For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുവന്ന തുണിയില്‍ ഉപ്പ്, നെഗറ്റീവ് എനര്‍ജി പുറത്ത്‌

ചുവന്ന തുണിയില്‍ ഉപ്പ്, നെഗറ്റീവ് എനര്‍ജി പുറത്ത്‌

|

നമ്മുടെ ചുററിലും ഉള്ളിലും ുറ്റുപാടുമെല്ലാം രണ്ടുതരം ഊര്‍ജ പ്രവാഹമുണ്ട്. ഒന്ന് പൊസറ്റീവ് ഊര്‍ജവും അടുത്തത് നെഗറ്റീവ് ഊര്‍ജവും. പേരു പോലെ തന്നെ പൊസറ്റീവ് ഊര്‍ജം പൊസറ്റീവിറ്റി നല്‍കുന്നു. നെഗറ്റീവ് ഊര്‍ജം നെഗറ്റീവിറ്റിയും.

നെഗറ്റീവ് ഊര്‍ജം നമ്മുടെ വീട്ടിലും പല രൂപത്തിലും വിധത്തിലുമുണ്ടാകാം. ചില സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കില്‍ ആ സ്ഥലങ്ങള്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞതാണെന്നാണ് അര്‍ത്ഥം. അസുഖങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും വഴക്കുകകളുമല്ലൊം ഇതു കൊണ്ടുണ്ടാകാം. അറിഞ്ഞും അറിയാതെയും നമ്മള്‍ പോസിറ്റീവും, നെഗറ്റീവും എനര്‍ജികള്‍ ഉള്ളില്‍ വഹിക്കുന്നവരാണ്. നിങ്ങളുടെ നെഗറ്റീവ് എനര്‍ജി അകറ്റാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.വീട്ടിലെ നെഗറ്റീവ് ഊര്‍ജ പ്രവാഹം കളയാന്‍ പല വഴികളുമുണ്ട്. നമുക്കു തന്നെ ചെയ്യാവുന്ന ചില പ്രത്യേക വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ

ഉപ്പ്

ഉപ്പ്

ഉപ്പ് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പുറത്തു കളയുന്ന ഒന്നാണ്. ഇത പല വിധത്തിലും ഉപയോഗിയ്ക്കാം. ഒരു ഗ്ലാസില്‍ അല്‍പം ഉപ്പിട്ട് ബാത്‌റൂമില്‍ വയ്ക്കുക. ഇത് വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍ സഹായിക്കും.വീട്ടിലെ ആര്‍ക്കെങ്കിലും എപ്പോഴും അസുഖങ്ങളോ അനാരോഗ്യമോ ഉണ്ടെങ്കില്‍ ചെമ്പുപാത്രത്തില്‍ അല്‍പം ഉപ്പിട്ട് ഇയാളുടെ ബെഡ്‌റൂമില്‍ വയ്ക്കാം.

ഉപ്പ് ചുവന്ന തുണിയില്‍

ഉപ്പ് ചുവന്ന തുണിയില്‍

വീട്ടിലും ജോലിസ്ഥലത്തും ഓഫീസിലുമെല്ലാം ഭാഗ്യം വരാന്‍ ഉപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഇവിടെ വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും സഹായിക്കും.ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്.നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത്

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത്

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം.

നാരങ്ങ

നാരങ്ങ

നാരങ്ങയാണ് നെഗറ്റീവ് ഊര്‍ജം അകറ്റാനുളള മറ്റൊരു വഴി. ചെറുനാരങ്ങ, വൈറ്റ് വിനെഗര്‍, വെള്ളാരങ്കല്ല്, കുന്തരിക്കം, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.വെള്ളത്തില്‍ വെള്ളാരങ്കല്ലിടുക. ബാക്കിയുള്ള എല്ലാം ഇൗ വെള്ളത്തില്‍ കലര്‍ത്തുക.ഈ കൂട്ട് പൗര്‍ണമി ദിവസം പുറത്തു വയ്ക്കുക. പൊസറ്റീവ് ഊര്‍ജം നിറയുന്നതിനാണിത്.പിന്നീട് ഈ കൂട്ടില്‍ നിന്നും മിശ്രിതം ജനലുകളിലും വാതിലുകളിലുമെല്ലാം തളിയ്ക്കാം. ബാക്കിയുള്ള മിശ്രിതം വീടു വൃത്തിയാക്കാന്‍ ഉപയോഗിയ്ക്കാം.

പൈപ്പുകള്‍

പൈപ്പുകള്‍

വീട്ടിലെ എല്ലാ ജനലുകളും തുറന്നിട്ട ശേഷം പൈപ്പുകള്‍ തുറന്നിട്ട് അല്‍പനേരം വെള്ളം കളയുക. പിന്നീട് പൈപ്പുകളടയ്ക്കാം. ഇതുവഴി വെള്ളത്തിലൂടെ നെഗറ്റീവ് ഊര്‍ജം പുറത്തുപോകുമെന്നാണ് വിശ്വാസം. ഈ വെള്ളം വേറെയേതെങ്കിലും വിധത്തില്‍ സംഭരിയ്ക്കാം. വെള്ളം കളയരുതെന്ന പ്രമാണമെന്നതുകൊണ്ട്.

കട്ടിലിനടിയില്‍ ഒരു ഗ്ലാസില്‍ വെള്ളം

കട്ടിലിനടിയില്‍ ഒരു ഗ്ലാസില്‍ വെള്ളം

രാത്രി കിടക്കാന്‍ നേരം കട്ടിലിനടിയില്‍ ഒരു ഗ്ലാസില്‍ വെള്ളം വയ്ക്കുക. രാവിലെ ഈ വെള്ളം ഒഴിച്ചു കളയാം. ഇത് നെഗറ്റീവ് ഊര്‍ജം കളയുമെന്നാണ് വിശ്വാസം.

ഒരു ഗ്ലാസില്‍

ഒരു ഗ്ലാസില്‍

ഒരു ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. അല്‍പ്ം കൂടുതല്‍ ഉപ്പും ഇടണം. ഉപ്പ് അലിഞ്ഞുചേരാത്തത്ര അളവില്‍ എടുക്കണം. ഏതെങ്കിലും മുറിയില്‍ നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നിയാല്‍ ഈ വഴി ചെയ്യാം.

വീടു വൃത്തിയാക്കി വയ്‌ക്കേണ്ടത്

വീടു വൃത്തിയാക്കി വയ്‌ക്കേണ്ടത്

വീടു വൃത്തിയാക്കി വയ്‌ക്കേണ്ടത് പൊസറ്റീവ് ഊര്‍ജത്തിന് ഏറെ പ്രധാനമാണ്. കര്‍ട്ടനുകളും കാര്‍പെറ്റും ചുവരും ജനാലകളുമെല്ലാം വൃത്തിയാക്കി വയ്ക്കുക.ചൈനീസ് ശാസ്ത്രപ്രകാരം ഫര്‍ണിച്ചറുകള്‍ ഇടയ്ക്കിടെ മാറ്റിയിടുന്നത് പൊസറ്റീവ് ഊര്‍ജം നിറയാന്‍ സഹായിക്കം.

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട്

ഉറക്കെയുള്ള സൗണ്ട് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും ഏറെ നല്ലതാണ്. കൈകൊട്ടുക, പടക്കം പൊട്ടിയ്ക്കുക ഇവയെല്ലാം നല്ലതാണ്. ഷെല്‍ഫുകള്‍, കോണിപ്പടിയുടെ ചുവട് ഇവിടെയെല്ലാം നടന്ന് കൈകൊട്ടുക. നല്ല ശുദ്ധമായ സൗണ്ട് വരത്തക്കവിധം, എന്നാല്‍ വല്ലാതെ ഉറക്കെയല്ലാതെ വേണം ഇതു ചെയ്യാന്‍.വീട്ടില്‍ മണിയടിയ്ക്കുന്നതും നല്ലതാണ്,വീട്ടില്‍ ചെടികളും സസ്യങ്ങളുമല്ലൊം വളര്‍ത്തുന്നത് പൊസററീവ് ഊര്‍ജം പടര്‍ത്താനുള്ള മറ്റൊരു വഴിയാണ്.

English summary

Simple Ways To Avoid Negative Energy From Home

Simple Ways To Avoid Negative Energy From Home,
Story first published: Friday, June 29, 2018, 22:03 [IST]
X
Desktop Bottom Promotion