പെണ്ണിന്റെ ഈ സ്വഭാവം അറിഞ്ഞാല്‍ കെട്ടരുത്; വേദം

Posted By:
Subscribe to Boldsky

ഒരു പുരുഷന്റെ ഏത് വിജയത്തിനും പിന്നില്‍ ഒരു സ്ത്രീ ഉണ്ട്. എന്നാല്‍ വിജയത്തിന് മാത്രമല്ല പരാജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നതാണ് സത്യം. കാരണം ഒരു പുരുഷന്‍ നേരെയാവാനും മോശമാവാനും എല്ലാം ഒരു സ്ത്രീ വിചാരിച്ചാല്‍ സാധിക്കും. എന്നാല്‍ ചില സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് നമുക്ക് പലരും മുന്നറിയിപ്പ് തരാറുണ്ട്. ഇത് ആരൊക്കെയെന്ന കാര്യത്തില്‍ പലര്‍ക്കും അറിയില്ല.

ചെക്കന്റെ വിരലിന്റെ നീളം പറയും ചില രഹസ്യങ്ങള്‍

ചില സ്ത്രീകളുടെ ലക്ഷണങ്ങള്‍ അനുസരിച്ച് വരെ വിവാഹം കഴിക്കരുത്. ഇവര്‍ ഒരിക്കലും ഒരു നല്ല ഭാര്യയായിരിക്കില്ല. മാത്രമല്ല കുടുംബ ജീവിതം തകരുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അല്‍പം ചിന്തിച്ച് തീരുമാനമെടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കരുത് എന്ന കാര്യത്തെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നമ്മുടെ വേദങ്ങളും ശാസ്ത്രങ്ങളും പറയുന്നു. ഏതൊക്കെ സ്ത്രീകളെന്ന് നോക്കാം.

സൗന്ദര്യം നോക്കി

സൗന്ദര്യം നോക്കി

ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന പുരുഷന്‍മാരുടെ സമയം കഴിഞ്ഞിരിക്കുന്നു. സൗന്ദര്യത്തേക്കാളും സ്ത്രീകളുടെ സ്വഭാവത്തില്‍ കൂടി ഇവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പുറമോടി മാത്രം കണ്ട് വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നു കൂടി ആലോചിച്ച് അതിന് പുറപ്പെടുന്നതാവും നന്നാവുക.

കുടുംബ പശ്ചാത്തലം

കുടുംബ പശ്ചാത്തലം

ഒരു പെണ്ണിന്റെ സൗന്ദര്യത്തേക്കാള്‍ പണത്തേക്കാള്‍ കുടുംബത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും അവളുടെ സ്വഭാവത്തിന് തന്നെയാണ് മുന്‍തൂക്കം നല്‍കേണ്ടത്.

അനുസരണയില്ലാത്തവള്‍

അനുസരണയില്ലാത്തവള്‍

പല സ്ത്രീകള്‍ക്കും ഭരിക്കാനുള്ള സ്വഭാവം അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കര്‍ശന സ്വഭാവവും ഭരിക്കാനുള്ള ത്വരയും കൂടുതലുള്ള സ്ത്രീകളെ വിവാഹം കഴിക്കും മുന്‍പ് നല്ലതു പോലെ ആലോചിക്കുക.

കള്ളം പറയുന്നവര്‍

കള്ളം പറയുന്നവര്‍

കള്ളം പറയുന്ന സ്ത്രീയും വേണ്ട. ഈ തന്ത്രം അവര്‍ ഭര്‍ത്താവനിനെതിരെ പ്രവര്‍ത്തിയ്ക്കും. മാത്രമല്ല ഇത് കുടുംബത്തില്‍ മനസമാധാനക്കേടും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

 വിശ്വാസ്യത ഇല്ലാത്ത സ്ത്രീകള്‍

വിശ്വാസ്യത ഇല്ലാത്ത സ്ത്രീകള്‍

മറ്റുള്ളവരോടും കൂട്ടുകാരോടും വിശ്വാസ്യത പുലര്‍ത്താത്ത സ്ത്രീകള്‍ ഭര്‍ത്താവിനോടും വിശ്വാസ്യത പുലര്‍ത്തില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

കഴിവില്ലാത്ത സ്ത്രീകള്‍

കഴിവില്ലാത്ത സ്ത്രീകള്‍

വീട്ടുജോലികള്‍, കാര്യങ്ങള്‍ നോക്കാന്‍ കഴിവില്ലാത്ത സ്ത്രീകളും വിവാഹം കഴിയ്ക്കാന്‍ നല്ലതല്ല. എന്നാല്‍ ഇതൊക്കെ ആര്‍ക്കും മാറ്റാന്‍ പറ്റുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇതത്ര വലിയ പ്രശ്‌നമുള്ള കാര്യമല്ല.

അധിക തന്റേടികള്‍

അധിക തന്റേടികള്‍

സ്ത്രീകള്‍ക്ക് തന്റേടം അത്യാവശ്യമാണ്. എന്നാല്‍ അമിത തന്റേടമുള്ള സ്ത്രീകള്‍ അപകടകാരികളാണ്. ഇവരെ വിവാഹം കഴിക്കുന്നത് കുടുംബ ജീവിതം കുട്ടിച്ചോറാക്കും എന്നതാണ് സത്യം.

ആര്‍ത്തിയുള്ള സ്ത്രീകള്‍

ആര്‍ത്തിയുള്ള സ്ത്രീകള്‍

പണത്തോടും സ്വര്‍ണത്തോടും ആര്‍ത്തിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒരിക്കലും നല്ലതല്ല. ഇവരോടൊപ്പം സമാധാനത്തോടെയുള്ള സന്തോഷകരമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക ്ഒരിക്കലും കഴിയില്ല.

English summary

signs you should not marry her

Marriage is one of the most important things in life. Finding the right partner is crucial for a happy life.
Story first published: Saturday, March 31, 2018, 17:28 [IST]