മാസവരുമാനം 30000, ഭാര്യമാര്‍ 3

Posted By:
Subscribe to Boldsky

ജീവിതത്തില്‍ ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ചില കാര്യങ്ങളുണ്ട്. ഈ ലേഖനത്തില്‍ പറയുന്നതും അത് തന്നെയാണ്. ഭിക്ഷക്കാരെന്ന് നമ്മള്‍ നിസ്സാരം പുച്ഛിച്ച് തള്ളുന്നയാളാണ് ഈ കഥയിലെ നായകന്‍. ഇദ്ദേഹത്തിന്റെ മാസവരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കാരണം 30000 രൂപയാണ് ഒരു മാസം ഭിക്ഷയെടുത്ത് ഇയാള്‍ സമ്പാദിക്കുന്നത്.

2018-ല്‍ സാമ്പത്തിക നേട്ടം ഈ രാശിക്കാര്‍ക്ക്‌

ഇന്നത്തെ ചെറുപ്പക്കാരില്‍ അസൂയ ഉണര്‍ത്തുന്ന ഒരു ജീവിതമാണ് ഇയാള്‍ ഇപ്പോള്‍ നയിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നയാളാണ് ഇദ്ദേഹം. ഇയാളുമായി അല്‍പസമയം സംസാരിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും എത്രത്തോളം അസൂയ ഇദ്ദേഹത്തിന് നിങ്ങളില്‍ ജനിപ്പിക്കാനാവും എന്നത്. ചോട്ടു ബറായ്ക് എന്നയാളുടെ ജീവിതം എങ്ങനെയെന്ന് നമുക്ക് നോക്കാം.

അംഗപരിമിതന്‍

അംഗപരിമിതന്‍

വികലാംഗനാണ് ചോട്ടു ബരായ്ക് എന്നയാള്‍. നിരവധി പൊന്‍തൂവല്‍ ഇദ്ദേഹം തൊപ്പിയില്‍ അണിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇയാളൊരു ഭിക്ഷക്കാരനാണ്, അതിലുപരി ഒരു മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ അംഗവുമാണ്. മാത്രമല്ല സ്വന്തമായി ഒരു ഷോപ്പ് ചോട്ടുവിനുണ്ട്. ഇതൊന്നും കൂടാതെ മൂന്ന് ഭാര്യമാരാണ് ഇയാള്‍ക്കുള്ളത്.

വരുമാനം

വരുമാനം

വരുമാനത്തെക്കുറിച്ച് ചോദിച്ചാല്‍ ഇത് നിങ്ങളെയെല്ലാം ഞെട്ടിക്കുന്ന ഒന്നാണ്. ഒരുമാസം 30000 രൂപയാണ് ഇദ്ദേഹം സമ്പാദിക്കുന്നത്. മാത്രമല്ല മൂന്ന് കുടുംബത്തേയും നല്ലതു പോലെ സംരക്ഷിച്ചു പോരുന്നുമുണ്ട്.

 വീണ്ടും വ്യാപാരസ്ഥാപനങ്ങള്‍

വീണ്ടും വ്യാപാരസ്ഥാപനങ്ങള്‍

ഇതൊന്നും കൂടാതെ കിട്ടുന്ന പണത്തില്‍ നിന്നും നല്ലൊരു പങ്ക് സൂക്ഷിച്ച് വെക്കുന്നുമുണ്ട്. ഇത് കൊണ്ട് ഈ അടുത്തായി ഒരു പാത്രക്കടയും തുറന്നിട്ടുണ്ട്. ഈ ഷോപ്പ് നടത്തിക്കൊണ്ടു പോവുന്നതാകട്ടെ ഇദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളും.

സ്വസ്ഥമായ ജീവിതം

സ്വസ്ഥമായ ജീവിതം

സ്വസ്ഥമായ ജീവിതം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയെല്ലാം ചോട്ടു നയിച്ച് കൊണ്ട് പോവുന്നുണ്ട്. പല കടകളില്‍ നിന്നുമായി ലഭിക്കുന്ന വരുമാനവും ഇത്തരത്തില്‍ ചോട്ടുവിനേയും മൂന്ന് ഭാര്യമാരേയും വളരെയധികം സഹായിക്കുന്നു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ജന്മനാ തന്നെ അംഗവൈകല്യം ബാധിച്ച ഇയാള്‍ ദാരിദ്ര്യം സഹിക്കാന്‍ വയ്യാതെയാണ് റെയില്‍വെ പ്ലാറ്റ്‌ഫോമുകളില്‍ ഭിക്ഷയെടുക്കാനിറങ്ങിയത്. പിന്നീട് ഇത് സ്ഥിരമായി. ദിവസവും 1000 മുതല്‍ 1200 വരെ ഇയാള്‍ സമ്പാദിക്കുന്നുണ്ട്. മാത്രമല്ല കുടുംബത്തിനു വേണ്ടി ഒരു നിശ്ചിത തുക സൂക്ഷിച്ച് വെക്കുന്നതിനും ഇതിലൂടെ ചോട്ടുവിന് കഴിയുന്നു.

English summary

He Has Three Wives And Earns Rs 30,000 Monthly!

He begs at the railway station and maintains a low profile. When he was asked to share about his private life, you would be startled with his revelations, where he claims to earn 30,000 monthly and has a side business.
Story first published: Thursday, January 4, 2018, 16:51 [IST]