Latest Updates
-
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും
നിലവിളക്കു തെളിയിക്കുമ്പോള്‍.......
വേണ്ട രീതിയില്‍ തെളിയിച്ചാല്‍ നിലവിളക്ക് ഐശ്വര്യവും സമ്പത്തും സമാധാനവുമെല്ലാം പ്രദാനം ചെയ്യും. ഇതെക്
സന്ധ്യാ നേരത്ത് വീട്ടില്‍ നിലവിളക്കു തെളിയിക്കുന്നത് ഹൈന്ദവ ഭവനങ്ങളിലെ ശീലമാണ്. ഐശ്വര്യമാണ്, പ്രകാശമാണ് ഇതിന്റെ തിരി വെളിച്ചം എന്നാണ് കരുതപ്പെടുന്നത്. ഇതുകൊണ്ടുതന്നെയാണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കമെന്ന നിലയില്‍ നിലവിളക്കു തെളിയിക്കുന്നതും.
നിലവിളക്ക് വെറുതേ തെളിയിച്ചാല്‍ പോര, ഇതിന് ചില പ്രത്യേക ചിട്ടകളുണ്ട്. ചില രീതികളില്‍ നിലവിളക്കു തെളിയിച്ചാല്‍ ഐശ്വര്യക്കേടാണ് ഫലം. ചില രീതികളില്‍ തെളിയിച്ചാല്‍ ദോഷവും. ഇതുപോലെ നിലവിളക്കു കത്തിയ്ക്കുമ്പോള്‍ തിരി തെളിയുന്ന രീതികള്‍ ചില പ്രത്യേക സൂചനകള്‍ നല്കുന്ന ഒന്നുമാണ്.
വേണ്ട രീതിയില്‍ തെളിയിച്ചാല്‍ നിലവിളക്ക് ഐശ്വര്യവും സമ്പത്തും സമാധാനവുമെല്ലാം പ്രദാനം ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിലവിളക്കില്‍
നിലവിളക്കിന്റെ മുകള്ഭാഗം ശിവനേയും തണ്ട് വിഷ്ണുവിനേയും മുകള്ഭാഗം ബ്രഹ്മാവിനേയും സൂചിപ്പിയ്ക്കുന്നു. നിലവിളക്കില്‍ നിന്നുതിരുന്ന പ്രകാശം സരസ്വതീദേവിയെയാണ്
സൂചിപ്പിയ്ക്കുന്നത്. നാളം ലക്ഷ്മീദേവിയേയും. ചൂട് പാര്‍വ്വതീദേവിയേയും.

നിലവിളക്ക്
നിലവിളക്ക് തെക്കു ദിക്കിലേയ്ക്കായി തെളിയിക്കരുത്. ഇത് മരണത്തെയാണ് സൂചിപ്പിയ്ക്കുന്നത്. വടക്കു ദിക്കിലേയ്ക്കഭിമുഖമായ നിലവിളക്കു തെളിയിക്കുന്നത് ധനം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് വിശ്വാസം.

തിരി
നിലവിളക്കില്‍ ഒരു തിരി മാത്രമിട്ടു തെളിയിക്കരുത്. ഇത് രോഗങ്ങള്‍ വരുത്തുമെന്നാണ് വിശ്വാസം. ഇതുപോലെ മൂന്നുതിരിയിട്ട വിളക്ക് അഞ്ജതയും നാല തിരിയിട്ടത് ദാരിദ്ര്യവും സൂചിപ്പിയ്ക്കുന്നു.ഇരു ദിക്കിലേയ്ക്കായി തിരിയിട്ടു നിലവിളക്കു തെളിയിക്കുന്നതും ധനലാഭത്തിന്റെ സൂചനയാണ്. 5 ദിക്കിലേയ്ക്കായി തിരിയിട്ട വിളക്ക് ഐശ്വര്യത്തെ ക്ഷണിയ്ക്കുമെന്നു വിശ്വാസം, എപ്പോഴും ഇരട്ടത്തിരി ഉപയോഗിയ്ക്കുക.

രാവിലെ
രാവിലെ കിഴക്കോട്ടു തിരിഞ്ഞു വിളക്കു കൊളുത്തുക. വൈകീട്ട് പടിഞ്ഞാറോട്ടു തിരിഞ്ഞും. സൂര്യദിശയെന്നു പറയുമെങ്കിലും. ആദ്യത്തേത് ദുഖം മാറാനും രണ്ടാമത്തേത് കടങ്ങള്‍ തീരാനും.

വിവാഹ തടസങ്ങള്‍ നീക്കാന്‍
വിവാഹ തടസങ്ങള്‍ നീക്കാന്‍ ചുവപ്പു തിരിയിട്ടു വിളക്കു കൊളുത്താം. മഞ്ഞ തിരിയിട്ടു കൊളുത്തുന്നത് ദുഖനാശത്തിനും നല്ലതാണ്. പഞ്ഞിത്തിരി കൊണ്ടുള്ള വിളക്കാണ് കൂടുതല്‍ നല്ലത്.

നിലവിളക്ക് ഊതിക്കെടുത്തരുത്
നിലവിളക്ക് ഊതിക്കെടുത്തരുത്, തിരി പുറകോട്ടിറക്കി എണ്ണയില്‍ മുക്കി കെടുത്തുക. വീശിയും കെടുത്തരുത്. തനിയെ കെടാനും അനുവദിയ്ക്കരുത്. അതുപോലെ കരിന്തിരി അഥവാ എണ്ണയില്ലാതെയും തിരി കത്തരുത്.

വീടുകളില്‍
വീടുകളില്‍ തൂക്കുവിളക്ക് ഉപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇതുപോലെ വൃത്തിയാക്കി ഉപയോഗിയ്ക്കുക. കരി പിടിച്ച വിളക്കു കത്തിയ്ക്കരുത്.

വിളക്കു തെളിയിക്കുമ്പോള്‍
വിളക്കു തെളിയിക്കുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തീര്‍ത്തും ശുദ്ധമായിരിയ്ക്കണം. വിളക്കുകൊളുത്തുന്നവരും ദേഹശുദ്ധി വരുത്തിയിരിയ്ക്കണം. സുമംഗലികളായ സ്ത്രീകള്‍ വിളക്കു തെളിയിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വിശ്വസിയ്ക്കപ്പെടുന്നു.

നിലവിളക്ക്
നിലവിളക്ക് താഴെ വയക്കരുത്. വാഴയിലയിലോ തളികയിലോ പട്ടുതുണിയിലോ നിലവിളക്കു വയ്ക്കാം. തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നും സന്ധ്യാദീപം കാണുന്നത് ഏറെ നല്ലതാണ്. വിളക്കു കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി വേണം കൊളുത്തുവാന്‍.

സ്വര്ണനിറത്തില് പ്രകാശം ചൊരിഞ്ഞു കത്തുന്ന വിളക്കിന്തിരി
നേരെ സ്വര്ണനിറത്തില് പ്രകാശം ചൊരിഞ്ഞു കത്തുന്ന വിളക്കിന്തിരിയാണ് ശുഭലക്ഷണം.വിളക്കു കൊളുത്തിയാല്‍ ഇടതുവശത്തേയ്ക്കു തിരിഞ്ഞു കത്തുക, തെളിച്ചമില്ലാത്ത പോലെ തോന്നുക, പൊട്ടിത്തെറിച്ചു കത്തുക, ആളിക്കത്തുകയോ തീരെ മിഴിവില്ലാതെ കത്തുകയോ ചെയ്യുക, ഇരട്ടജ്വാലയായ് കത്തുക തുടങ്ങിയവയെല്ലാം അശുഭലക്ഷണങ്ങളാണ്.

വിളക്കു കൊളുത്തുമ്പോള്‍
വിളക്കു കൊളുത്തുമ്പോള്‍ ലൈറ്റ് ഓഫാക്കുക. വിളക്കു തെളിച്ച ശേഷം മാത്രം ഓണാക്കുക. വിളക്കിലെ പ്രകാശം ഇരുട്ടിനെ അകറ്റുന്നുവെന്നതിന്റെ ഒരു സൂചനയാണിത്.



Click it and Unblock the Notifications
