Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇത്തരം ചെയ്തികള്‍ ദാരിദ്ര്യമുണ്ടാക്കും
ഇത്തരം ചെയ്തികള്‍ ദാരിദ്ര്യമുണ്ടാക്കും
നാം പലപ്പോഴും വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവരാണ്. ചിലത് നല്ലത് ചിലത് ചീത്ത എന്നിങ്ങനെയുള്ള വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവര്‍.
ചില കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തില്‍ നല്ലതു വരുമെന്നും ചിലതു ചെയ്യുന്നതു ദോഷങ്ങള്‍ വരുത്തുമെന്നും പറയപ്പെടുന്നു. ഇതിനനുസരിച്ചാണ് നാം പല പ്രവൃത്തികള്‍ ചെയ്യുന്നതും.
ധനമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നാം പലരും. ഇതിനായി പൂജകളും വിശ്വാസങ്ങളും കര്‍മങ്ങളുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരും. ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതു പണം കൊണ്ടുവരുമെന്നും ചിലത് ദോഷങ്ങള്‍ വരുത്തുമെന്നുമാണ് പൊതുവേയുളള വിശ്വാസം. ഇത്തരം ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ,

ചെരിപ്പ്
ചെരിപ്പു വീടിനു പുറത്തു വയ്ക്കുക. മറിച്ചു ചെയ്യുമ്പോള്‍ ലക്ഷ്മീദേവി കടാക്ഷിയ്ക്കില്ല. ചെരിപ്പു വീടിനുള്ളില്‍ വയ്ക്കുന്നത് ഐശ്വര്യക്കേടാണെന്നാണ് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നതും. ചെരിപ്പ് അകത്തു വച്ചാല്‍ തന്നെ കാണാത്ത രീതിയില്‍ വയ്ക്കുക.

കിടക്കുന്ന ബെഡ്
ഇതുപോലെ കിടക്കുന്ന ബെഡ് രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ വൃത്തിയായി വിരിച്ചിടണം. അല്ലെങ്കില്‍ പണമുണ്ടാകില്ലെന്നു പറയുന്നു. കാരണം ഇത് ദുര്‍ഭാഗ്യത്തെ ക്ഷണിച്ചു വരുത്തും.ഐശ്വര്യക്കേടാണ് ഇത്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ കിടക്ക കുടഞ്ഞു വിരിയ്ക്കുക.

പാത്രം കഴിച്ചു കഴിഞ്ഞാല്‍
പാത്രം കഴിച്ചു കഴിഞ്ഞാല്‍ ഉടന്‍ വൃത്തിയാക്കിയില്ലെങ്കിലും പാത്രത്തില്‍ ആഹാരം ബാക്കി വച്ചാലും പണക്കാരനാവില്ലെന്നാണ് പറയപ്പെടുന്നത്. പാത്രം എച്ചിലാക്കി വയ്ക്കാതെ കഴുകി വയ്ക്കുക.

ബാത്റൂം
രാവിലെയുള്ള ഉപയോഗം കഴിഞ്ഞ് ബാത്റൂം വൃത്തിയാക്കാതേയും നനഞ്ഞുമിട്ടാല് ഇത് പണമുണ്ടാക്കാന്‍ തടസമാകുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ജാതകത്ിതലെ ചന്ദ്രന് ദോഷവശത്തേയ്ക്കു നീങ്ങും.

രാത്രി കിടക്ക വിരിയ്ക്കുന്നതും
രാത്രി കിടക്ക വിരിയ്ക്കുന്നതും വൃത്തിയാക്കുന്നതും ഏറെ വൈകി ഉറങ്ങുന്നതുമെല്ലാം നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന് ചീത്ത ഭാഗ്യങ്ങള്‍ തരാന്‍ കാരണമാകും.

കാണുന്നിടത്തു മുഴുവന്‍ തുപ്പുന്നത്
കാണുന്നിടത്തു മുഴുവന്‍ തുപ്പുന്നത് പണമുണ്ടാകുന്നതു തടയും. ഇത് ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തും. ഇത് അസുഖങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.

സൂര്യസ്തമയശേഷം അടിച്ചു വാരുന്നത്
സൂര്യസ്തമയശേഷം അടിച്ചു വാരുന്നത് നല്ല ഭാഗ്യവും സന്തോഷവും പുറന്തള്ളുന്നതിനു തുല്യമാണ്. ഇത് പൊതുവേ ഐശ്വര്യക്കേടാണ്. രാവിലെ സൂര്യോദയത്തിനു മുന്‍പ് അടിച്ചു തുടയ്ക്കുന്നതാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications
