Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
ഈ രാശിയിലെ സ്ത്രീകള്‍ സൂപ്പര്‍ ഭാര്യമാര്‍
ഈ രാശിയിലെ സ്ത്രീകള്‍ സൂപ്പര്‍ ഭാര്യമാര്‍
രാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. രൂപത്തിലും സ്വഭാവത്തിലുമെല്ലാം ഈ സ്വാധീനം വ്യക്തവുമാകും. ചില രാശികള്‍ ഗുണം നല്‍കും, ചില രാശികള്‍ ദോഷവുമാകും.
പുരുഷനും സ്ത്രീയ്ക്കും സോഡിയാക് സൈന്‍ പ്രകാരം വ്യത്യസ്ത ഫലവുമാകും. ചില സോഡിയാക് സൈന്‍ പ്രകാരം സ്ത്രീകള്‍ക്കു ഗുണകരമായത് പുരുഷന് അതേ രീതിയില്‍ ആകണമെന്നില്ല.
ഒരു സ്ത്രീയെ പല തരത്തിലാണ് സോഡിയാക് സൈന്‍ സ്വാധീനിയ്ക്കുന്നത്. ചില പ്രത്യേക രാശിക്കാര്‍ക്കു വിവാഹ ശേഷം നല്ലതാകും, ചിലര്‍ക്കു ദോഷവും. നേരെ മറിച്ചുമാകാം.
നല്ല ഭാര്യ, എല്ലാ അര്‍ത്ഥത്തിലും നല്ല ഭാര്യയെന്നത് പുരുഷന്മാരുടെ സ്വപ്നമാണ്. തനിയ്ക്കും കുടുംബത്തിനും തണലാകുന്ന, നല്ല സ്വഭാവ ഗുണമുള്ള ഭാര്യ.

രാശി പ്രകാരം ചില പ്രത്യേക രാശിക്കാര്‍ നല്ല ഭാര്യമാരാകും. എല്ലാ അര്‍ത്ഥത്തിലും പുരുഷന് മോഹിയ്ക്കുന്ന ഗുണങ്ങളുള്ള ഭാര്യമാര്‍. ഏതു രാശിക്കാരാണ് നല്ല ഭാര്യമാര്‍ എന്ന ഗണത്തില്‍ പെടുന്നത് എന്നറിയൂ,

തുലാം രാശി
തുലാം രാശി അഥവാ ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ നല്ല ഭാര്യമാരാകും. ഇവരുടെ സ്വാധീനം ഭര്‍ത്താവിനും കുടുംബത്തിനും പൊസറ്റീവ് ഊര്‍ജം നല്കുന്ന ഒന്നാണ്. ഭര്ത്താക്കന്മാരുടെ കൂടെ നിന്നു പ്രോത്സാഹിപ്പിയ്ക്കുന്ന ഇത്തരക്കാര്‍ ഏതു പ്രശ്നങ്ങള്‍ക്കും ഭര്‍ത്താവിനൊപ്പം നിന്നു പരിഹാരം കണ്ടെത്താനും മിടുക്കരാണ്.
ഭര്‍ത്താവിനെ സ്നേഹിയ്ക്കുന്ന കാര്യത്തിനും മുന്‍പന്തിയിലാണ് ഇവര്‍. ഭര്‍ത്താവിനെ അതിരറ്റു പ്രണയിക്കുന്ന ഇവര്‍ സെക്സ് കാര്യങ്ങളിലും താല്പര്യമുള്ളവരാണ്.

കുംഭ രാശി
കുംഭ രാശിയില്‍ പെട്ട സ്ത്രീകളും വളരെ നല്ല ഭാര്യമാരാകും. പതുവേ നല്ല ബുദ്ധിമതികളായ ഇവര്‍ ജോലികളില്‍ മിടുക്കുള്ളവരാകും. മറ്റുള്ളവരോട് സ്നേഹവും ദയയമുള്ള ഇവര്‍ക്ക് ഒരു ദൂഷ്യവുമുണ്ട്. പെട്ടെന്നു ദേഷ്യപ്പെടുന്ന പ്രകൃതമാകും, ഇവരുടേത്. എന്തായാലും നല്ല ഭാര്യമാരുടെ ഗണത്തില്‍ പെടുന്നവരാണ്.

മീന രാശി
മീന രാശിയില്‍ അഥവാ പീസസ് വിഭാഗത്തില്‍ പെട്ടവരും നല്ല ഭാര്യമാരാകുന്നവരാണ്. ഏറെ വിശ്വസ്തരായ ഇവര്‍ ഭര്‍ത്താവാണെങ്കിലും അടുക്കാന്‍ അല്പം കാലതാമസമെടുക്കും. ഇത് ഇവരുടെ പൊതുസ്വഭാവമാണ്. എന്നാല്‍ അഠുത്തു കഴിഞ്ഞാല്‍ ഏറെ സ്നേഹിയ്ക്കുന്നവരാണ് ഇവര്‍. വളരെ ക്ഷമയുള്ള പ്രകൃതം കൂടിയാകും ഇവര്‍.

ഇടവ രാശി
ഇടവ രാശി അഥവാ ടോറസ് വിഭാഗത്തില്‍ പെട്ടവരും നല്ല ഭാര്യമാരുടെ ഗണത്തില്‍ പെടുന്നവരാണ്. കുടംബ ജീവിതത്തിന് ഏറെ പ്രധാന്യം നല്കുന്ന ഇവര്‍ ഭര്‍ത്താവിനു വേണ്ടി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പോലും മാറ്റി വയ്ക്കാന്‍ തയ്യാറാകുന്നവരുമാണ്. ഭര്‍ത്താവിനെ ഏറെ സ്നേഹിയ്ക്കുന്ന ബഹുമാനിയ്ക്കുന്ന ഇവര്‍ ഭര്‍ത്താവിനു വേണ്ടി തങ്ങളെ തന്നെ മാറ്റാനും തയ്യാറാകുന്നവരാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവരും നല്ല ഭാര്യമാരാകുന്നവരാണ്. ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മുന്‍തൂക്കം നല്കി പ്രവൃത്തിയ്ക്കുന്ന കൂട്ടരുമാണ് ഇവര്‍. ഭര്‍ത്താവിനോട് ഏറെ വിശ്വസ്തത പുലര്‍ത്തുന്ന ഇവര്‍ സത്യസന്ധതയുടെ കാര്യത്തിനും മുന്‍പന്തിയിലാണ്.



Click it and Unblock the Notifications
