Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ ലക്ഷണമുള്ള സ്ത്രീ വീട്ടിലെങ്കില്‍ ഭാഗ്യം
ലക്ഷണശാസ്ത്രപ്രകാരം ഉത്തമസ്ത്രീയെക്കുറിച്ചു വിശേഷിപ്പിയ്ക്കാന്‍ ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.
സാമുദ്രിക ശാസ്ത്രം എന്ന ഒന്നുണ്ട്. ലക്ഷണങ്ങള്‍ നോക്കി സ്ത്രീ പുരുഷന്മാരെ വിലയിരുത്തുന്ന, സ്വഭാവ വിശേഷതകള്‍ വിവരിയ്ക്കുന്ന ഒന്നാണിത്. ഒരാളുടെ രൂപം അടിസ്ഥാനപ്പെടുത്തി അയാളുടെ സ്വഭാവ വിശേഷങ്ങളും ഭാഗ്യ നിര്‍ഭാഗ്യങ്ങളുമെല്ലാം വിവരിയ്ക്കുന്ന ഒന്ന്.
സാമുദ്രിക ശാസ്ത്ര പ്രകാരം സ്ത്രീകളുടെ ചില ലക്ഷണങ്ങള്‍ വിവരിയ്ക്കുന്നു. ചില പ്രത്യേക ലക്ഷണങ്ങള്‍ സ്ത്രീകളെ ഭാഗ്യവതികളാക്കുന്നു. ഇവരെ ഉത്തമ സ്ത്രീകളാക്കുന്നു. ചിലത് ദോഷവുമാണ്.
സാമുദ്രിക ശാസ്ത്ര പ്രകാരം നല്ല സ്ത്രീയെന്നാല്‍ എന്താണെന്നറിയൂ, നല്ല സ്ത്രീ ലക്ഷണങ്ങള്‍ അറിയൂ

കവിളിലെ കാക്കാപ്പുള്ളി
കവിളിലെ കാക്കാപ്പുള്ളി പൊതുവെ സ്ത്രീകള്‍ക്കു ഭാഗ്യലക്ഷണമെന്നാണ് കണക്കാക്കപ്പെടുന്നത്. കവിളിലെ മറുകുള്ള സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതമുണ്ടാകും. മാത്രമല്ല, ഇവര്‍ പാചകവൈദഗഗ്ധ്യമുള്ള സ്ത്രീകളുമായിരിയ്ക്കും.നെറ്റിയില്‍ മറുകുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക നേട്ടം കൂടുതലായിരിക്കും

സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍
സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്.

പാദങ്ങളും
പാദങ്ങളും സ്ത്രീകളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ വിവരിയ്ക്കുന്ന ഒന്നാണ്. സ്ത്രീയുടെ പാദങ്ങള്‍ മൃദുവും പിങ്ക് നിറത്തിലുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു.

നുണക്കുഴിയില്ലാത്ത കവിളുകളാണ്
തുടുത്ത കവിളുകളുള്ള സ്ത്രീകളാണ് പൊതുവേ ഭാഗ്യവതികള്‍. ഇതുപോലെ നുണക്കുഴിയില്ലാത്ത കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം.

മൂന്നു വിരല്‍ വീതിയുളള നെറ്റി
മൂന്നു വിരല്‍ വീതിയുളള നെറ്റിയാണ് സ്ത്രീകള്‍ക്കു പൊതുവേ ഭാഗ്യകരം.അല്പം ഉയര്‍ന്ന നെറ്റിയും സ്ത്രീകള്‍ക്കു ഭാഗ്യദായകമാണ്.

നീളമേറിയ വയര്‍
നീളമേറിയ വയര്‍ ഭാഗം സ്ത്രീകള്‍ക്കു നിര്‍ഭാഗ്യമാണ്.മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം. പൊക്കിള്‍ ആഴത്തിലുള്ളതെങ്കില് ഭര്‍ത്താവിനാല്‍ സ്നേഹിയ്ക്കപ്പെടുന്ന സ്ത്രീയെന്നര്ത്ഥം. വലതുഭാഗം അല്പം ഉയര്‍ന്ന പൊക്കിളെങ്കില്‍ രാജ്ഞിയെപ്പോലെ വാഴാന്‍ കഴിയുന്നുമെന്നു

പുറംഭാഗം
പുറംഭാഗം നട്ടെല്ലു പുറത്തു കാണാത്ത വിധത്തില്‍ മാംസളവും നീളമുള്ളതുമാണെങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ്. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്.

നടക്കുമ്പോള്‍
നടക്കുമ്പോള്‍ കാല്‍പാദത്തിലെ എല്ലാ വിരലുകളും നിലത്തു സ്പര്ശിയ്ക്കുന്നുവെങ്കില് ഭാഗ്യമാണെന്നര്ത്ഥം. 3, 4 വിരലുകള്‍ നിലത്തു സ്പര്ശിയ്ക്കാത്തത് വൈധ്യവ്യഫലം.കാല്‍വിരലുകള്‍ അടുപ്പിച്ചതും മൃദുവുമാണെങ്കില് ഭാഗ്യവതിയായ യുവതിയാണ് ഇത് അകന്നും ഭംഗിയില്ലാത്തതുമാണെങ്കില് ചതിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീ. രണ്ടും മൂന്നും വിരലുകള്‍ ചെറുതാണെങ്കില്‍ വിവാഹഭാഗ്യമില്ലാത്ത സ്ത്രീയെന്നു പറയാം.

കാലിനടിയില്‍ നിന്നും ലൈന്‍
കാലിനടിയില്‍ നിന്നും ലൈന്‍ ആരംഭിച്ച് തള്ളവിരലില്‍ എത്തുകയാണെങ്കില്‍ ഇവര്‍ വേഗം വിവാഹിതരാകുമെന്നര്ത്ഥം. സ്ത്രീയുടെ കാലില്‍ മത്സ്യം, ശംഖ്, താമര അടയാളങ്ങളെങ്കില്‍ പണക്കാരും ഭാഗ്യമുള്ളവരുമാകുമെന്നര്ത്ഥം. നഖവും സ്ത്രീയെക്കുറിച്ചു പലതും പറയുന്നു. കാല്‍വിരലിലെ നഖത്തിന് ചുവപ്പുരാശിയെങ്കില്‍ ജീവിതസുഖങ്ങളും സന്താനഭാഗ്യവുമാണ് അര്‍ത്ഥമാക്കുന്നത്. കറുപ്പു നിറമെങ്കില്‍ മോശപ്പെട്ട സ്വഭാവമുള്ള സ്ത്രീ. മഞ്ഞനിറമെങ്കില് ദാരിദ്ര്യമാണ് ഫലം. പിങ്ക് നിറമെങ്കില്‍ യുക്തിബോധമുള്ള സ്ത്രീയെന്നര്ത്ഥം.

നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ്
നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ് സ്ത്രീയ്ക്കുള്ള ഭാഗ്യലക്ഷണം. നീളമില്ലാത്ത രോമമുള്ള കൈകള്‍ നിര്‍ഭാഗ്യ ലക്ഷണമാണ് .കൂടുതല്‍ നീളമുള്ള കൈകള്‍ ദുര്ഭാഗ്യലക്ഷണവുമാണ്.

സ്ത്രീയുടെ അരക്കെട്ടിന്റെ വലിപ്പവും ഒതുക്കവും
സ്ത്രീയുടെ അരക്കെട്ടിന്റെ വലിപ്പവും ഒതുക്കവും ഭാഗ്യം പറയുന്ന ഒന്നാണ്. തടിച്ച അരക്കെട്ടുള്ള സ്ത്രീയെങ്കില്‍ സ്വഭാവമഹിമ കുറവാണെന്നര്‍ത്ഥം. അരക്കെട്ടില്‍ രോമമുള്ള സ്ത്രീയെങ്കില്‍ നിര്‍ഭാഗ്യമാണ് സൂചന. അധികം മാംസളമല്ലാത്ത, ഒതുങ്ങിയ, മിനുസമുള്ള, രോമരഹിതമായ അരക്കെട്ടാണ് ഭാഗ്യമായി കണക്കാക്കുന്നത്.

സ്ത്രീയുടെ മുടി
സ്ത്രീയുടെ മുടി നോക്കി ഭാഗ്യ നിര്‍ഭാഗ്യം പറയാനാകും.
നല്ല നിറമുളള തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയും ഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

സ്ത്രീയുടെ നീണ്ട കഴുത്ത്
സ്ത്രീയുടെ നീണ്ട കഴുത്ത് സൗന്ദര്യലക്ഷണമെങ്കിലും ഇത്തരക്കാര്‍ക്കു ഭാഗ്യം കുറയും കഴുത്തില്‍ മൂന്നു വരകളെങ്കില്‍ പണവും ഭാഗ്യവുമാണ് ഫലം.തടിച്ചു നീളം കുറഞ്ഞ കഴുത്തെങ്കില് വൈധവ്യമാണ് ഫലം.



Click it and Unblock the Notifications
