭാഗത്തില്‍ പെടുന്നവര്‍ ഇതില്‍ പെടുന്നു. എന്നാല്‍ തങ്ങളെ ആരും ചോദ്യം ചെയ്യുന്നതിഷ്ടപ്പെടാത്തവര്‍. ഫിലോസഫര്‍ വിഭാഗത്തില്‍ പെടുന്ന ഇവര്‍ ചിലപ്പോള്‍ ഒറ്റയ്ക്കാകുകയും ചെയ്യും. പൊതുവെ ബുദ്ധിപരമായി ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവര്‍.

8

8

8ല്‍ പെടുന്നവര്‍ പ്രശ്‌നപരിഹാരത്തില്‍ മിടുക്കരാകും. 8, 17, 26 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു. ഏറെ ആത്മവിശ്വാസമുള്ളവരാണ് ഇവര്‍. നല്ല വിലയിരുത്തലുകള്‍ക്കും തീരുമാനങ്ങള്‍ക്കും മിടുക്കര്‍. മറ്റുള്ളവരെ നിരീക്ഷിയ്ക്കാന്‍ കഴിയുന്നവര്‍.

9

9

9 എന്ന വിഭാഗത്തില്‍ പെടുന്നവര്‍ വളരെ കെയറിംഗ് ടൈപ്പായിരിയ്ക്കും. 9, 18, 27 തീയതികളില്‍ പെടുന്നവര്‍ ഇതില്‍ വരുന്നവരാണ്. വിശാലമനസ്ഥിതിയുള്ളവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ അവസാന തുട്ടു വരെ ചിലവാക്കുന്നവര്‍. എ്ന്നാല്‍ ഓന്തിനെപ്പോലെ നിറം മാറുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

English summary

Things That Your Birth Number Reveals About Your Personality

Things That Your Birth Number Reveals About Your Personality, Read more to know about,
Story first published: Tuesday, August 28, 2018, 14:04 [IST]
X
Desktop Bottom Promotion