Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില് ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
ജനിച്ച വർഷവും സ്വഭാവവും തമ്മിൽ
സംഖ്യാജ്യോതിഷത്തെ അറിയാൻ ശ്രമിക്കുന്നതും, ഭാഗ്യസംഖ്യകളെയും അവയുടെ സവിശേഷതകളെയും സംബന്ധിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതും വളരെ രസകരമായിട്ടുള്ള കാര്യങ്ങളാണ്.

ഭാഗ്യസംഖ്യകൾ, ജനനത്തീയതികൾ എന്നിങ്ങനെ സംഖ്യാജ്യോതിഷവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നടത്തപ്പെടുന്ന പ്രവചനങ്ങൾ നിങ്ങളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കത്തെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്.നിങ്ങളുടെ ജനനത്തീയതി 7-09-1984 ആണെങ്കിൽ, 4 എന്ന അവസാന അക്കത്തെ എടുക്കണം.

ജനനവർഷം 1951, 61, 71, 81, 91, 01, 11 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 1 ആണെങ്കിൽ, മത്സരബുദ്ധി അധികമായുള്ള ഒരു വ്യക്തിയാണ് താങ്കളെന്ന് അത് സൂചിപ്പിക്കുന്നു.
ഏതുവിധേനയും ജയിക്കണമെന്ന ചിന്ത താങ്കൾക്ക് ഉണ്ടായിരിക്കും. അതിമോഹത്താൽ നയിക്കപ്പെടുന്ന ഒരു വ്യക്തിയായി താങ്കൾ കാണപ്പെടുന്നു. സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന കാര്യത്തിൽ താങ്കളൊരു യോദ്ധാവാണ്. അത്ര എളുപ്പത്തിൽ ഒന്നും വിട്ടുകൊടുക്കുന്ന മാനസ്സികാവസ്ഥയുള്ള വ്യക്തിയല്ല. അവസാന ശ്വാസംവരെ അതിനുവേണ്ടി പോരാടുവാൻ താങ്കൾ തയ്യാറാകും.

ജനനവർഷം 1952, 62, 72, 82, 92, 02, 12 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 2 ആണെങ്കിൽ, ദ്വൈതവ്യക്തിത്വത്തിന്റെ ഉടമയാണ് താങ്കളെന്ന് അറിയപ്പെടുന്നു.
ഒരു വ്യക്തിയെന്ന നിലയിൽ, സ്‌നേഹിക്കുന്ന വ്യക്തികളോട് തികച്ചും വ്യത്യസ്തമായ ഒരു മനോഭാവവും, അനിഷ്ടം തോന്നുന്നവരോട് പൂർണ്ണമായും വിഭിന്നമായ മറ്റൊരു മനോഭാവവുമാണ് താങ്കൾക്കുള്ളത്. ജീവിതത്തിൽ ഏറ്റവും അടുത്ത വ്യക്തികളല്ലാത്തവരെപ്പോലും വളരെ കണിശമായി വേർതിരിച്ച് താങ്കൾ കാണും.

ജനനവർഷം 1953, 63, 73, 83, 93, 03, 13 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 3 ആണെങ്കിൽ, ബഹുവിധ മാനങ്ങളുള്ള വ്യക്തിത്വത്തിന് താങ്കൾ ഉടമയാണ്. വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ ജീവിതത്തെ നോക്കിക്കാണുന്നു.
വിവിധ അഭിപ്രായങ്ങൾക്കനുസരിച്ച് കാര്യങ്ങളെ നിർണ്ണയിക്കുന്നു. അത് താങ്കളുടെ സ്വന്തം അഭിപ്രായമോ പ്രതിയോഗിയുടെ അഭിപ്രായമോ ആകാം.

ജനനവർഷം 1954, 64, 74, 84, 94, 04, 14 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 4 ആണെങ്കിൽ, ചുറ്റുപാടും നടക്കുന്ന എല്ലാ സംഭവങ്ങളിലും താങ്കൾ വളരെയധികം അവബോധമുള്ള വ്യക്തിയാണ്.
എല്ലാ സാദ്ധ്യതകളെയും ക്രോഡീകരിച്ചിരിക്കുന്ന നാല് ദിശകളെപ്പോലെ, മറ്റുള്ളവരുടെ ആവശ്യങ്ങളെ മനസ്സിലാക്കുന്ന ഒരു വ്യക്തിത്വമായി താങ്കൾ അറിയപ്പെടുന്നു. എന്താണ് സ്വയം നയിക്കുന്നതെന്ന് താങ്കൾക്കറിയാം, അതുമല്ലെങ്കിൽ എന്താണ് താങ്കളെ തടയുന്നതെന്നും അറിയാം. ഇതിനെല്ലാം പുറമെ, ചിന്തകളാണ് താങ്കളുടെ ഏറ്റവും മഹത്വപൂർണ്ണമായ ആസ്തികൾ.

ജനനവർഷം 1955, 65, 75, 85, 95, 05, 15 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 5 ആണെങ്കിൽ, തീർച്ചയായും ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും എല്ലാ വൈവിധ്യങ്ങളെയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിയാണ്. അഗ്നി, ജലം, മണ്ണ്, ഹൃദയം, വായു എന്നിങ്ങനെ ജീവിതത്തിന്റെ അഞ്ച് അടിസ്ഥാന ഭൂതങ്ങളെയും താങ്കളുടെ വ്യക്തിത്വം ഉൾക്കൊള്ളുന്നതായി പറയപ്പെടുന്നു.
ഇവ അസ്തിത്വത്തിന്റെ കേന്ദ്രങ്ങളായി വർത്തിക്കുന്നു. വിജയത്തെ നേടിയെടുക്കുന്നതിനും തിരഞ്ഞെടുക്കുന്ന എന്തും ഏതും ആയിത്തീരുവാനും കഴിയുന്ന ഒരു സമ്പൂർണ്ണ വ്യക്തിത്വമാണ് താങ്കൾക്കുള്ളത്.

ജനനവർഷം 1956, 66, 76, 86, 96, 06, 16 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 6 ആണെങ്കിൽ, താങ്കൾ ജീവിതത്തിന്റെ ഇരുണ്ട വശത്തിലേക്ക് സ്വയം മുഴുകുവാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അന്ധകാരത്തിനുവേണ്ടി അഭിവൃദ്ധികൊള്ളുന്ന തരത്തിലുള്ള ഒരു വ്യക്തിത്വമാണ് താങ്കളുടേത്. ഇത് അത്ര മോശപ്പെട്ട ഒരു കാര്യമല്ല.
കാരണം താങ്കൾക്കോ താങ്കൾ ഇഷ്ടപ്പെടുന്ന ആർക്കെങ്കിലുമോ ഭീഷണിയായിരിക്കുന്ന ആരെയും നശിപ്പിക്കുവാൻപോന്ന കഴിവ് താങ്കൾക്കുണ്ട്.

ജനനവർഷം 1957, 67, 77, 87, 97, 07, 17 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 7 ആണെങ്കിൽ, നിഗൂഢമായ തരത്തിലുള്ള ഒരു വ്യക്തിത്വത്തിനുടമയാണ് താങ്കൾ. വളരെ ആകർഷകത്വവും, ബുദ്ധിവൈഭവവും, അസാധാരണമാംവിധം ശാന്തതയും താങ്കളുടെ പ്രത്യേകതകളാണ്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, നിഷ്‌കളങ്കമായ പുഞ്ചിരിയുടെ പിന്നിൽ രഹസ്യങ്ങൾ ഒളിപ്പിക്കുവാൻ താങ്കൾക്ക് വലിയ പ്രാപ്തിയാണ്. ആളുകൾക്ക് സംസാരവിഷയമാകാൻ തക്കവണ്ണമുള്ള നിഗൂഢത നിലകൊള്ളുന്ന വ്യക്തിയാണ് താങ്കളെന്ന കാര്യം ഓർമ്മിക്കുക.

ജനനവർഷം 1958, 68, 78, 88, 98, 08, 18 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 8 ആണെങ്കിൽ, താങ്കൾ വളരെ വിശാലവും ചിന്തനീയവുമായ ആശയങ്ങളുള്ള വ്യക്തിയാണ്. പുതിയ ചിന്തകളുമായും ആശയങ്ങളുമായും എല്ലായ്‌പ്പോഴും ഇടപെടുന്നതിനുള്ള കഴിവ് താങ്കൾക്കുണ്ട്.
അർത്ഥവത്തായ സംഭാഷണങ്ങൾ നടത്തുവാനും, സ്‌നേഹിക്കുന്ന വ്യക്തികളോട് മറ്റാരെക്കാളും കൂടുതലായി ചേർന്നുനിൽക്കുവാനും താങ്കൾ ഇഷ്ടപ്പെടുന്നു.

ജനനവർഷം 1959, 69, 79, 89, 99, 09, 19 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 9 ആണെങ്കിൽ, അത്യധികം വിശദാംശങ്ങളിൽ അധിഷ്ടിതമായിരിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയാണ് താങ്കൾ. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ അതീവ ശ്രദ്ധയുള്ള വ്യക്തിയായി താങ്കൾ കാണപ്പെടുന്നു.
ആദർശപരമായ കാര്യത്തിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്ന ഒരു സമ്പൂർണ്ണതാവാദിയാണ് താങ്കൾ. ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും മഹത്വത്തിലേക്ക് നീങ്ങുവാനുള്ള പ്രവണതയാണ് താങ്കളിൽ കാണുന്നത്.

ജനനവർഷം 1950, 60, 70, 80, 90, 00, 2010 ഇതിലേതെങ്കിലും ആണെങ്കിൽ
താങ്കളുടെ ജനനവർഷത്തിന്റെ അവസാനത്തെ അക്കം 0 ആണെങ്കിൽ, അത്യധികം പൊരുത്തപ്പെടുന്നതും സാമർത്ഥ്യവുമുള്ള വ്യക്തിയാണ് താങ്കൾ. തീരുമാനങ്ങളെടുക്കുമ്പോൾ എങ്ങനെ വിവേകത്തോടെയായിരിക്കാം എന്ന് താങ്കൾക്കറിയാം.
എല്ലാ കാര്യങ്ങളും താങ്കൾക്ക് ചെയ്യുവാനാകും. എങ്കിലും യഥാർത്ഥ പ്രകൃതത്തെ ഓന്തിനെപ്പോലെ മറച്ചുപിടിക്കും. യഥാർത്ഥ വശങ്ങളെ അറിയാവുന്ന ചുരുക്കംപേരേ ഉണ്ടാകുകയുള്ളൂ. മറ്റൊരുതരത്തിൽപ്പറഞ്ഞാൽ, വളരെ വശ്യമായ ഒരു വ്യക്തിത്വം താങ്കൾക്കുണ്ട്. മാത്രമല്ല അത് തികച്ചും നിഗൂഢവും സങ്കീർണ്ണവുമായി കാണപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications











