Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
രാശിപ്രകാരം ഇതാണ് നിങ്ങളുടെ പാപം
രാശിപ്രകാരം ഇതാണ് നിങ്ങളുടെ പാപം
രാശി അഥവാ സോഡിയാക് സൈന്‍ എല്ലാവര്ക്കും ഉണ്ടാകും. ജനിച്ച മാസമനുസരിച്ചാണ് ഇതു പ്രവചിയ്ക്കപ്പെടുന്നതും.
രാശി ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയുന്നു. അയാളുടെ ഭൂത, ഭാവി, വര്‍ത്തമാനം, സ്വഭാവം, രൂപം തുടങ്ങിയ ഒരു പിടി കാര്യങ്ങള്‍ രാശി പറയുന്നുണ്ട്.
രാശി പ്രകാരം അതായത് നിങ്ങള്‍ ഒരു പ്രത്യേക രാശിയില്‍ അഥവാ സോഡിയാക് സൈനില്‍ പെടുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യാനിടയുള്ള പാപത്തെക്കുറിച്ചും ചില വിശദീകരണങ്ങളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഏരീസ് - 21 March - 20 April
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ മറ്റുള്ളവരെ ചതിയ്ക്കുന്ന പ്രകൃതക്കാരാണെന്നു വേണം, പറയാന്‍ ഇതാണ് നിങ്ങളുടെ പാപമായി പറയപ്പെടുന്നതും. മറ്റുള്ളവരുടെ ചിന്തകളെ തെറ്റിദ്ധരിപ്പിച്ച് അവരെ നിങ്ങള്‍ക്കനുകൂലമായി കൊണ്ടു വരുന്ന പ്രകൃതമുള്ളവരാണ് ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍. പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ പുറത്തു കടക്കും, എന്നാല്‍ മറ്റുള്ളവരുടെ ചെലവിലാണ് ഇങ്ങനെ ചെയ്യുന്നതെന്നു വേണം, പറയാന്‍.

ടോറസ് 21 April - 21 May
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ ആര്‍ഭാടങ്ങളോട് താല്പര്യപ്പെടുന്നവരാണ്. ഇതുകൊണ്ടുതന്നെ മറ്റുള്ളവരെ സ്വന്തം ഗുണത്തിനായി ഉപയോഗിയ്ക്കുന്ന വിഭാഗത്തില്‍ പെടുന്നവരുമാണ്. എന്തു കാര്യത്തിലായാലും ലക്ഷ്വറിയോട് വല്ലാത്ത താല്പര്യമുള്ള കൂട്ടരാണ് ഇവര്‍.

ജെമിനി 22 May - 21 June
ജെമിനി വിഭാഗത്തില്‍ പെടുന്നവര്‍ രണ്ടു വ്യക്തിത്വമുള്ളവരാണെന്നു വേണം, പറയാന്‍. മറ്റുള്ളവര്‍ നല്ലതാണെന്നു നിങ്ങളെക്കുറിച്ചു കരുതും. എന്നാല്‍ അങ്ങനെയാകില്ല. അതായത് പുറമേയ്ക്കു നിങ്ങളെന്താണോ അതല്ല ഉള്ളില്‍ എന്നു വേണം, പറയാന്‍.

ക്യാന്‍സര്‍ 22 June- 22 July
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ വളരെ ഇമോഷണലാണ്. ഇതൊരു ദുര്ഗുണമെന്നു പറയാനാകില്ലെങ്കിലും ഈ സ്വഭാവം പലപ്പോഴും ഇത്തരം രാശിക്കാരെക്കൊണ്ടു പാപം ചെയ്യിക്കും. ഉദാഹരണത്തിന് നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിച്ചാല്‍ അവരോട് പ്രതികാരം ചെയ്യുന്നതു വരെ ഈ സ്വഭാവം നിങ്ങളെക്കൊണ്ട് എത്തിയ്ക്കും.

ലിയോ 23 July- 21 August
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കേമന്മാരാണെന്ന ചിന്താഗതിയുള്ളവരാണ്. ഇതുകൊണ്ടുതന്നെ തങ്ങളെ തങ്ങളുടെ പങ്കാളി അര്ഹിയ്ക്കുന്നില്ലെന്ന ചിന്തയില്‍ പങ്കാളിയെ വഞ്ചിയ്ക്കാന്‍ പോലും മടിയ്ക്കാത്തവരും.

വിര്‍ഗോ 22 August - 23 September
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ ഗോസിപ്പ് പറയുന്ന സ്വഭാവക്കാരാണ്. ഇതുകൊണ്ടു തന്നെ മറ്റുള്ളവര്‍ തങ്ങളുടെ രഹസ്യങ്ങള്‍ പറയാനും മടിയ്ക്കും. ഈ സ്വഭാവം കൊണ്ടുതന്നെ സോഷ്യല്‍ സ്റ്റാറ്റസ് ദുരുപയോഗം ചെയ്ത് മറ്റുള്ളരുടെ ജീവിതം തകര്‍ക്കുന്ന പ്രകൃതക്കാരാണെന്നു വേണം, പറയാന്‍.

ലിബ്ര 24 September- 23 October
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ വല്ലാതെ അധികം ഇമോഷണലാണെന്നു വേണം, പറയാന്‍. ഇതുകൊണ്ടുതന്നെ കാര്യങ്ങള്‍ കയ്യിലെടുക്കുന്ന തരക്കാര്‍. ഇത്തരം വൈകാരികത പലപ്പോഴും പ്രതികാരത്തിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കുകയും ചെയ്യും.

സ്കോര്‍പിയോ 24 October- 22 November
സ്കോര്‍പിയോ വിഭാഗത്തില്‍ വരുന്നവര്‍ പുറംകാഴ്ചയില്‍ ആകര്ഷിയ്ക്കപ്പെടുന്നവരാണ്. ഒരാളുടെ ആന്തരിക സൗന്ദര്യത്തിനല്ല, ബാഹ്യസൗന്ദര്യത്തിനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. ഇതുകൊണ്ടുതന്നെ ഒന്നിലേറെ ബന്ധങ്ങളിലേയ്ക്കും നയിക്കപ്പെടും. ബന്ധങ്ങളില്‍ ആത്മാര്ത്ഥതയില്ലാതാകാനും ഇതു കാരണമാകും.

സാജിറ്റേറിയസ് 23 November- 22 December
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ വല്ലാതെ വായാടികളാകും. അതായത് അമിത സംസാരം. ആവശ്യത്തിനുള്ള സംസാരം ആളുകള്‍ക്ക് ഭൂഷണമാണ്. എന്നാല്‍ അമിത സംഭാഷണം മറ്റുള്ളവരെ വെറുപ്പിയ്ക്കുകയും ചെയ്യും

കാപ്രിക്കോണ്‍ 23 December-20 January
കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ അമിതമായി കോപം വരുന്നവരാണ്. ഇത് പല പ്രശ്നങ്ങളുമുണ്ടാക്കും. ചേര്‍ന്നു നില്ക്കുന്നവര് അകലാന്‍ കാരണമാകും. ആവശ്യമില്ലാത്ത പല രംഗങ്ങള്‍ക്കും വഴിയൊരുക്കും. നല്ല ബന്ധങ്ങളെ തകര്‍ത്തെറിയാനുള്ള ശക്തി ദേഷ്യത്തിനുണ്ടെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.

അക്വേറിയസ് 21 January- 19 February
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ അത്യാഗ്രഹികളായിരിയ്ക്കും. ഇതുകൊണ്ടുതന്നെ തങ്ങള്‍ക്കു തടസമായി നില്‍ക്കുന്നവരെ തകര്‍ത്തു കളയാനും പ്രവണതയുള്ള രാശിക്കാരാണ് ഇവര്‍. നിങ്ങള്ക്കെതിരു പറയുന്നവരെ പരസ്യമായി പരിഹസിയ്ക്കുകയും ചെയ്യുന്ന പ്രകൃതക്കാരാണ്.

പീസസ് 20 February- 20 March
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ നിയമങ്ങളെല്ലാം മറികടക്കുന്നവരും അനുസരണശീലം ഇല്ലാത്തവരുമാകും. റിബല്‍ എന്ന സ്വഭാവം എന്നു പറയാം. റിബല്‍ എന്നത് തെറ്റല്ല, എന്നാല്‍ ഈ സ്വഭാവം മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന വിധത്തില്‍ എത്തിയാല്‍ അത് പാപമാണ്.



Click it and Unblock the Notifications
