Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കയ്യിലെ ഇത്തരം ചിഹ്നങ്ങള്‍ വെളിപ്പെടുത്തുന്നത്
പലരുടേയും കൈ പരിശോധിച്ചാല്‍ രേഖകള്‍ മാത്രമല്ല, ചില പ്രത്യേക അടയാളങ്ങളും കാണപ്പെടും.
ഹസ്തരേഖാശാസ്ത്രം ശാസ്ത്രം തന്നെയാണ്. തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രമെന്നും അല്ലെന്നും പലരും പറയുന്നുണ്ടെങ്കിലും പണ്ടു കാലം മുതല്‍ തുടങ്ങി ഇന്നും പിന്തുര്‍ന്നു വരുന്ന ഒരു രീതിയാണ് ഇത്.
പലരുടേയും കൈ പരിശോധിച്ചാല്‍ രേഖകള്‍ മാത്രമല്ല, ചില പ്രത്യേക അടയാളങ്ങളും കാണപ്പെടും. ചിലര്‍ക്ക് ഇതുണ്ടാകും, ചിലര്‍ക്ക് ഉണ്ടാകില്ല.
കയ്യില്‍ ത്രികോണാകൃതിയും റെക്ടാംഗിളും നക്ഷത്ര ചിഹ്നവും എല്ലാം ഉള്ളവരുണ്ട്. ഇത്തരം അടയാളങ്ങള്‍ വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. പ്രത്യേകിച്ചും ഇവ കയ്യില്‍ പലയിടത്തായാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍.

1
1 എന്ന നമ്പറില്‍ കാണുന്ന പോലെ റെക്ടാംഗിള്‍ കയ്യുടെ താഴ്ഭാഗത്തായി ഉണ്ടെങ്കില്‍ ധൈര്യമുള്ള, മറ്റുള്ളവരെ സംരക്ഷിയ്ക്കുന്ന തരക്കാരെന്നാണ് അര്‍ത്ഥം. ഇത്തരക്കാരുമായി അടുക്കുന്നവര്‍ക്ക് ഒരു സുരക്ഷിതത്വം അനുഭവപ്പെടും. നിങ്ങള്ക്കടുത്തവരോട് വില കല്‍പ്പിയ്ക്കുന്ന, അവരാണ് ലോകം എന്നു കരുതുന്നവരാണ് ഇവര്‍.

ത്രികോണാകൃതിയെങ്കില്
2 എന്ന ചിത്രത്തില്‍ കാണുന്നതു പോലെ കൈത്തലത്തില് ഈ ഭാഗത്തു ത്രികോണാകൃതിയെങ്കില് ഒരു കാര്യം പല തലങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്നവരാകും. സ്വഭാവത്തില്‍ ഉറപ്പുള്ള, ശാന്തരായ, സ്ഥിരതയുളളവരുമാകും, ഇവര്‍. തങ്ങള്‍ക്കു പറയാനുളളത് എന്തു തടസങ്ങള്‍ വന്നാലും തുറന്നു പറയുന്നവര്‍.

ത്രിശൂലാകൃതിയെങ്കില്
3 എന്ന ചിത്രത്തില്‍ കാണുന്നതു പോലെ കയ്യിന്റെ ഈ ഭാഗത്ത് ത്രിശൂലാകൃതിയെങ്കില് ധൈര്യമുള്ള, നേരെ വാ നേരെ പോ പ്രകൃതമുള്ളവരാകും, ഇവര്‍. നല്ല ബുദ്ധിയുള്ളവരുമാകും. ചിന്തകളിലും പ്രവൃത്തികളിലും നേര് കാണിയ്ക്കുന്നവര്. സത്യസന്ധരായ ഇവരുടെ ഈ ഗുണം മറ്റുള്ളവര്‍ കാണുകയും ചെയ്യും.

സര്ക്കിളെങ്കില്
4 എന്ന ചിത്രത്തില്‍ കാണുന്നതു പോലെ കയ്യിന്റെ ഈ ഭാഗത്ത് സര്ക്കിളെങ്കില് ഏകാഗ്രതയുള്ള, ഉറച്ച തീരുമാനമുള്ള, ഏതു സമയത്തും പ്രവൃത്തിയ്ക്കാന്‍ തയ്യാറായ ആളുകള്‍ എന്നതാണ് അര്‍ത്ഥമാക്കുന്നത്. ഒരു ലക്ഷ്യം മുന്നില്‍ കണ്ടാല്‍ ഇതിനു വേണ്ടി ഏകാഗ്രതയോടെ പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാകുന്നവര്‍. ഏതു തടസം വന്നാലും ഈ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിയ്ക്കാന്‍ തയ്യാറാകാത്തവരുമാണ് ഇക്കൂട്ടര്‍.

നക്ഷത്ര ചിഹ്നമെങ്കില്‍
5 എന്ന ചിത്രത്തില്‍ കാണുന്നതു പോലെ കയ്യിന്റെ ഈ ഭാഗത്ത് നക്ഷത്ര ചിഹ്നമെങ്കില്‍ കീര്ത്തിമാനാകുമെന്നര്ത്ഥം. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കീര്‍ത്തി തെളിയിക്കും. നിങ്ങളുടെ കഴിവു കാരണം ആളുകള്‍ നിങ്ങളെ ശ്രദ്ധിയ്ക്കും. താന്‍ ആഗ്രഹിയ്ക്കുന്ന വിജയത്തിനു വേണ്ടി എത്ര വലിയ കഠിനാധ്വാനത്തിനും തയ്യാറാകുന്നവരാണ് ഇവര്‍.

വല
6 ല്‍ കാണുന്ന പോലെ കൈത്തലത്തിന്റെ താഴെ ഭാഗത്ത് വല പോലുള്ള അടയാളമെങ്കില്‍ ക്രിയേറ്റീവായ ആളുകളായിരിയ്ക്കും. എന്നാല്‍ അതേ സമയം മനസിലാക്കാന്‍ അല്പം പ്രയാസമുളള തരക്കാരുമാകും. വ്യത്യസ്ത വ്യക്തിത്വം ആയതു കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് ഇവരെ പിടി കിട്ടാനും അല്പം പ്രയാസപ്പെടേണ്ടി വരും. മറ്റുള്ളവരില്‍ നിന്നും തങ്ങളുടെ വ്യക്തിത്വം മറച്ചു പിടിയ്ക്കുന്ന തരത്തിലുള്ളവരാകും, ഇവര്‍. തങ്ങളുടെ വ്യത്യസ്ത സ്വഭാവം മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നു കരുതുന്നവര്‍.

ക്രോസ്
7 എന്ന ചിത്രത്തില്‍ കാണുന്ന പോലെ ഈ ഭാഗത്തു ക്രോസ് അടയാളമെങ്കില്‍ ബുദ്ധിയുള്ള, കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയുന്ന, തീരുമാനങ്ങളെടുക്കാന്‍ സാധിയ്ക്കുന്നവരെന്നര്ത്ഥം. ഇവര്‍ എല്ലാ കാര്യങ്ങളിലും പെര്ഫെക്ഷന് തേടുന്നവരാണ്. ഇതുകൊണ്ടു തന്നെ ഇവരെ എളുപ്പം പ്രീതിപ്പെടുത്താനുമാകില്ല. ജീവിതത്തില്‍ നല്ലതിനു വേണ്ടി പരിശ്രമിയ്ക്കുന്നവരും ഇതു നേടുന്നവരുമാണ് ഇവര്‍.



Click it and Unblock the Notifications
