For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി പ്രകാരം നിങ്ങള്‍ക്ക് ഈ കുറവുണ്ട്

രാശി പ്രകാരം നിങ്ങള്‍ക്ക് ഈ കുറവുണ്ട്

|

സോഡിയാക് സൈനുകള്‍ അഥവാ രാശികള്‍ പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നവയാണ്. നമ്മിലെ ചീത്തയേയും നല്ലതിനേയുമെല്ലാം സ്വാധീനിയ്ക്കുന്ന ഒന്നാണിത്.

സോഡിയാക് സൈന്‍ അഥവാ രാശികള്‍ പ്രധാനമായും ജനിച്ച മാസം അടിസ്ഥാനപ്പെടുത്തിയാണ് ഉള്ളത്. പന്ത്രണ്ടു രാശികള്‍ക്കും ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളും സാധാരണയാണ്.ഇതു പല തരത്തിലും ഒരാളെ സ്വാധീനിയ്ക്കുന്നു.

രാശി പ്രകാരം ഓരോരുത്തര്‍ക്കും നല്ല ഗുണങ്ങളുണ്ട്, അതേ സമയം ദോഷങ്ങളും ദൗര്‍ബല്യങ്ങളുമുണ്ട്. നന്മയുണ്ടെങ്കിലും ഒപ്പം തിന്മയും കാണിയ്ക്കുന്ന ചില സ്വഭാവങ്ങള്‍. ഇതിന്റെ അര്‍ത്ഥം ഇത്തരം രാശിക്കാര്‍ ചീത്തകളാണെന്നോ ദുഷ്ടരാണെന്നോ അല്ല. എല്ലാ മനുഷ്യര്‍ക്കുമുണ്ടാകുന്ന പോലെ ചില ദോഷങ്ങളും മോശം സ്വഭാവങ്ങളും ഇവര്‍ക്കുണ്ടെന്നതു കൂടിയാണ്.ഇത്തരം സ്വഭാവം മാത്രം വച്ച് ഒരാളെ വിലയിരുത്താനും സാധിയ്ക്കില്ല. ഒരാളിലെ ചില സ്വഭാവങ്ങള്‍ മാത്രമാണ് ഇവയെന്ന കാര്യം ഓര്‍ക്കുക.

ഇത്തരം ചില ദൗര്‍ബല്യങ്ങളെക്കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശിക്കാര്‍

ഏരീസ് അഥവാ മേട രാശിക്കാര്‍

ഏരീസ് അഥവാ മേട രാശിക്കാര്‍ മനസു കൊണ്ടു നല്ലവരെങ്കിലും പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമാണ്. തങ്ങള്‍ പറയുന്നതിനോട് മറ്റുള്ളവര്‍ യോജിച്ചില്ലെങ്കില്‍ അവരോട് നീരസം തോന്നുന്ന പ്രകൃതം. തങ്ങള്‍ പിടിയ്ക്കുന്ന മുയലിന് മൂന്നു കൊമ്പെന്ന പ്രകൃതം.

ടോറസ് അഥവാ ഇടവരാശി

ടോറസ് അഥവാ ഇടവരാശി

ടോറസ് അഥവാ ഇടവരാശിക്കാര്‍ നിര്‍ബന്ധ ബുദ്ധിക്കാരാണ്. മടിയുള്ള പ്രകൃതവുമാണ് ഇവര്‍. ദേഷ്യം വരുമ്പോള്‍ പ്രതികാര ചിന്തയാണ് ഇവരുടെ മനസില്‍ ആദ്യം വരിക. അല്‍പം യാഥാസ്ഥിതികമായി ചിന്തിയ്ക്കുന്ന കൂട്ടരുമാണ് ഇവര്‍. ഇവരില്‍ നിന്നും അധികം സ്വാതന്ത്ര്യം ലഭിയ്ക്കില്ല. സ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണ്‍ എപ്പോഴും ഇവരുടെ കയ്യിലായിരിയ്ക്കും.

ജെമിനി അഥവാ മിഥുന രാശിക്കാര്‍

ജെമിനി അഥവാ മിഥുന രാശിക്കാര്‍

ജെമിനി അഥവാ മിഥുന രാശിക്കാര്‍ നിശബ്ദരാണെങ്കിലും വളഞ്ഞ ബുദ്ധിയുളളവരുമാണ്. ഇതില്‍ പെട്ട ചിലരെങ്കിലും വിശ്വസിയ്ക്കാന്‍ ആകാത്തവരുമാണ്. ചാഞ്ചാടുന്ന സ്വഭാവമായതിനാല്‍ ചെയ്യുന്ന കാര്യങ്ങള്‍ പകുതി വഴിയ്ക്ക് ഉപേക്ഷിയ്ക്കുന്ന ശീലവും ഇവര്‍ക്കുണ്ടാകും. അല്‍പം ഭീരുത്വമുള്ള പ്രകൃതമാണ് ഇവരുടേത്. എങ്കിലും മനസു കൊണ്ടു നല്ലവരാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ തങ്ങളെ സ്‌നേഹിയ്ക്കുന്നവരെ നന്നായി സംരക്ഷിയ്ക്കുന്ന പ്രകൃതമാണെങ്കിലും ചില സമയങ്ങളില്‍ മുരടന്മാരുമാണ്. തങ്ങള്‍ പറയുന്നതു പോലെ മറ്റുള്ളവര്‍ ചെയ്തില്ലെങ്കില്‍ അസ്വസ്ഥരാകുന്ന പ്രകൃതം. നടക്കാത്ത കാര്യങ്ങള്‍ സങ്കല്‍പിച്ച് ഇത് നടന്നില്ലെങ്കില്‍ അസ്വസ്ഥരാകുന്ന തരക്കാര്‍.

ലിയോ അഥവാ ചിങ്ങ രാശിക്കാര്‍

ലിയോ അഥവാ ചിങ്ങ രാശിക്കാര്‍

ലിയോ അഥവാ ചിങ്ങ രാശിക്കാര്‍ കഴിവുളളവരും കാണാന്‍ സൗന്ദര്യമുളളവരുമാണ്. എന്നാല്‍ പെട്ടെന്നു തന്നെ ദേഷ്യപ്പെടുന്നവരാണ്. ചില സമയങ്ങളില്‍ ഇവര്‍ അത്യാര്‍ത്തിയുള്ളവരും അസൂയാലുക്കളുമാകും. വര്‍ത്തമാന കാലത്തില്‍ സന്തോഷിയ്ക്കാതെ ഭാവിയെക്കുറിച്ചോര്‍ത്ത് ദുഖിയ്ക്കുന്ന പ്രകൃതമാണിവര്‍ക്ക്. പെട്ടെന്നു തന്നെ മറ്റുള്ളവരെ വിശ്വസിയ്ക്കുന്ന പ്രകൃതക്കാരുമാണിവര്‍. തന്നത്താനെ തങ്ങള്‍ക്കു തന്നെ പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍.

വിര്‍ഗോ അഥവാ കന്നിരാശി

വിര്‍ഗോ അഥവാ കന്നിരാശി

വിര്‍ഗോ അഥവാ കന്നിരാശിയില്‍ പെട്ടവര്‍ കാര്യങ്ങള്‍ ഇരട്ടിപ്പിച്ചു പറയുന്നവരാണ്. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ അവരെക്കുറിച്ച് മോശം പറയുന്നവര്‍. ക്ഷമ തീരെ കുറഞ്ഞ ഇവര്‍ തിടുക്കം കൂടിയതു കൊണ്ടു തന്നെ പ്രശ്‌നങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. ആത്മവിശ്വാസം ഇവര്‍ക്കു ചിലപ്പോള്‍ അമിത വിശ്വസമായി മാറും. ഇതുവഴി മറ്റുള്ളവരുടെ വാക്കിനു വില കല്‍പ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ ആവശ്യമില്ലാതെ വിഷമിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന പ്രകൃതമാണ്. തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വിഷമിയ്ക്കുന്ന പ്രകൃതമാണ് ഇവരുടേത്. ഇത് ഇവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും. ടെന്‍ഷനില്‍ മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിയ്ക്കുന്ന പ്രകൃതവും ഇവര്‍ക്കുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചികം രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചികം രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചികം രാശിയില്‍ പെട്ടവര്‍ക്ക് മറ്റുള്ളവര്‍ പറയുന്നതു കേട്ടു പെട്ടെന്നു തന്നെ മുറിപ്പെടുന്ന പ്രകൃതമാണ്. ഇത് അവര്‍ മറക്കാതെ പ്രതികാരം ചെയ്യുകയും ചെയ്യും. മനസു കൊണ്ട് നല്ലവരാണെങ്കിലും ചിലപ്പോള്‍ അസൂയാലുക്കളും സ്വാര്‍ത്ഥരുമാകാം. മറ്റുള്ളവര്‍ക്ക് ഒരു സെക്കന്റ് ചാന്‍സ് കൊടുക്കാന്‍ അവര്‍ അത്ര പെട്ടെന്നു തയ്യാറാകില്ല.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ടവര്‍ പെട്ടെന്നു തന്നെ ചൂതുകളി, മദ്യപാനം തുടങ്ങിയ കാര്യങ്ങളിലേയ്ക്കു വഴുതി വീഴാന്‍ സാധ്യതയുള്ളവരാണ്. മിക്കവാറും സമയത്ത് ഒറ്റയ്ക്കാകാന്‍ ആഗ്രഹിയ്ക്കുന്ന ഇവര്‍ ഒരു തീരുമാനമെടുത്താന്‍ ഇതു മാറ്റാന്‍ യാതൊരു കാരണവശാലും തയ്യാറാകില്ല. മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാതെ സ്വന്തം നിയമങ്ങളില്‍ ജീവിയ്ക്കുന്നവരാണ് ഇവര്‍.

കാപ്രികോണ്‍ അഥവാ മകര രാശിയി

കാപ്രികോണ്‍ അഥവാ മകര രാശിയി

കാപ്രികോണ്‍ അഥവാ മകര രാശിയില്‍ പെടുന്നവര്‍ ആളുകളേയും കാര്യങ്ങളേയും പൊതുവെ സംശയിക്കുന്ന പ്രകൃതക്കാരാണ്. വിശ്വസിയ്ക്കുന്നവരെ എന്തും ഏല്‍പ്പിയ്ക്കുന്ന പ്രകൃതം ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കും. വിജയത്തിനു വേണ്ട കഠിനമായി പരിശ്രമിയ്ക്കുന്ന ഇവര്‍ മറ്റുള്ളവരില്‍ നിന്നും പുകഴ്ത്തല്‍ ആഗ്രഹിയ്ക്കുന്നവരും മറ്റുള്ളവര്‍ വിമര്‍ശിച്ചാല്‍ വിഷമിച്ചു പിന്മാറുന്ന തരവുമാണ്.

അക്വേറിയസ് അഥവാ കുംഭരാശി

അക്വേറിയസ് അഥവാ കുംഭരാശി

അക്വേറിയസ് അഥവാ കുംഭരാശിയില്‍ പെട്ടവര്‍ പെട്ടന്നു തന്നെ മനസു മാറുന്ന തരക്കാരാണ്. ഒരു സ്ഥലത്തോ ഒരാളിലോ ഉറച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്തവര്‍. കുശാഗ്ര ബുദ്ധിക്കാരായ ഇവര്‍ക്ക് മറ്റുള്ളവരെ എങ്ങനെ തങ്ങളുടെ കാര്യത്തിനായി ഉപയോഗിയ്ക്കണമെന്നറിയാവുന്നവരും ചെയ്യുന്നവരും. ഒരു ബന്ധം നല്ലതല്ലെന്നു തോന്നിയാല്‍ അതു നന്നാക്കാന്‍ ശ്രമിയ്ക്കുന്നതിനു പകരം അത് ഉപേക്ഷിച്ചു വേറെ തേടുന്നവര്‍.

പീസസ് അഥവാ മീനം രാശി

പീസസ് അഥവാ മീനം രാശി

പീസസ് അഥവാ മീനം രാശിക്കാര്‍ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രകൃതക്കാരാണ്. ധൈര്യം കുറവുള്ള ഇവര്‍ പെട്ടെന്നു തന്നെ ഭയചകിതരാകുന്ന കൂട്ടരുമാണ്. ദേഷ്യം വന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്വയമേ പ്രശ്‌നങ്ങളില്‍ ചെന്നു വീഴുന്നവരും.

English summary

These Are The Flaws According To Your Zodiac Sign

These are the flaws for each zodiac signs. find out what is yours
X
Desktop Bottom Promotion