Latest Updates
-
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും
ചിങ്ങത്തില്‍ ജനിച്ച പെണ്ണെങ്കില്‍
ചിങ്ങത്തില്‍ ജനിച്ച പെണ്ണെങ്കില്‍
ജനിച്ച മാസവും ദിവസവും വര്‍ഷവുമെല്ലാം ഓരോരുത്തരെയും അവരുടെ ജീവിതത്തേയും പല വിധത്തില്‍ സ്വാധിനിയ്ക്കുന്നുവെന്നാണ് പൊതുവേ പറയുക. ഇതിന് കാരണമായി ഗ്രഹ സ്വാധീനമടക്കമുള്ള പല കാര്യങ്ങളുമുണ്ട്.
ബര്‍ത്ത് ഡെ അഥവാ ഡേറ്റ് ഓഫ് ബര്‍ത്ത് ആണ് പൊതുവേ ആളുകള്‍ നോക്കുന്നതെങ്കിലും മലയാളികള്‍ പലപ്പോഴും മലയാള മാസവും മലയാള മാസം അനുസരിച്ചുള്ള പിറന്നാളുമെല്ലാം കണക്കാക്കുന്നവരാണ്. ഇതനുസരിച്ച് മലയാള മാസ പ്രകാരം ജനിച്ചവര്‍ക്ക്
ഓരോരോ പ്രത്യേകതകള്‍ ഉണ്ടെന്നു വേണം, പറയാന്‍.
മലയാള മാസം പറഞ്ഞു തുടങ്ങുമ്പോള്‍ ചിങ്ങമാസമാണ് തുടക്കമാസമെന്നു പറയാം. മലയാള മാസ തുടക്കം ചിങ്ങപ്പുലരി തുടങ്ങിയ രീതിയില്‍ വിശേഷിപ്പിയ്ക്കപ്പെടുന്ന മാസമാണ് ചിങ്ങമാസം. ഓണത്തിന്റെ മാസം, പല വിശേഷങ്ങളും നടക്കുന്ന മാസം കൂടിയാണ് ചിങ്ങമാസം.മാസത്തിന്റെ പ്രത്യേകത പോലെത്തന്നെ ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ക്കും ചില പ്രത്യേകതകള്‍ പറയപ്പെടുന്നുണ്ട്. ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍.
ചിങ്ങമാസത്തില്‍ ജനിച്ചവരുടെ സൂര്യ രാശി ലിയോ ആണ്. ആഗസ്ത് 22 നു ശേഷം ജനിച്ചവര്‍ വിര്‍ഗോയില്‍ പെടുന്നു. ചിങ്ങ മാസത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ ജ്യോതിഷ പ്രകാരം പറയുന്നുണ്ട്. ഇത്തരം ചില പ്രത്യേകതകളെക്കുറിച്ചറിയൂ,ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടുന്നു.

സിംഹ രാശിക്കാരാണ്
സിംഹ രാശിക്കാരാണ് ചിങ്ങമാസത്തില്‍ ജനിച്ചവര്‍. പൊതുവേ അധികാര ഭാവവും ആജ്ഞാശക്തിയും ഉള്ളവരാകും ചിങ്ങമാസം ജനിച്ചവര്‍. ഭരിയ്ക്കുന്ന സ്വഭാവ പ്രകൃതമുള്ളവര്‍. ഭരണ പാടവമുള്ളവരുമാകും ഇക്കൂട്ടര്‍. അധികാരത്തോടു താല്‍പര്യമുള്ള ഇക്കൂട്ടര്‍ നല്ല ഭരണം കാഴ്ച വയ്ക്കാന്‍ സാധിയ്ക്കുന്നവരുമാണ്.

വിശാല മനസും
അതേ സമയം വിശാല മനസും തങ്ങളെ ആശ്രയിക്കുന്നവരോട് താല്‍പര്യവുമുള്ളവരാകും, ഇക്കൂട്ടര്‍. മറ്റുള്ളവരെ സഹായിക്കാന്‍ മനസ്ഥിതിയുള്ളവര്‍.

മറ്റുള്ളവരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിയ്ക്കാന്‍
മറ്റുള്ളവരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിയ്ക്കാന്‍ കഴിയുന്നവരാകും, ഇവര്‍. സൂപ്പര്‍ വൈസര്‍, മാനേജര്‍ പോലുള്ള ജോലികളില്‍ പ്രാഗത്ഭ്യമുള്ളവരും. മറ്റുള്ളവരെ കൊണ്ടു ജോലി ചെയ്യിപ്പിയ്ക്കുന്നതില്‍ കഴിവുള്ളവരാകും. വൈദ്യശാസ്ത്രം, ഗണിത ശാസ്ത്രം, തര്‍ക്ക ശാസ്ത്രം എന്നിവയില്‍ താല്‍പര്യമുണ്ടാകുകയും ഇവര്‍ തിളങ്ങുകയും ചെയ്യും. മെഡിക്കല്‍ ഫീല്‍ഡില്‍ ഇത്തരക്കാര്‍ കടന്നാല്‍ അവര്‍ ഏറെ ഉന്നതിയിലെത്താന്‍ സാധ്യതകളേറെയാണ്.

ഇവരുടെ ശരീര പ്രകൃതിയെക്കുറിച്ചു പറയുകയാണെങ്കില്‍
ഇവരുടെ ശരീര പ്രകൃതിയെക്കുറിച്ചു പറയുകയാണെങ്കില്‍ നല്ല ഉറച്ച ശരീര പ്രകൃതിയാകും, എന്നാല്‍ അധികം ഉയരമുണ്ടാകണമെന്നില്ല. മുടി കുറവായിരിയ്ക്കും. വിശാലമായ നെറ്റിയുമാകും. ഇവരുടെ കണ്ണുകള്‍ പൊതുവേ ആകര്‍ഷണീയമായിരിയ്ക്കും. പൊക്കം കുറവെങ്കിലും പൊതുവേ കാണാന്‍ നല്ല സൗന്ദര്യമുളള കൂട്ടത്തില്‍ പെടുന്നവരാകും, ഇവര്‍.

ചെയ്യുന്ന കാര്യങ്ങള്‍
ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന ഇക്കൂട്ടര്‍ സ്വന്തം കഠിന പ്രയത്‌നം കൊണ്ടു വിജയം നേടുന്നവരാകും. ജോലിയില്‍ യാതൊരു വിട്ടു വീഴ്ചകളുമില്ലാത്തവരാകും, ഇക്കൂട്ടര്‍.

പൊതുവെ ആളുകളോട്
പൊതുവെ ആളുകളോട് അധികം അടുക്കാത്ത പ്രകൃതമാകും, ചിങ്ങത്തില്‍ ജനിച്ചവര്‍ക്ക്. ഇതു കൊണ്ടു തന്നെ ഇവര്‍ക്കു സുഹൃത്തുക്കളും കുറവാകും. ആളുകള്‍ ഇവരിലേയ്ക്ക് അത്ര പെട്ടെന്ന് അടുക്കില്ല.

ആശ്രിത വത്സലരെങ്കിലും
ആശ്രിത വത്സലരെങ്കിലും ശത്രുക്കളോട് യാതൊരു മനസലിവും കാണിക്കാത്ത കൂട്ടരാകും. ഇവര്‍ ശത്രുക്കളോട് ജീവിത കാലം മുഴുവന്‍ പ്രതികാര മനോഭാവം മനസില്‍ സൂക്ഷിയ്ക്കുന്ന പ്രകൃതവുമാകും.

എഴുത്തിനോടും പുസ്തകത്തോടും
എഴുത്തിനോടും പുസ്തകത്തോടും പൊതുവേ താല്‍പര്യമുള്ളവരും ഇതിനുളള കഴിവുകള്‍ ഉള്ളവരുമാകും, ചിങ്ങമാസത്തില്‍ ജനിച്ചവര്‍.

എത്ര കുഴപ്പം പിടിച്ച കാര്യങ്ങളാണെങ്കിലും
എത്ര കുഴപ്പം പിടിച്ച കാര്യങ്ങളാണെങ്കിലും പരിഹാരം കണ്ടെത്താനും പരിഹാരം നിര്‍ദേശിയ്ക്കാനും കഴിയുന്ന തരക്കാരാണ് ചിങ്ങമാസത്തില്‍ ജനിച്ചവര്‍. ഇക്കാര്യത്തില്‍ മറ്റാരേക്കാളും കഴിവും സാമര്‍ത്ഥ്യവുമുള്ളവരാകും, ചിങ്ങമാസത്തില്‍ ജനിച്ചവര്‍.

ഏതു കാര്യത്തേയും
ഏതു കാര്യത്തേയും വിമര്‍ശന ബുദ്ധിയോടെ കാണുന്ന തരക്കാരാകും, ചിങ്ങം രാശിക്കാര്‍. അതേ സമയം മറ്റാരെങ്കിലും ഇവരെ ഇതേ രീതിയില്‍ വിമര്‍ശിയ്ക്കുന്നത് ഇവര്‍ വെറുക്കുകയും ചെയ്യുന്നു.

ഇവരുടെ മനസ്
ഇവരുടെ മനസ് എപ്പോഴും അസ്വസ്ഥമായിരിയ്ക്കും. ഇതു കൊണ്ടു തന്നെ എപ്പോഴും ദേഷ്യപ്പെടുന്ന പ്രകൃതമാകും. അതായത് ദേഷ്യപ്രകൃതം ഈ മാസം ജനിച്ചവര്‍ക്ക് പതിവാണ്.

ഏതെങ്കിലും കാര്യത്തില്‍ ചോദ്യം ചെയ്താല്‍
ഇവരെ ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ചോദ്യം ചെയ്താല്‍ അവരെ ആജന്മ ശത്രുക്കളായി കാണുന്ന സ്വഭാവമുള്ളവര്‍ കൂടിയാണ് ചിങ്ങമാസം ജനിച്ചവര്‍. ആരും എന്തു കാര്യത്തിലായാലും ചോദ്യം ചെയ്യുന്നതും വിരല്‍ ചൂണ്ടുന്നതുമെല്ലാം തീരെ പിടിയ്ക്കാത്ത പ്രകൃതക്കാര്‍.

വിവാഹത്തില്‍
വിവാഹത്തില്‍ അല്‍പം താമസം വരുന്ന കൂട്ടരാണ് ചിങ്ങക്കാര്‍. വിവാഹം മാറ്റി വയ്‌ക്കേണ്ടി വരികയോ ഇപ്പോള്‍ വിവാഹം വേണ്ടെന്നു തീരുമാനിക്കുകയോ ചെയ്യുന്നവര്‍. പങ്കാളിയുമായി ചെറിയ പ്രശ്‌നങ്ങളുണ്ടാകാം, അകന്നു മാറി താമസിയ്‌ക്കേണ്ടി വരികയും ചെയ്‌തേക്കാം. ഈ മാസത്തില്‍ ജനിച്ചവരുടെ പങ്കാളിയ്ക്ക് ഏതെങ്കിലും വിധത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പലരും പങ്കാളിയില്‍ നിന്നും അകന്നു മാറി ജീവിയ്‌ക്കേണ്ടതായി വരുന്നവരാകും. പങ്കാളിയില്‍ ചിലപ്പോള്‍ വിശ്വാസക്കുറവുണ്ടാവുകയും ചെയ്യും.

നല്ല രീതിയില്‍ ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെങ്കിലും
നല്ല രീതിയില്‍ ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നുവെങ്കിലും ഇതിനുള്ള സാഹചര്യമെങ്കിലും ചിലപ്പോള്‍ ഇതിനു സാധിയ്ക്കാതെ വരുന്നവരാണ് ഇവര്‍. വലിയ നിലയിലെ സൗഹൃദങ്ങള്‍ കാരണം മെച്ചമുണ്ടാകുന്നവരുമാണ് ചിങ്ങ മാസത്തില്‍ ജനിച്ചവര്‍. ആത്മവിശ്വാസത്തോടു കൂടി ജീവിയ്ക്കുന്നവരുമാകും.

ഉദര സംബന്ധമായ അസുഖങ്ങള്‍,
ഉദര സംബന്ധമായ അസുഖങ്ങള്‍, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ എന്നിവ അലട്ടാന്‍ സാധ്യതയുള്ളവരാണ് ചിങ്ങമാസത്തില്‍ ജനിച്ചവര്‍. ഹൃദ്രോഗ സാധ്യതയും ഇക്കൂട്ടര്‍ക്കൂണ്ടാകാം. ഇത്തരത്തിലെ അസുഖങ്ങള്‍ക്കു സാധ്യതയുണ്ടെങ്കിലും ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

ഭര്‍ത്താക്കന്മാരെ ഭരിയ്ക്കണമെന്ന താല്‍പര്യവും
ഭര്‍ത്താക്കന്മാരെ ഭരിയ്ക്കണമെന്ന താല്‍പര്യവും ഈ പ്രകൃതവുമുള്ളവരാകും, ചിങ്ങ മാസത്തില്‍ ജനിച്ച സ്ത്രീകള്‍. ഇവര്‍ ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും അറിയണമെന്നു താല്‍പര്യപ്പെടുന്നവരുമാകും. അതേ സമയം ഭര്‍ത്താവിനെ ഏറെ സ്‌നേഹിയ്ക്കുന്ന കൂട്ടരുമാകും, ഇവര്‍. കുട്ടികളെ ഭര്‍ത്താവിനേക്കാളെ സ്‌നേഹിയ്ക്കുന്ന പ്രകൃതക്കാര്‍ കൂടിയാകും, ചിങ്ങ മാസം ജനിച്ച സ്ത്രീകള്‍.



Click it and Unblock the Notifications











