Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുന്നിലെ പല്ലിന്റെ ആകൃതി പറയും ധനഭാഗ്യം
പല്ലിന്റെ ആകൃതിയും നിങ്ങളുടെ ഭാഗ്യവും സ്വഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് പറയാം, കാരണം പല്ലിന്റെ ആകൃതി നോക്കി നമുക്ക് ഭാവിയും സാമ്പത്തിക നേട്ടവും മനസ്സിലാക്കാന്‍ സാധിക്കാം. പല വിധത്തിലാണ് ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ലക്ഷണശാസ്ത്രവും ഹസ്തരേഖാ ശാസ്ത്രവും എല്ലാം ഇത്തരത്തില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് തന്നെയാണ്. വിശ്വാസത്തിന്റെ പുറത്താണ് പലരും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നതും.
നിങ്ങളുടെ പല്ലിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെ വിലതിരുത്താവുന്നതാണ്. പലര്‍ക്കും പല്ലിന്റെ ആകൃതി പല വിധത്തിലായിരിക്കും. ഇത് നോക്കി നമുക്ക് അയാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച്
ധാരണ വെക്കുന്നത് എന്തുകൊണ്ടും മറ്റുള്ളവരെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പല്ലിന്റെ ആകൃതിക്ക് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് നോക്കാം
പലര്‍ക്കും പല്ലിന്റെ ആകൃതി പല വിധത്തിലായിരുക്കും. ഓരോരുത്തരുടേയും പല്ലിന്റെ ആകൃതിയനുസരിച്ച് ഇത്തരത്തില്‍ പല കാര്യങ്ങളും തീരുമാനിക്കാവുന്നതാണ്. പല്ലിന്റെ ആകൃതി നോക്കി നമുക്ക് ഇത്തരത്തിലുള്ള പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. പല്ലിന്റെ ആകൃതി എന്താണ് പറയുന്നത് നിങ്ങളെക്കുറിച്ച് എന്ന് നോക്കാം.

ചതുരത്തിലുള്ള പല്ല്
നിങ്ങളുടെ മുന്നിലെ രണ്ട് പല്ലിന്റെ ആകൃതി ചതുരത്തിലാണോ? എന്നാല്‍ സാമ്പത്തിക നേട്ടം നിങ്ങളില്‍ ഉണ്ടാവുന്നു. കടങ്ങളെല്ലാം തീര്‍ന്ന് നിങ്ങളുടെ ജീവിതം നല്ല രീതിയില്‍ ആവുന്നു. ഏത് കാര്യത്തിനും സ്വയം നിയന്ത്രണം ഉള്ള വ്യക്തിയാവും നിങ്ങള്‍. എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വയം നിയന്ത്രണം കൊണ്ട് തന്നെ നിങ്ങളൊരു ധാര്‍ഷ്ഠ്യക്കാരനായി മറ്റുള്ളവര്‍ക്ക് തോന്നും. പക്ഷെ മറ്റുള്ളരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കേണ്ട ആവശ്യം നിങ്ങള്‍്ക്ക് ജീവിതത്തില്‍ ഉണ്ടാവില്ല. ഇവര്‍ നല്ല ഹൃദയത്തിന് ഉടമകളായിരിക്കും. സ്‌നേഹത്തിന് എന്തിനേക്കാള്‍ വില കൊടുക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല തനിക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്ക് വെക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല തന്നേക്കാള്‍ പങ്കാളിയേയും കുടുംബത്തേയും സ്‌നേഹിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. വിശ്വാസ്യതയുടെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും. ഏത് കാര്യത്തിനും നമുക്ക് ഇവരെ വിശ്വസിച്ച് കൂടെക്കൂട്ടാവുന്നതാണ്.

ഓവല്‍ ഷേപ്പാണെങ്കില്‍
നിങ്ങളുടെ മുന്നിലെ പല്ല് ഓവല്‍ ഷേപ്പ് ആണെങ്കില്‍ ഏത് വലിയ സമ്പത്തിനേക്കാള്‍ പ്രാധാന്യം മറ്റ് ചില കാര്യങ്ങള്‍ക്കാണ് നല്‍കുന്നത് എന്നതാണ് സത്യം. കലക്ക് പ്രാധാന്യം നല്‍കുന്ന കൂട്ടരായിരിക്കും. അതുകൊണ്ട് തന്നെ കലയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നിങ്ങള്‍ക്കറിയാം. പല്ല് ഓവല്‍ഷേപ്പിലുള്ളതാണെങ്കില്‍ കലാപരമായി നിങ്ങള്‍ മുന്നിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ത്രികോണാകൃതി
മുന്നിലെ പല്ലിന് ത്രികോണാകൃതിയുണ്ടോ, എന്നാല്‍ സാമ്പത്തിക നഷ്ടങ്ങളുടേയും കുത്തഴിഞ്ഞ ജീവിതത്തിന്റേയും ഏറ്റവും നല്ല ഉദാഹരണമായിരിക്കും നിങ്ങള്‍. നിങ്ങളുടെ പല്ല് ത്രികോണാകൃതിയാണെങ്കില്‍ നിങ്ങള്‍ കരുതലില്ലാതെയും ശുഭാപ്തി വിശ്വാസമില്ലാതെയും ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഒറ്റക്ക് ജീവിക്കുന്നതില്‍ ഭയപ്പെടുന്നവരായിരിക്കും. എത്രയൊക്കെ ശ്രദ്ധിച്ച് ചിലവാക്കിയാലും നഷ്ടങ്ങള്‍ മാത്രമായിരിക്കും നിങ്ങള്‍ക്കുണ്ടാവുക എന്നതാണ് സത്യം.

സമചതുരാകൃതിയാണെങ്കില്‍
നിങ്ങള്‍ക്ക് സമചതുരാകൃതിയുള്ള പല്ലുണ്ടോ,എങ്കില്‍ സ്വന്തം നേട്ടങ്ങളില്‍ സന്തോഷിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞ് വെക്കുന്നവരായിരിക്കും ഇവര്‍. സമചതുരാകൃതിയാണെങ്കില്‍ ബോസ് എന്ന് നിലയില്‍ അറിയപ്പെടാന്‍ കഴിയുന്നവരായിരിക്കും. നേതൃഗുണം നിങ്ങളുടെ കഴിവ് തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിചാരിക്കുന്നത് നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും എന്നാണ്. സാമ്പത്തിക നേട്ടങ്ങളില്‍ വളരെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. എന്നാല്‍ പലപ്പോഴും ഏത് കാര്യത്തിനും നിങ്ങള്‍ തന്നെയാവും ശ്രദ്ധാ കേന്ദ്രം. പാര്‍ട്ടിയിലായാലും എന്തിനായാലും നിങ്ങളായിരിക്കും അതിന്റെ ആത്മാവ്. എന്തിനേയും ചിരിച്ച് മയക്കാനും ചിരിച്ച് കൊണ്ട് നേരിടാനും നിങ്ങള്‍ക്ക് കഴിയും. ഇത് പലപ്പോഴും നിങ്ങളുടെ പ്രയാസങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നിങ്ങള്‍ ജനകീയരായ ആളുകളായിരിക്കും. മാത്രമല്ല സാമൂഹ്യപ്രതിബന്ധത നിങ്ങള്‍ക്ക് അല്‍പം കൂടുതലായിരിക്കും.

വട്ടത്തിലുള്ള പല്ലെങ്കില്‍
ചിലരുടെ പല്ലിന് വട്ടം കൂടുതലായിരിക്കും. ഇവര്‍ക്ക് കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാനായിരിക്കും താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഒറ്റക്കുള്ള ജീവിതം ഇവരെ പെട്ടെന്ന് മടുപ്പിക്കും. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ജീവിതത്തില്‍ വളരെയധികം അനുഭവിക്കേണ്ടി വരുന്നു ഇവര്‍. സാമ്പത്തിക നേട്ടം കുടുംബത്തിന്റെ ഭദ്രതക്കായി ഇവര്‍ വളരെയധികം സമ്പാദിക്കുന്നു. നിങ്ങളൊരു അസാധാരണ വ്യക്തിയായിരിക്കും. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും ജീവിതത്തില്‍ തളരാതെ അതിന് മുന്നില്‍ ചിരിച്ച് കൊണ്ട് നേരിടാന്‍ ഇവര്‍ക്ക് കഴിയുന്നു. നിങ്ങളുടെ അര്‍പ്പണ മനോഭാവം കണ്ട് ജീവിതത്തില്‍ നിങ്ങളോട് കൂട്ട് കൂടാന്‍ പലരും ശ്രമിക്കുന്നതാണ്. എന്നാല്‍ നെഗറ്റീവ് ഊര്‍ജ്ജം നല്‍കുന്ന ആളുകളുമായി കൂടാന്‍ ഒരിക്കലും നിങ്ങള്‍ ശ്രമിക്കുകയില്ല.

നീളം കൂടിയ പല്ലുകളെങ്കില്‍
നിങ്ങളുടെ പല്ലുകള്‍ നീളം കൂടിയവയെങ്കില്‍ ഇവര്‍ക്ക് വിദ്യാഭ്യാസപരമായി മുന്നിലായിരിക്കും. എങ്കിലും പലപ്പോഴും ജോലിയില്ലാത്ത അവസ്ഥ ഇവരെ അലട്ടുന്നു. സാമ്പത്തികമായി പലപ്പോഴും വളരെയധികം പ്രതിസന്ധി നേരിടുന്ന സമയം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞാല്‍ മാത്രമേ ജീവിക്കാന്‍ പറ്റുകയുള്ളൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ദയാലുക്കളായിരിക്കും നിങ്ങള്‍. മാത്രമല്ല മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള ഒരു മനസ്സും നിങ്ങള്‍ക്കുണ്ടാവും. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെയാണ് ജീവിതത്തില്‍ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുക. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരിലെ കള്ളത്തരം നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ആളുകളെ അറിഞ്ഞ് പെരുമാറാനുള്ള കരുത്ത് നിങ്ങളിലുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സഹായിക്കുന്നത്.



Click it and Unblock the Notifications











