Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യം വരാന് ഓരോ ദിവസവും ഇതു ചെയ്യൂ
ഭാഗ്യം വരാന് ഓരോ ദിവസവും ഇതു ചെയ്യൂ
ഭാഗ്യന്വേഷികളാണ് നാമെല്ലാവരും. നമ്മുടെ ജീവിതത്തില് ഭാഗ്യം എങ്ങനെ വരുമെന്നു തേടുന്നവര്. ഇതിനായി ശാസ്ത്രവും വിശ്വാസങ്ങളുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരും.
ആഴ്ചയില് ഞായറാഴ്ച മുതല് ശനിയാഴ്ച വരെയുള്ള ദിവസങ്ങൡ ചില പ്രത്യേകിച്ച കാര്യങ്ങള് ചെയ്യുന്നത് ഭാഗ്യം നല്കുമെന്നാണ് വിശ്വാസം. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തിങ്കളാഴ്ച
തിങ്കളാഴ്ച ദിവസം പുറത്തേയ്ക്കിറങ്ങുമ്പോള് കണ്ണാടിയില് നോക്കി ഇറങ്ങുക. ഇത് നല്ലതാണെന്നു വിശ്വാസം. ഓവല് ഷേപ്പിലെ കണ്ണാടി മുന്വാതിലിനു സമീപം വയ്ക്കുന്നത് നല്ലതാകും. ഇതില് നോക്കി ഇറങ്ങിയാല് കീര്ത്തിയും ഭാഗ്യവും ധനവുമെല്ലാം ഫലമായി പറയുന്നു. തിങ്കള് ചന്ദ്രന്റെ ആധിപത്യമുള്ള ദിവസമാണ്. അതുകൊണ്ട് വെള്ള നിറമുള്ള വസ്ത്രങ്ങള് തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. വെളുത്ത വസ്ത്രങ്ങള്ക്കൊപ്പം പേള്, ഡയമണ്ട് പോലുള്ള വെളുത്ത ആഭരണങ്ങളും ധരിക്കുക.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ദിവസം വീട്ടില് നിന്നും പുറത്തിറങ്ങുമ്പോള് തൈരോ ശര്ക്കരോ ഇതുപോലെ എന്തെങ്കിലും മധുരമോ കഴിച്ചു പുറത്തിറങ്ങുക. ഇതുപോലെ ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്പായി ഹനുമാന് ചാലിസ ജപിയ്ക്കുന്നതും നല്ലതാണ്. ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല് പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്.

ബുധനാഴ്ച
ബുധനാഴ്ച ദിവസം മല്ലിയിലയോ പുതിനയിലയോ കടിച്ചു തിന്ന ശേഷം ഇറങ്ങുക. ഇത് നല്ലതു വരുത്തുമെന്നു പറയുന്നു. ബുധനാഴ്ച പച്ച നിറത്തിന്റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.

വ്യാഴാഴ്
വ്യാഴാഴ്ച ദിവസം പുറത്തിറങ്ങും മുന്പ് കടുകോ ജീരകമോ വായിലിട്ടു പിടിക്കുക. ഇത് പുറത്തിറങ്ങും വരെ ചവക്കരുത്. വീടിനു പുറത്തിറങ്ങിയ ശേഷം മാത്രം ചവയ്ക്കുക. ഇതു ഭാഗ്യം നല്കാന് നല്ലതാണ്. വ്യാഴാഴ്ച സ്വര്ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ദിവസം വീട്ടില് നിന്നും പുറത്തിങ്ങും മുന്പായി രണ്ടു ടീസ്പൂണ് തൈരു കഴിച്ചിറങ്ങാം. ഇതില് ഉപ്പോ പഞ്ചസാരയോ ഇടരുത്. ഇതു ഭാഗ്യം നല്കുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകളില് പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക.

ശനിയാഴ്
ശനിയാഴ്ച ദിവസവം ഇഞ്ചിയും അല്പം നെയ്യും കലര്ത്തി പുറത്തിറങ്ങും മുന്പ് കഴിയ്ക്കുന്നത് പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ശനിയാഴ്ച കറുപ്പു നിറം ധരിയ്ക്കുന്നത് നല്ലതാണ്. കറുപ്പു വസ്ത്രം ധരിയ്ക്കാം.
ബ്ലു സഫയര്, സോഡാലൈറ്റ് പോലുള്ള നീല കല്ലുകളും ആമിതീസ്റ്റ് പോലുള്ള ബ്ലാക്ക് പര്പ്പിള് കല്ലുകളും നല്ലതാണ്.



Click it and Unblock the Notifications
