For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാര പ്രശ്‌നങ്ങള്‍

|

പതിമൂന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള പ്രായമാണ് കൗമാരം എന്നറിയപ്പെടുന്നത്. വളർച്ചയിൽ ഏറ്റവും ബുദ്ധിമുട്ട് പിടിച്ച ഒരു സമയമാണിത്. ഈ കാലഘട്ടം കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഒരുപോലെ വിഷമം പിടിച്ചതാണ്.

ed

കൗമാര കാലഘട്ടം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം. ഒരു പരിധി വരെ മാതാപിതാക്കളും ചുറ്റുമുള്ളവരും ഇത് അംഗീകരിക്കാനും സഹിക്കാനും തയ്യാറാണ്. പക്ഷെ പരിധിക്കപ്പുറമാകുമ്പോൾ ഇത് കൗമാരകലാപം ആയി മാറുന്നു. ഇൗയവസ്ഥ മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും കുട്ടികൾക്ക് സ്വയവും ആശങ്കയുടേയും പൊരുത്തക്കേടുകളുടെയും നാളുകൾ സമ്മാനിക്കുന്നു.

കൗമാരകലാപങ്ങൾ അല്ലെങ്കിൽ ചെറുത്തുനിൽപ്പുകൾ പല തരത്തിലുണ്ടാകാം. അവ മാതാപിതാക്കളുടെ ക്ഷമയേയും സഹിക്കാനുള്ള കഴിവിനേയും പരീക്ഷിക്കുന്ന തരത്തിലാകാം. അതിവേഗത്തിലും അപകടകരവുമായ ഡ്രൈവിങ് മുതൽ മദ്യപാനം, മോഷണം, അസഭ്യം പറയൽ, അക്രമാസക്തരാവുക തുടങ്ങി സൂക്ഷിച്ചില്ലെങ്കിൽ കടുത്ത നിയമലംഘനം വരെ ഇതെത്താം.കൗമാരകലാപങ്ങൾക്ക് അല്ലെങ്കിൽ ചെറുത്തുനിൽപ്പുകൾക്ക് പല കാരണങ്ങളുണ്ട്. ഈ ലേഖനത്തിൽ അവ എന്തെല്ലാമെന്ന് നോക്കാം.

 b

കാരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി കൗമാരക്കാർ രണ്ടുതരത്തിൽ കലാപക്കൊടിയുയർത്തുമെന്നറിയുക. ആദ്യത്തേതിനെ ആരോഗ്യകരമായ ചെറുത്ത് നിൽപ്പ് എന്നു വിശേഷിപ്പിക്കാം. രണ്ടാമത്തേത് തികച്ചും അനാവശ്യവും അനാരോഗ്യകരവുമായ ചെറുത്ത് നിൽപ്പ് അല്ലെങ്കിൽ കലാപമാണ്. ഇത് പ്രശ്നങ്ങൾ മാത്രം സൃഷ്ടിക്കും. ഇത്തരം സ്വാഭാവവിശേഷങ്ങളിൽ നിന്നും നന്മ ഉണ്ടാകില്ല.

vv

ആരോഗ്യകരമായ കലാപം അല്ലെങ്കിൽ ചെറുത്ത് നിൽപ്പ് ഒരു തിരിച്ചറിവാണ് പലപ്പോഴും. ചുറ്റും കാണുന്നതിനെ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും മനസ്സിലാക്കാൻ ശ്രമിക്കുന്ന സമയം. സ്വന്തം മനസ്സിന്റെ വിശ്വാസങ്ങൾക്കനുസരിച്ച് തെറ്റും ശരിയും വേർതിരിക്കാൻ ശ്രമിക്കും. അച്ഛനമ്മമാർ പോലും അവരുടെ അളക്കലിനും ചൊരിയലിനും പാത്രമാകും. മാതാപിതാക്കൾ അവരുടെ റോളുകൾ ഭംഗിയായി ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് അവർ സാകൂതം വീക്ഷിക്കുകയും വിധി പറയുകയും ചെയ്യും. എന്തുകൊണ്ട് അല്ലെങ്കിൽ എന്തിന് എന്ന ചോദ്യം ഗൃഹാന്തരീക്ഷത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേൾക്കാൻ തുടങ്ങും. മുൻപ് പറയുന്നത് എല്ലാം അനുസരിച്ചിരുന്ന കുഞ്ഞുങ്ങൾ എന്തിനു അങ്ങനെ ചെയ്യണം എന്നു മറുചോദ്യമുന്നയിക്കും. അത് ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ ചെയ്തുകൂടെ എന്ന് ഉറക്കെ ചിന്തിക്കും. അവർ കൂടുതലായി മനസ്സുതുറക്കുകയും നിർഭയരാവുകയും ചെയ്യും.

കലാപദിവസങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും. ചിലപ്പോൾ ചില ദിവസങ്ങളിൽ പറയുന്നതിനെ മുഴുവൻ എതിർക്കാനുള്ള വാസന കാണിക്കും. ആ ദിവസങ്ങളിൽ ഉൾവലിഞ്ഞ പ്രകൃതമായിരിക്കും. മുറിയടച്ചിരിക്കാൻ താൽപ്പര്യം കാണിക്കും. സ്വന്തം സഹോദരങ്ങളിൽ നിന്നുപോലും അകന്നു നിൽ്ക്കും. മറ്റുദിവസങ്ങളിൽ തികച്ചും സാധാരണമട്ടിൽ പെരുമാറുകയും ചെയ്യും.

gb

പലപ്പോഴും ഈ കലഹങ്ങൾ വളരാനുള്ള വ്യഗ്രതയിൽ നിന്നുണ്ടാവുന്നതാണ്. കൂടുതൽ സ്വാതന്ത്ര്യം വേണമെന്നുള്ള ചിന്തയിൽ നിന്നാണ് സാധാരണ ഇവ ഉടലെടുക്കാറ്. തങ്ങൾ മുതിർന്നു എന്ന ചിന്ത അവരിൽ വേരുറക്കുന്നത് ഈ സമയത്താണ്. വസ്ത്രധാരണത്തിൽ, പാട്ടുകേൾക്കുന്നതിൽ, പഠനരീതികളിൽ, മുടിയിൽ വിവിധ സ്റ്റൈൽ പരീക്ഷിക്കുന്നതിൽ എല്ലാത്തിലും അവർ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കും. പറഞ്ഞു പഠിച്ച മാർഗ്ഗങ്ങളിൽ നിന്നും വിട്ട് പുതുമാർഗ്ഗങ്ങൾ പരീക്ഷിക്കാൻ വെമ്പും. സമൂഹവുമായി സ്വന്തം നിലയിൽ കൂടുതൽ ഇടപഴകാൻ തുടങ്ങുന്നതും ഈ കാലയളവിലാണ്. അങ്ങനെ പുത്തൻ പുത്തൻ ആശയങ്ങളും രീതികളും മുന്നിൽ തുറന്നുകിട്ടുകയും അത് പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.
b by

അനാരോഗ്യകരമായ ചെറുത്ത് നിൽപ്പുകൾ പലപ്പോഴും വളരെ പെട്ടെന്നുണ്ടാവും. പെട്ടെന്നു തന്നെ നിയന്ത്രിക്കേണ്ട അവസരങ്ങളാണിവ. ഈ സമയത്ത് കൗമാരക്കാർ വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുകയും അക്രമാസക്തരാവുകയും ചെയ്യും. മാതാപിതാക്കളോട് തട്ടിക്കയറുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യും. നിയന്ത്രണാധീനമല്ലാതെയായാൽ സാധനങ്ങൾ നശിപ്പിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും സ്വയം ഉപദ്രവിക്കാൻ് ശ്രമിക്കുകയും ഒക്കെ ചെയ്യും. തികച്ചും മോശമായ ഭാഷ ഉപയോഗിച്ചെന്നിരിക്കും. പലപ്പോഴും ഈ ഭാഷാപ്രയോഗം മാതാപിതാക്കളെ ഞെട്ടിക്കും.

cds

അനാരോഗ്യകരമായ ചെറുത്ത് നിൽപ്പുകൾ മറ്റൊരു രീതിയിലുമുണ്ട്. ഇവിടെ കൗമാരക്കാർക്ക് ഉൾവലിഞ്ഞ പ്രകൃതമായിരിക്കും. അവർ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും കാതങ്ങളോളം അകലെയായിരിക്കും. തനിക്കു ചുറ്റും ഒരു മതിൽ കെട്ടിപൊക്കുകയും ആശയവിനിമയത്തിനു അവസരം നൽകാതെയിരിക്കുകയും ചെയ്യും. എല്ലാവരേയും ശത്രുക്കളായി കാണും. വീട്ടിലെ അന്തരീക്ഷം എല്ലാ അർത്ഥത്തിലും കലുഷമായി തീരും. അവർ അർഹിക്കുന്ന പലതും മാതാപിതാക്കളും സമൂഹവും അവർക്ക് നിഷേധിക്കുന്നു എന്ന രീതിയിൽ അവർ പെരുമാറും.

മിക്കവാറും എല്ലാ കൗമാരക്കാരും സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകാറുണ്ട്. ഈ പ്രായത്തിൽ അവർ കുഞ്ഞുങ്ങളല്ലാതാവുന്നു. എന്നാൽ പൂർണ്ണമായ തോതിൽ പ്രായപൂർത്തിയായിട്ടുമില്ല. ഈ രണ്ടും കെട്ട അവസ്ഥ വല്ലാത്ത ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ പുതിയ പുതിയ ചിന്തകളിലേക്കും വികാരങ്ങളിലേക്കും വഴി തുറക്കും. പലപ്പോഴും കൗമാരക്കാർക്ക് എന്താണ് സംഭവിക്കുന്നത് എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഈ സമയത്ത് ജാഗ്രതാപൂർണ്ണമായ ഒരു സമീപനം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവണം.

ff

കൗമാരകലാപങ്ങൾക്ക് വഴിവെക്കുന്ന കാരണങ്ങൾ എന്തെല്ലാം എന്നു നോക്കാം.

കൗമാരകാലത്ത് കുട്ടികളുടെ തലച്ചോറ് വികസിക്കുന്ന സമയമാണ്. പ്രധാനമാറ്റങ്ങൾ ഉണ്ടാകുന്നത് പ്രീഫ്രന്റൽ കോർട്ടക്സ് എന്ന ഭാഗത്താണ്. നെറ്റിക്ക് തൊട്ടു പുറകിലാണ് പ്രീഫ്രന്റൽ കോർട്ടക്സ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗമാണ് തീരുമാനങ്ങളെടുക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്നത്. ഇവിടം വികസിക്കുന്നതോടെ കൗമാരക്കാരുടെ മനസ്സിൽ പുതിയ പുതിയ ചിന്തകളും ആശയങ്ങളും തിക്കിതിരക്കും. കാര്യങ്ങളെ ഒരു പുതിയ രീതിയിൽ മനസ്സിലാക്കാൻ ആരംഭിക്കും. ലോകത്തിനെ ഒരു പുതിയ കണ്ണിലൂടെ നോക്കിക്കാണും.

gg

അത്രയും നാൾ ശരിയായി തോന്നിയ പലതും തെറ്റായി മാറുകയോ അല്ലെങ്കിൽ പിൻതുടരാൻ ബുദ്ധിമുട്ടുള്ളതോ ആയിത്തീരും. സ്വന്തമായി തീരുമാനങ്ങളെടുത്തു തുടങ്ങും. മാതാപിതാക്കളുമായി പല കാര്യത്തിലും വിയോജിപ്പ് പ്രകടിപ്പിക്കുകയും ഏറ്റുമുട്ടാനാരംഭിക്കുകയും ചെയ്യും. മാതാപിതാക്കളെ പൂർണ്ണമായി അനുസരിച്ചിരുന്ന സൗശീല്യങ്ങൾക്കുടമയായ ഒരു കുഞ്ഞ് വളരെ പെട്ടെന്ന് ദുശ്ശാഠ്യക്കാരനും അനുസരണയില്ലാത്തവനും ആയി മാറുന്നു.

Read more about: life ജീവിതം
English summary

teenage-rebellion-

Teenage children have the tendency to cling to their pals than their parents. You need not have to be jealous feeling that those new friends are overtaking your place,
Story first published: Friday, June 15, 2018, 9:25 [IST]
X
Desktop Bottom Promotion