Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കൈരേഖ പറയും നിങ്ങള്‍ പണക്കാരനാകുമോയെന്ന്
കൈരേഖ നോക്കി ഒരാളുടെ സാമ്പത്തികാവസ്ഥ എങ്ങനെ വിലയിരുത്താമെന്നു നോക്കൂ,
കൈരേഖാശാസ്ത്രം പൊതുവെ അംഗീകാരം നേടിയ ഒന്നാണ്.കൈരേഖാശാസ്ത്രം നോക്കിയാല്‍ പല കാര്യങ്ങളും, ഭൂതം, ഭാവി, വര്‍ത്തമാനം തുടങ്ങിയ പലതും അറിയാമെന്നാണ് പറയപ്പെടുന്നത്.
കൈരേഖകള്‍ പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഭൂതവും ഭാവിയും വര്‍ത്തമാനവും മാത്രമല്ല, സ്വഭാവവും കരിയറും വരെ പല കാര്യങ്ങളും.
പലരുടേയും കയ്യിലെ രേഖകള്‍ പല തരത്തിലാകും. ചിലരുടെ കയ്യിലെ രേഖകള്‍ നല്ലപോലെ തെളിഞ്ഞിട്ടാകും. മറ്റു ചിലരുടെ കൈരേഖകള്‍ തെളിഞ്ഞുകാണില്ല. സാധാരണ ഗതിയില്‍ പ്രായമേറുന്തോറുമാണ് കൈരേഖകള്‍ തെളിഞ്ഞു വരിക. കുട്ടികളുടെ കൈരേഖകള്‍ അത്രയൊന്നും തെളിഞ്ഞു വരുന്നത് സാധാരണയല്ല.
കയ്യിലെ പല രേഖകളും പല കാര്യങ്ങളേയും സൂചിപ്പിയ്ക്കുന്നു. ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും.
പൊതുവെ ആളുകള്‍ അറിയാന്‍ താല്പര്യപ്പെടുന്ന ഒന്നാണ് തങ്ങള്‍ക്കു പണക്കാരനാകാന്‍ കഴിയുമോയെന്ന്, തങ്ങളുടെ സാമ്പത്തികാവസ്ഥ എന്തായിരിയ്ക്കുമെന്നന്. ഇതിനും കൈരേഖ സഹായിക്കും.
കയ്യില്‍ പല രേഖകളുമുണ്ട്. ഇതിലെ ചില രേഖകള്‍ നമ്മുടെ ധനസ്ഥിതിയെക്കുറിച്ചും വെളിപ്പെടുത്തുന്നു. പണക്കാരനാകുമോ ദരിദ്ര്യനാകുമോയെന്നെല്ലാം ഇത്തരം രേഖകള്‍ വെളിപ്പെടുത്തും.
കൈരേഖ നോക്കി ഒരാളുടെ സാമ്പത്തികാവസ്ഥ എങ്ങനെ വിലയിരുത്താമെന്നു നോക്കൂ,

മണിലൈന്‍
കൈപ്പത്തിയുടെ മണികണ്ഠത്തില്‍ നിന്നും തുടങ്ങി നടുവിരലില്‍ അവസാനിയ്ക്കുന്ന രേഖയുണ്ട്. ഇതാണ് മണിലൈന്‍ അല്ലെങ്കില്‍ ഫേറ്റ് ലൈന്‍ എന്നറിയപ്പെടുന്നത്. ഈ ലൈന്‍ നല്ലപോലെ തെളിഞ്ഞതും നടുവിരല്‍ വരെ നീളത്തില്‍ എത്തുന്നതുമെങ്കില് ഇത് സാമ്പത്തിക ഭദ്രത സൂചിപ്പിയ്ക്കുന്നു.

സണ്‍ലൈന്‍
ഈ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന ഒന്നാണ് സണ്‍ലൈന്‍. ഇതും നല്ല സാമ്പത്തികഭദ്രത സൂചിപ്പിയ്ക്കുന്ന ഒന്നാണ്. കയ്യിലെ പ്രധാനപ്പെട്ട രണ്ടു രേഖകള്‍ക്ക് കുറുകെയായി കാണപ്പെടുന്ന രേഖയാണിത്. ഇത് ഉണ്ടെങ്കില്‍, ഇതു വ്യക്തമാണെങ്കില്‍ ഇത് നല്ല സാമ്പത്തികസ്ഥിതി കാണിയ്ക്കുന്നു. ഇല്ലെങ്കില്‍ സാമ്പത്തിക അവസ്ഥ മോശമെന്നതാണ് സൂചന.

ലൈന്‍ ഓഫ് മാര്‍സ്
ഈ ചിത്രത്തില്‍ കാണുന്ന രേഖ, അതായത് ലൈന്‍ ഓഫ് മാര്‍സ്, അതായത് ചൊവ്വയെ സൂചിപ്പിയ്ക്കുന്ന രേഖ ഇപ്രകാരം മുകളിലേയ്ക്കായി പോകുന്നുവെങ്കില്‍ വീട്, സ്ഥലം എന്നിവയുണ്ടാകുമെന്നാണ് സൂചന നല്‍കുന്നത്.

സണ്‍, വീനസ്, ജുപ്പീറ്റര്‍
കയ്യില്‍ ഗ്രഹസൂചനകളുണ്ട്. കയ്യിലെ സണ്‍, വീനസ്, ജുപ്പീറ്റര്‍ എന്നിവയുടെ ഈ സ്ഥാനങ്ങള്‍ ഉയര്‍ന്നും വിസ്താരമുള്ളതുമാണെങ്കില് ഏറെ നല്ലതാണെന്നു പറയുന്നു. സണ്‍ അഥവാ സൂര്യസ്ഥാനം ഇപ്രകാരമെങ്കില്‍ എല്ലാ കാര്യങ്ങളിലും വിജയമെന്നതാണ് സൂചന. വീനസ് സ്ഥാനം വിസ്താരമായതെങ്കില് ആഡംബര ജീവിതമാണ് സൂചന നല്‍കുന്നത്. ജുപ്പീറ്റര്‍ അഥവാ വ്യാഴസ്ഥാനം വിസ്താരവും ഉയര്ന്നതുമെങ്കില് നല്ല നേതൃഗുണമുളള ആളാകുമെന്നാണ് സൂചന നല്‍കുന്നത്.

ട്രയാംഗിള്‍
ഇത്തരത്തിലെ ട്രയാംഗിള്‍, ത്രികോണം, അതായത് ഹെഡ്ലൈന്, ഹാര്‍ട്ട് ലൈന്‍ എന്നിവയോടു ചേര്‍ന്നുള്ള ഇത്തരം ത്രികോണ അടയാളം പണം വന്നുചേരുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതായത് സാമ്പത്തികമായി മെച്ചമുള്ളയാളെന്നര്ത്ഥം.

ഫിഷ്
കൈപ്പത്തിയുടെ താഴെയായി ഫിഷ് അഥവാ മത്സ്യാകൃതിയില് ഇത്തരം അടയാളമെങ്കില്‍ ഇത് പരമ്പരാഗത സ്വത്തു ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതായത് കുടുംബപരമായി സ്വത്തിന് സാധ്യതയേറെയാണ്.

വിവാഹശേഷം
പച്ച നിറത്തില്‍ അടയാളപ്പെടുത്തിയിരിയ്ക്കുന്ന ഈ പ്രത്യേക ലൈന്‍ വിവാഹശേഷം സാമ്പത്തികം മെച്ചപ്പെടുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
IMAGE COURTESY:ASTROSPEAK.COM



Click it and Unblock the Notifications
