Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഏറ്റവും നിര്‍ഭാഗ്യം നല്‍കും സംഖ്യകള്‍ ഇവയാണ്
വിശ്വാസമാണ് പലരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും വിശ്വാസത്തിന്റെ വേര് പറ്റിയാണ് വളരുന്നത്. എന്നാല്‍ വിശ്വാസം അധികമായാല്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാഗ്യ സംഖ്യകളും ഭാഗ്യം നല്കുന്ന ചിലതും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഭാഗ്യം നല്കുന്ന സംഖ്യകള്‍ മാത്രമല്ല നിര്‍ഭാഗ്യം നല്കുന്ന ചില സംഖ്യകള്‍ കൂടിയുണ്ട്.
നിര്‍ഭാഗ്യം നല്കുന്ന സംഖ്യകളെക്കുറിച്ച് ആര്‍ക്കും അറിയില്ല. എപ്പോഴും ഭാഗ്യത്തിന് പുറകേ മാത്രമാണ് പലരും നീങ്ങുന്നത്. എന്നാല്‍ നിര്‍ഭാഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ചില സംഖ്യകള്‍ ഉണ്ട്. ഏതൊക്കെ സംഖ്യകളാണ് ഇത്തരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. ലോകത്ത് പല സംഖ്യകളും ഇത്തരത്തില്‍ നിര്‍ഭാഗ്യം നിറഞ്ഞ സംഖ്യകളാണ് എന്നാണ് പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

നാല് എന്ന് സംഖ്യ
നാല് എന്ന സംഖ്യ പറയുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ പലപ്പോഴും മോശം സംഖ്യയാണ് എന്നതാണ് പറയുന്നത്. അങ്ങേയറ്റം വിശ്വാസം മുറുകെപ്പിടിക്കുന്നവരിലാണ് നാല് എന്നത് മോശം നല്കുന്ന സംഖ്യയായാണ് പറയുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് പലരും 4 എന്ന സംഖ്യ തിരഞ്ഞെടുക്കാറില്ല.

ഒന്‍പത് എന്ന സംഖ്യ
ഒന്‍പത് എന്ന സംഖ്യ പലപ്പോഴും പല വിധത്തിലുള്ള മോശം അനുഭവം നല്‍കും എന്നാണ് വിശ്വാസം. ചൈനീസ് വിശ്വാസ പ്രകാരം ആണ് ഇത്തരത്തിലുള്ള ഒരു വിശ്വാസം നിലനില്‍ക്കുന്നത്. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ട് വരുന്ന ഒരു സംഖ്യയായി ഒന്‍പത് കാണുന്നവരുണ്ട്. പലപ്പോഴും വളരെയധികം നിര്ഭാഗ്യങ്ങളും ചൂഷണങ്ങളും ഈ സംഖ്യ തിരഞ്ഞെടുക്കുന്നവര്‍ അനുഭവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരിക്കലും ഒന്‍പത് എന്ന സംഖ്യ തിരഞ്ഞെടുക്കരുത്.

പതിമൂന്ന്
പതിമൂന്ന് എന്ന സംഖ്യ തിരഞ്ഞെടുക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. കാരണം 13 എന്ന സംഖ്യ പലപ്പോഴും പിശാചിന്റെ നമ്പറായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് വേണ്ടി ഓരോ സംഖ്യകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും പതിമൂന്ന് എന്ന സംഖ്യ തിരഞ്ഞെടുക്കാന്‍ പലരും മടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് പലരും.

ഇരുപത്തി നാല്
ഇരുപത്തി നാല് എന്ന സംഖ്യയും നിര്‍ഭാഗ്യം നല്കുന്ന സംഖ്യയാണ്. ജപ്പാനിലാണ് ഇത്തരം ഒരു വിശ്വാസം നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് ഇരുപത്തി നാല് എന്ന സംഖ്യ തിരഞ്ഞെടുക്കുന്നവര്‍ അല്പം ചിന്തിക്കണം. കാരണം ഇത് ശുഭകാര്യങ്ങള്‍ക്ക് ഒരിക്കലും നല്ലതല്ല.

മുപ്പത്തി ഒന്‍പത്
മുപ്പത്തി ഒന്‍പത് എന്ന സംഖ്യയും ഒരിക്കലും നല്ല കാര്യങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന് രാജ്യക്കാര്‍ ഉപയോഗിക്കാറില്ല. കാരണം ഇതിന്റെ അര്‍ത്ഥം പോലും പശുവിന്റെ മരണം എന്നാണേത്രേ ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ പല രാജ്യങ്ങളിലും മുപ്പത്തി ഒന്‍പത് എന്ന് സംഖ്യ നിര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്.

നാല്‍പ്പത്തി മൂന്ന്
നാല്‍പ്പത്തി മൂന്ന് എന്ന സംഖ്യ പ്രധാനമായും ഒഴിവാക്കാനാണ് ജപ്പാനിലുള്ളവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ശുഭകാര്യങ്ങള്‍ക്ക് ഒരിക്കലും നാല്‍പ്പത്തിമൂന്ന് എന്ന സംഖ്യ ഇവര്‍ ഉപയോഗിക്കാറില്ല. പലപ്പോഴും ഗുരുതരമായ അവസ്ഥകളാണ് ഇതിലൂടെ ഉണ്ടാക്കുന്നത് എന്നതാണ് ഇവരുടെ വിശ്വാസം.



Click it and Unblock the Notifications
